അനിരുദ്ധ് വിവാഹിതനാകുന്നു; വധു സൺറൈസ് ഹൈദരബാദിന്റെ സിഇഒ കാവ്യ മാരൻ! തമിഴിന് പുറമെ മലയാളത്തിലും അനിരുദ്ധിന്റെ പാട്ടുകൾ എല്ലാം ഹിറ്റായിരുന്നു. സംഗീത സംവിധാനം നിർവ്വഹിക്കുക മാത്രമല്ല, അനിരുദ്ധ് തന്റെ ശബ്ദത്തിൽ പാടിയ പാട്ടുകളും ഹിറ്റാണ്. ഒത്തിരി ഗോസിപ്പുകൾക്കൊടുവിൽ അനിരുദ്ധ് രവിചന്ദർ വിവാഹിതനാകാൻ പോകുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. സൺറൈസ് ഹൈദരബാദിന്റെ സിഇഒ ആയ കാവ്യ മാരൻ ആണ് വധു. ഇളയരാജയ്ക്കും എ ആർ റഹ്മാനും ഹാരിസ് ജയരാജിനുമൊപ്പം തമിഴ് സിനിമാ ലോകത്തേക്ക്, പുതിയ കാലത്തിന്റെ ബീറ്റുമായി എത്തിയ സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദർ. അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും പ്രണയത്തിലാണ് എന്ന വാർത്തകൾ 2024 മുതൽ സജീവമായിരുന്നു.





 എന്നാൽ ഇരുവരും അതിനോട് കാര്യമായി പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ വിവാഹ വാർത്ത ശക്തമാകുന്നു. ഐശ്വര്യ ധനുഷ് ആദ്യമായി സംവിധാനം ചെയ്ത, ധനുഷ് നായകനായ ത്രി എന്ന ചിത്രത്തിലൂടെ സിനിമ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ച അനിരുദ്ധ്, ഏറ്റവുമൊടുവിൽ അജിത്തിന്റെ വിടാമുയർച്ചി വരെ നിരവധി സിനിമകൾക്ക് വേണ്ടി സംഗീതമൊരുക്കുകയും പാടുകയും ചെയ്തു. 1992 ൽ ചെന്നൈയിലാണ് കാവ്യ മാരൻ ജനിച്ചത്. വാർവിക് ബിസിനസ് സ്കൂളിൽ നിന്നും എംബിയെ പൂർത്തിയാക്കിയതിന് ശേഷമാണ് സൺറൈസ് ഹൈദരബാദിന്റെ തലപ്പത്തെത്തിയത്. 2018 ൽ ആണ് കാവ്യ സൺറൈസ് ഹൈദരബാദിന്റ ചുമതല ഏറ്റെടുത്തത്. 




ഐപിഎൽ ലേലത്തിലും കളിയിലും തന്നെയാണ് കാവ്യ ശ്രദ്ധ കേന്ദ്രീകരിച്ചത്. അത് സൺറൈസ് ഹൈദരബാദിനെ കൂടുതൽ മെച്ചപ്പെടുത്തി. ഐപിഎൽ 2025 ലേലത്തിൽ മുൻനിര കളിക്കാരായ ഇഷാൻ കിഷനെയും മുഹമ്മദ് ഷമ്മിയെയും തന്റെ ടീമിലെത്തിച്ച കാവ്യ കൈയ്യടി നേടിയിരുന്നു. 19,000 കോടി ആസ്തിയുള്ള, ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളായ കലാനിധി മാരന്റെ മകൾ കാവ്യ മാരന് 409 കോടിയുടെ ആസ്തിയുണ്ട്.





 ഇളയരാജയ്ക്കും എ ആർ റഹ്മാനും ഹാരിസ് ജയരാജിനുമൊപ്പം തമിഴ് സിനിമാ ലോകത്തേക്ക്, പുതിയ കാലത്തിന്റെ ബീറ്റുമായി എത്തിയ സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദർ. അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും പ്രണയത്തിലാണ് എന്ന വാർത്തകൾ 2024 മുതൽ സജീവമായിരുന്നു. എന്നാൽ ഇരുവരും അതിനോട് കാര്യമായി പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ വിവാഹ വാർത്ത ശക്തമാകുന്നു. ഐശ്വര്യ ധനുഷ് ആദ്യമായി സംവിധാനം ചെയ്ത, ധനുഷ് നായകനായ ത്രി എന്ന ചിത്രത്തിലൂടെ സിനിമ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ച അനിരുദ്ധ്, ഏറ്റവുമൊടുവിൽ അജിത്തിന്റെ വിടാമുയർച്ചി വരെ നിരവധി സിനിമകൾക്ക് വേണ്ടി സംഗീതമൊരുക്കുകയും പാടുകയും ചെയ്തു. 1992 ൽ ചെന്നൈയിലാണ് കാവ്യ മാരൻ ജനിച്ചത്.

Find out more: