ബിജെപിയിൽ ചേറില്ല പക്ഷെ കോൺഗ്രസ് വിടുന്നുവെന്ന് അമരീന്ദർ സിങ്ങ്!   ദേശീയ മാധ്യമമായ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് പാർട്ടി വിടുന്ന കാര്യം ക്യാപ്റ്റൻ വ്യക്തമാക്കുന്നത്. കോൺഗ്രസ് വിടുന്നതായി വ്യക്തമാക്കി പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങ്.  തനിക്ക് ഈ അധിക്ഷേപം അംഗീകരിക്കാൻ സാധിക്കില്ലെന്നും അമരീന്ദർ സിങ്ങ് മാധ്യമത്തോട് വ്യക്തമാക്കി. കോൺഗ്രസ് വിടുകയാണെങ്കിലും താൻ ബിജെപിയിൽ ചേരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിന് നാല് മാസങ്ങൾ മാത്രം അവശേഷിക്കെ മുതിർന്ന ശക്തനായ നേതാവിന്റെ രാജി കോൺഗ്രസിന് വലിയ തിരിച്ചടിയാകും ഉണ്ടാകുക. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, 'ഞാൻ ഇതുവരെ കോൺഗ്രസിലാണ്, പക്ഷെ ഇനി ഞാൻ അതിൽ തുടരില്ല.




   എന്നെ ഈ രീതിയിൽ പരിഗണിക്കേണ്ടതില്ല.' കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സിങ്ങ് ഇത്തരത്തിൽ മറുപടി നൽകിയിരിക്കുന്നത്. 79 കാരനായ അമരീന്ദർ സിങ്ങ് രണ്ടാഴ്ച മുൻപ് സെപ്റ്റംബർ 18നാണ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. രാജിക്ക് ശേഷം ചൊവ്വാഴ്ച മുതൽ ക്യാപ്റ്റൻ ഡൽഹിയിലായിരുന്നു. അതേസമയം, അദ്ദേഹം പാർട്ടി അധ്യക്ഷയായ സോണിയാ ഗാന്ധി അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയില്ലെന്നത് ശ്രദ്ധേയമാണ്. തന്റെ ഭാഗം കേൾക്കാൻ തയ്യാറാകാത്തതാണ് കാരണമെന്നും റിപ്പോർട്ടുണ്ട്. വ്യാഴാഴ്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തി. ഡോവലുമായി പഞ്ചാബിലെ സുരക്ഷാ സാഹചര്യം ചർച്ച ചെയ്തുവെന്നാണ് റിപ്പോർട്ട്.





  അദ്ദേഹത്തെ അനുനയിപ്പിക്കാൻ അംബികാ സോണി, കമൽനാഥ് അടക്കമുള്ള മുതിർന്ന നേതാക്കൾ ശ്രമങ്ങൾ നടത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് നാല് മാസങ്ങൾ മാത്രം അവശേഷിക്കെ മുതിർന്ന ശക്തനായ നേതാവിന്റെ രാജി കോൺഗ്രസിന് വലിയ തിരിച്ചടിയാകും ഉണ്ടാകുക. രാജി പിൻവലിക്കാൻ തയ്യാറാണെന്ന് പറഞ്ഞതായി സിദ്ദുവിന്റെ ഉപദേശകൻ വ്യക്തമാക്കി. സിദ്ദുവിന്റെ അടുത്ത അനുയായിയും ഉപദേശകനുമായ മുഹമ്മദ് മുസ്തഫയാണ് ഇക്കാര്യം ദേശീയമാധ്യമങ്ങളോട് പറഞ്ഞത്. പഞ്ചാബ് പിസിസി അധ്യക്ഷനായി 72മത് ദിവസമാണ് സിദ്ദുവിൻ്റെ രാജിയുണ്ടായത്. സിദ്ദു നേതൃനിരയിലേക്ക് എത്തിയതോടെയാണ് പഞ്ചാബ് കോൺഗ്രസിൽ അമരീന്ദർ - സിദ്ദു തർക്കം രൂക്ഷമായത്. 





  കൂടുതൽ എംഎൽഎമാരെ ഒപ്പം നിർത്തി അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കാൻ സിദ്ദുവിന് കഴിഞ്ഞെങ്കിലും പിന്നീടുള്ള കാര്യങ്ങൾ അപ്രതീക്ഷിതമായിരുന്നു. അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നിക്കുന്നതിൽ പച്ചക്കൊടി കാണിച്ച ഹൈക്കമാൻഡ് പിന്നീട് നിലപാടുകൾ മാറ്റി. ക്യാപ്റ്റന്റെ രാജിക്ക് ശേഷം പുതിയ മുഖ്യമന്ത്രി വന്നതിന് പിന്നാലെയുണ്ടായ അഭിപ്രായ വിത്യാസത്തിൽ പാർട്ടി അധ്യക്ഷ സ്ഥാനത്ത് നിന്നും നവജ്യോത് സിങ്ങ് സിദ്ദുവും രാജി വച്ചിരുന്നു. അതേസമയം, ഇടഞ്ഞു നിൽക്കുന്ന സിദ്ദുവിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ഫലം കാണുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.

మరింత సమాచారం తెలుసుకోండి: