നിയമപരമായ പിൻബലമില്ലാത്തതുകൊണ്ടു മാത്രമല്ല അത് ഭരണഘടനാവിരുദ്ധമാണെന്നത് കൊണ്ട് കൂടി ആണ് യശ്വന്ത്സിങ് അധ്യക്ഷനായുള്ള ഫിനാൻസ് കമ്മിറ്റി ആധാർ അന്ന് നിരാകരിച്ചത്. ഈ വിഷയങ്ങളെല്ലാം എടുത്തു പറഞ്ഞു കൊണ്ട് ജസ്റ്റിസ് പുട്ടസ്വാമി ഈ വിഷയത്തിൽ ഇടപെട്ടതോടെ വിഷയം ദേശീയ ശ്രദ്ധയാകർഷിച്ചു. വി.ആർ.കൃഷ്ണയ്യർ, ജസ്റ്റിസ് എ.പി. ഷാ, റോമിലാഥാപ്പർ, പ്രൊഫ. ഉപേന്ദ്രബാക്സി, എസ്.ആർ. ശങ്കരൻ, ഷോഹിനി ഘോഷ്, ബെസ്വാഡ വിൽസൺ, ത്രിലോചൻ ശാസ്ത്രി തുടങ്ങിയ പ്രമുഖരും ആധാർ പദ്ധതിക്കെതിരെ രംഗത്തുവന്നു. വ്യക്തികളുടെ ബയോമെട്രിക്ക് വിവരണങ്ങളും കണ്ണുകളുടെയും വിരലുകളുടെയും അടയാളങ്ങളും വ്യക്തിഗതമായ മറ്റ് വിവരണങ്ങളും സർക്കാർ ശേഖരിച്ച് കഴിഞ്ഞാൽ അതെല്ലാം സുരക്ഷിതമാണെന്നോ ദുരുപയോഗം ചെയ്യപ്പെടുകയില്ലെന്നോ ഉള്ള കാര്യത്തിൽ യാതൊരുവിധ ഉറപ്പും സർക്കാറിന് നൽകാൻ കഴിയില്ല.
അത് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ-21- അനുശാസിക്കുന്ന വ്യക്തികളുടെ ജീവിക്കാനുള്ള മൗലികാവകാശത്തിൻറെ നിഷേധമാണെന്ന് അവരെല്ലാവരും ഉറപ്പിച്ചു പറയുന്നു. എല്ലാ സ്ഥാപനങ്ങൾക്കും ഈ മാസം കണക്കെടുപ്പിന്റെയും ഓഡിറ്റിങിന്റെയും ആണ്. അത് കൊണ്ട് തന്നെ മറ്റെല്ലാ കാര്യങ്ങളിലും എന്ന പോലെ ആധാർ റിലേറ്റഡ് ആയ വിഷയങ്ങളും കൊത്തിപ്പൊങ്ങി വന്നിട്ടുണ്ട് ഇതിനിടയിൽ. ആധാർ കാർഡ് നമ്പർ പാൻ കാർഡുമായി ബന്ധിപ്പിച്ചില്ലെങ്കിൽ അക്കൗണ്ട് മരവിപ്പിയ്ക്കും എന്ന ഭീഷണി മെസ്സേജുകൾ മിക്ക ആളുകൾക്കും കിട്ടിയിട്ടുണ്ടാകും. ഈ സംഭവത്തെ മുൻനിർത്തി വേണം ആദാറിന്റെ വ്യാപനത്തെ കുറിച്ചും ചതിയെ കുറിച്ചും, സുപ്രീംകോടതി വിധിയുടെ ലംഘനത്തെ കുറിച്ചും സംസാരിക്കാൻ.മാർച്ച് മാസത്തിൻറെ വളരെ പ്രധാനപ്പെട്ട ഒരു പ്രത്യേകത ഔദ്യോഗിക മേഖലയിലെ വർഷാവസാനം മാർച്ച് ആണെന്നതാണ്. ആദാറില്ലാത്തതിനാൽ പാൻ /അക്കൗണ്ട് ക്യാൻസൽ ചെയ്യാനുള്ള സാങ്കേതിക വിദ്യയൊന്നും ഇന്ന് നിലവിലില്ല എന്നിരുന്നിട്ടും തവണകളായി ഈ നോട്ടിഫിക്കേഷൻ പലർക്കും കിട്ടിക്കൊണ്ടേ ഇരിക്കുന്നുണ്ട്. ആധാർ ലിങ്കിങിന്റെ നിലവിലെ കണക്ക് ഇൻകം ടാക്സ് വെബ്സൈറ്റിൽ നോക്കിയാൽ ഇന്ത്യയിൽ 50.95 കോടി പാൻ നമ്പറുകൾ കഴിഞ്ഞവർഷത്തെ കണക്കുപ്രകാരം നിലവിൽ ഉണ്ട്. MyGov പറയുന്നത് 32 കോടി പേരാണ് ആധാറുമായി പാനിനെ ലിങ്ക്ചെയ്തെന്നാണ്.
ഇൻകം ടാക്സ് വെബ്സൈറ്റിലെ ലൈവ് ഡാഷ്ബോർഡ് പ്രകാരം ലിങ്കിങ് 15 കോടിയിൽ താഴെമാത്രമാണ്. അതിൽ പകുതിപേർ അവിടെ രജിസ്റ്റർ ചെയ്തിട്ട് കൂടിയില്ലാത്തവരാണ്. അത് കൊണ്ട് ആധാർ - പാൻ വിഷയത്തിലെ സംശയങ്ങൾക്ക് വലിയ പ്രാധാന്യമൊന്നും നൽകേണ്ടതില്ല എന്നാണ് ഈ കണക്കുകളിൽ നിന്നും മനസ്സിലാകുന്ന ഒരു പ്രധാന കാര്യം.നിലവിൽ സ്കൂളിൽ കുട്ടികളെ ചേർക്കുന്നതിന്, ബാങ്കിൽ അക്കൗണ്ടുകൾ തുറക്കുന്നതിന്, റേഷൻ കടകളിൽ നിന്ന് റേഷൻ വാങ്ങുന്നതിന് തുടങ്ങി സകലതിനും ആധാർ ലിങ്കിംഗ് മസ്റ്റ് ആണ്. എന്നാൽ സുപ്രീംകോടതി ആധാർ വിഷയത്തിൽ പല തവണകളിലായി പുറപ്പെടുവിച്ചിട്ടുള്ള വിധി പ്രകാരം ആധാർ ഔദ്യോഗികമായി ആവശ്യപ്പെടാവുന്ന ഒരു പ്രൂഫ് അല്ല. ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും മറ്റും നിർബന്ധിച്ച് ആധാർ പ്രൂഫ് ആയി വാങ്ങാൻ ഒരു ഉദ്യോഗസ്ഥനും അധികാരവും ഇല്ല.
ഇത് പോലെ തന്നെ ആണ് പാൻ കാർഡിന്റെ കാര്യത്തിലും. പാൻ കാർഡ് ഉണ്ടാക്കുന്നതിന് ആദാറിന്റെ ആവശ്യം ഇല്ല എന്നിരുന്നിട്ടും, ആധാർ ഇല്ലാതെ പുതിയ പാൻ കാർഡുകൾ ഇഷ്യൂ ചെയ്യാൻ കഴിയില്ലെന്ന നിലപാടാണ് യുടിഐ ഓഫിസുകൾ പോലും സ്വീകരിക്കുന്നതിന്. കൃത്യമായ രൂപ രേഖവും നിയമങ്ങളും ഉണ്ടായിരുന്ന പാനിനെ ആധാർ കാർഡിനോട് ചേർക്കുന്നതിനോട് ഇൻകം ടാക്സ് വിഭാഗത്തിന് പോലും എതിർപ്പാണെന്നത് മറ്റൊരു യാഥാർഥ്യം.നിലവിൽ കോടതി വിധി നിലനിൽക്കെ തന്നെ സർക്കാരിൻറെ സകല സംവിധാനങ്ങളും പ്രവർത്തിക്കുന്നത് ആധാർ എന്ന ഒരൊറ്റ പ്രൂഫിന്റെ ബലത്തിൽ ആണ്. അതായത്, കൃത്യവും വ്യക്തവുമായ കോടതി അലക്ഷ്യമാണ് ആധാർ വിഷയത്തിൽ നടന്നു കൊണ്ടിരിക്കുന്നത് എന്ന് ചുരുക്കം.
ഭൂമിയുടെ ഉടമസ്താവകാശം സമ്പാദിച്ച വിവരങ്ങൾ ആധാറുമായി ലിങ്ക് ചെയ്യുക, ജനന മരണ സർട്ടിഫിക്കറ്റ് ആധാർ ലിങ്കിങ് ചെയ്യുക ( ILGMS അടക്കം), ഇഡിസ്റ്റ്രിക്റ്റ് , കേരള PSC, സ്കൂൾ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ ഡിജിലോക്കർ ബന്ധം ലിങ്ക് ചെയ്യുക, കേരളത്തിൽ ഇന്ത്യ എന്റർപ്രൈസ് ആർക്കിടെക്ചർ ഇന്റഗ്രേഷൻ, സ്റ്റേറ്റ് റസിഡന്റ് ഡാറ്റാ ഹബിന്റെ സെൻട്രൽ ഇന്റഗ്രേഷനുകൾ, വൺ നേഷൻ വൺ റേഷൻ കാർഡ് പദ്ധതി പ്രകാരമുള്ള ആധാർ ലിങ്കിങ്, ആരോഗ്യ മേഖലയിലെ സേവനങ്ങൾക്ക് വേണ്ടിയുള്ള ആധാർ ലിങ്കിങ്, തുടങ്ങിയ സകലതിനും ആധാർ മസ്റ്റ് ആണ്. ആധാർ നിർബന്ധിതമായി അടിച്ചേൽപ്പിക്കില്ല എന്ന കേന്ദ്രത്തിന്റെ ഉറപ്പ് നിലനിൽക്കെ ആണ് കേന്ദ്ര സർക്കാരിന്റെ ഈ ഇരട്ടത്താപ്പ് എന്നതാണ് പ്രധാനം.
click and follow Indiaherald WhatsApp channel