രൺദീപ് ഹൂഡ ദേശീയ അവാർഡിന് യോഗ്യൻ'; സവർക്കറുടെ ത്യാഗം ലോകത്തിനു മുൻപിൽ എത്തിച്ചു കൊണ്ട് താരം! രൺദീപ് തന്നെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നതും. സവർക്കറുടെ ആശയങ്ങളും കാലാ പാനി ജയിലിലെ ജീവിത സാഹചര്യങ്ങളുമൊക്കെ പ്രമേയമായ ചിത്രത്തിന് സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സംവിധായകനായും നായകനായും ചിത്രത്തെ പ്രതിനിധീകരിക്കുന്ന രൺദീപ് ഹൂഡയ്ക്ക് നിറഞ്ഞ കയ്യടിയും സോഷ്യൽ മീഡിയ നൽകുന്നു.വിനായക് ദാമോദർ സവർക്കറുടെ ജീവിതത്തെ ആസ്പദമാക്കിയ 'സ്വതന്ത്ര വീർ സവർക്കർ' എന്ന ചിത്രം തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. നടൻ രൺദീപ് ഹൂഡ ആണ് ചിത്രത്തിൽ സവർക്കറായി എത്തുന്നത്.അങ്കിത ലോഖണ്ടെ ആണ് ചിത്രത്തിലെ നായിക.





 അമിത് സിയാലും മുഖ്യ കഥാപാത്രത്തിൽ എത്തുന്നു. സീ സ്റ്റുഡിയോസ്, സന്ദീപ് സിങ്, ആനന്ദ് പാലിത്, സാം ഖാൻ എന്നിവരാണ് ചിത്രത്തിൻ്റെ നിർമാതാക്കൾ. 2021 ജൂണിലാണ് ചിത്രീകരണം ആരംഭിച്ചത്. റിലീസിന് മുന്നോടിയായി സവർക്കറെ അവതരിപ്പിക്കാനായി താൻ നടത്തിയ രൂപമാറ്റം പങ്കുവെച്ച് രൺദീപ് രംഗത്തെത്തിയിരുന്നു."സ്വതന്ത്ര വീർ സവർക്കർ കണ്ടു. ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി സവർക്കർ അനുഭവിച്ച ത്യാഗങ്ങളും കഷ്ടപ്പാടുകളും ഈ സിനിമയിലൂടെ ലോകത്തിന് മുൻപിൽ എത്തിക്കാനുള്ള പ്രശംസനീയമായ ഒരു ശ്രമമാണ് രൺദീപ് ഹൂഡ നടത്തിയത്. അത് അദ്ദേഹത്തിൻ്റെ ആത്മാർഥമായ പരിശ്രമമാണ്. യുവാക്കളും വിമർശകരും തീർച്ചയായും കാണുക"- മറ്റൊരാൾ എക്സിൽ കുറിച്ചു. ഇത്രയും വിസ്മയകരമായ ഒരു സിനിമ നൽകുന്നതിനും വീർ സവർക്കറിന് അർഹമായ അംഗീകാരം നൽകിയതിനും രൺദീപ് ഹൂഡയ്ക്ക് അഭിനന്ദനങ്ങൾ നേരുന്നുവെന്നാണ് മറ്റൊരാളുടെ കുറിപ്പ്.





സ്വതന്ത്ര വീർ സവർക്കർ' ഒരു ബ്ലോക്ക് ബസ്റ്റർ ചിത്രമാകുമെന്നാണ് മറ്റൊരാളുടെ പ്രതികരണം. വളരെ അമ്പരപ്പിക്കുന്ന സിനിമയെന്നാണ് ചിത്രത്തിന് അദ്ദേഹം നൽകുന്ന വിശേഷണം. കൂടാതെ, സവർക്കറുടെ വേഷത്തിലെത്തിയ രൺദീപിന് നന്ദിയും അറിയിക്കുന്നു. ചിത്രത്തിന് അഞ്ചിൽ അഞ്ച് റിവ്യു നൽകിയും ചിലർ എക്സിൽ എത്തിയിട്ടുണ്ട്.വിഡി സവർക്കറുടെ കഥാപാത്രത്തെ വളരെ മികച്ചതായി രൺദീപ് അവതരിപ്പിച്ചുവെന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നു. ചിത്രം നൽകുന്ന സിനിമാറ്റിക് എക്സ്പീരിയൻസിനും സോഷ്യൽ മീഡിയയിൽനിന്ന് കയ്യടിയുണ്ട്. വീർ സവർക്കറെ അവതരിപ്പിച്ച രൺദീപ് ഹൂഡ ദേശീയ അവാർഡ് നേടാൻ യോഗ്യനാണെന്ന് ഒരു എക്സ് (ട്വിറ്റർ) ഉപയോക്താവ് പറയുന്നു. സവർക്കറുടെ ജീവിതകഥ അതേ രീതിയിൽതന്നെ സിനിമയിൽ അവതരിപ്പിക്കാനായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.





അമിത് സിയാലും മുഖ്യ കഥാപാത്രത്തിൽ എത്തുന്നു. സീ സ്റ്റുഡിയോസ്, സന്ദീപ് സിങ്, ആനന്ദ് പാലിത്, സാം ഖാൻ എന്നിവരാണ് ചിത്രത്തിൻ്റെ നിർമാതാക്കൾ. 2021 ജൂണിലാണ് ചിത്രീകരണം ആരംഭിച്ചത്. റിലീസിന് മുന്നോടിയായി സവർക്കറെ അവതരിപ്പിക്കാനായി താൻ നടത്തിയ രൂപമാറ്റം പങ്കുവെച്ച് രൺദീപ് രംഗത്തെത്തിയിരുന്നു."സ്വതന്ത്ര വീർ സവർക്കർ കണ്ടു. ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി സവർക്കർ അനുഭവിച്ച ത്യാഗങ്ങളും കഷ്ടപ്പാടുകളും ഈ സിനിമയിലൂടെ ലോകത്തിന് മുൻപിൽ എത്തിക്കാനുള്ള പ്രശംസനീയമായ ഒരു ശ്രമമാണ് രൺദീപ് ഹൂഡ നടത്തിയത്. അത് അദ്ദേഹത്തിൻ്റെ ആത്മാർഥമായ പരിശ്രമമാണ്. യുവാക്കളും വിമർശകരും തീർച്ചയായും കാണുക"- മറ്റൊരാൾ എക്സിൽ കുറിച്ചു. 

మరింత సమాచారం తెలుసుకోండి: