കല്യാണം കിട്ടാത്തോണ്ടല്ല വേണ്ടാത്തത് കൊണ്ടാണ്; സൂര്യ മേനോൻ മനസ്സ് തുറക്കുന്നു! സിറ്റുവേഷൻഷിപ്പ്, നാനോ ഷിപ്പ് അങ്ങനെ. 2k കിഡ്സ് അത് എന്ജോയ് ചെയ്തോട്ടെ ഞാൻ ഒക്കെ 90 ൽ ഉള്ളതാണ്. എനിക്ക് അങ്ങനെ അത് എൻജോയ് ചെയ്യാൻ തോന്നുന്നില്ലെന്ന് പറഞ്ഞ സൂര്യ നഷ്ടപ്രണയത്തെകുറിച്ചുകൂടി സംസാരിക്കുന്നുണ്ട്. ഞാൻ ഒക്കെ പഴയകാല പ്രണയത്തിന്റെ ആളുകൾ ആണ്. ലെറ്റർ ഒക്കെ കൊടുത്തും വഴിയരികിലെ കാത്തിരിപ്പിന്റെയും ഒക്കെ ഓർമ്മകൾ ആണ് മനസ്സിൽ. ആ പ്രണയം ആയിരുന്നു മനസ്സിൽ. ഇപ്പോഴത്തെ ആളുകൾ എന്ജോയ് ചെയ്യുന്നെങ്കിൽ അവർ എന്ജോയ് ചെയ്യട്ടെ, നമ്മുടേത് പോലെ ആകണം എന്ന് വാശി പിടിക്കാൻ ആകില്ലല്ലോ സൂര്യ പറയുന്നു.പണ്ടത്തെ കാലത്തേ പ്രണയം ഇന്നത്തെ കാലത്തു നഷ്ടപ്പെട്ടെന്ന് തോന്നുന്നുവെന്ന് നടിയും ബിഗ് ബോസ് താരവും ആയ സൂര്യ.
ഇപ്പോൾ കുറെ ഷിപ്പുകൾ ആണ്. ഒരുമാസം കൊണ്ട് ഇഷ്ടം തോന്നുമോ എന്ന ചോദ്യത്തിന് തോന്നിപ്പോകും അവിടെ അങ്ങനെ ഒരു സിറ്റുവേഷൻ അല്ലേ. പെട്ടു പോണതാ മനുഷ്യനല്ലേ പുള്ളേ ഒരാൾ കെയർ ചെയ്യുമ്പോൾ ഇഷ്ടം തോന്നി പോകും. മൊബൈലും പത്രവും ടിവിയും ഒന്നുമില്ലല്ലോ അവിടെ. കണ്ട ആളുകളെ തന്നെ ഇങ്ങനെ കണ്ടുകൊണ്ട് ഇരിക്കുകയല്ലേ അവിടെ. ഒരാളോടുള്ള ഇഷ്ടം പറഞ്ഞതിന്റെ പേരിൽ എന്നെ ഒരു ഞെരമ്പ് രോഗിയായിട്ട് വരെ എല്ലാരും കണ്ടു. പക്ഷേ ഞാൻ അങ്ങനെയുള്ള ആളല്ല.ബിഗ് ബോസിനുള്ളിലെ പ്രണയത്തെ കുറിച്ചും സൂര്യ സംസാരിച്ചു.വീട്ടുകാർക്കും ഇഷ്ടമില്ല. പിന്നെ കല്യാണം നല്ലത് വന്നാൽ നോക്കും എന്നുമാത്രം. കഴിഞ്ഞില്ലെങ്കിലും സങ്കടം ഒന്നുമില്ല. പണ്ടായിരുന്നു ഇത്ര വയസിൽ വിവാഹം കഴിക്കണം എന്നൊക്കെ.
ഇന്ന് ഏതുപ്രായത്തിലും വിവാഹം ചെയ്യാം. അതുവരെ വെയിറ്റ് ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചാൽ അതൊക്കെ യോഗം ആണ്. നടക്കുമ്പോൾ നടക്കും. പിന്നെ കഴിയാത്തോണ്ട് സങ്കടം ഒന്നുമില്ല. എനിക്ക് കല്യാണം കിട്ടാത്തോണ്ടല്ല വേണ്ടാത്തത് കൊണ്ടാണ്.എനിക്ക് ഒരാളോട് ഇഷ്ടം തോന്നി ഞാൻ വളരെ സ്ട്രെയിറ്റ് ആയോണ്ട് പോയി പറഞ്ഞു അത്രേം ഉള്ളൂ. പക്ഷേ അത് വളരെ മോശമായ രീതിയിൽ ആണ് പുറത്തേക്ക് വന്നത്. ഞാൻ പ്രണയിച്ച ആളെ കാണാൻ അവസരം ഉണ്ടായിരുന്നു പക്ഷേ ഞാൻ വേണ്ട എന്ന് വെച്ച് ഒഴിഞ്ഞുമാറി പോവുകയാണ് ചെയ്തത്. നമ്മൾ വെളിയിൽ വന്നപ്പോഴേക്കും പല തെറ്റിദ്ധാരണകൾ പരത്താൻ ആളുകൾ Q ആയിരുന്നു. ആ ഒരു ട്രാപ്പിൽ ആളും പെട്ടുപോയി എന്ന്തോനുന്നു- സൂര്യ ഇക്കഴിഞ്ഞദിവസം ഒരു ഷോയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ മാധ്യമങ്ങളോടായി പറഞ്ഞ വാക്കുകൾ ആണിത്.
Find out more: