നടൻ ഉണ്ണി മുകുന്ദനെതിരെ വീണ്ടും ആരോപണവുമായി നടൻ ബാല! ഷഫീക്കിന്റെ സന്തോഷമെന്ന ചിത്രത്തിൽ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം ലഭിച്ചില്ലെന്നായിരുന്നു ബാല പറഞ്ഞത്. എനിക്ക് മാത്രമല്ല സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച മറ്റ് പലർക്കും കാശ് കൊടുത്തിട്ടില്ല. അവരൊക്കെ എന്നോട് ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. ഇപ്പോൾ ഞാൻ ഇതേക്കുറിച്ച് പറഞ്ഞപ്പോൾ അവരെല്ലാം കാലുമാറിയെന്നും ബാല പറഞ്ഞിരുന്നു. ബാലയ്ക്ക് കൃത്യമായി പ്രതിഫലം നൽകിയിരുന്നുവെന്നാണ് ഉണ്ണി മുകുന്ദൻ പ്രതികരിച്ചത്. ഉണ്ണി പറയുന്നത് കള്ളമാണെന്നായിരുന്നു ബാല പറഞ്ഞത്. ഉണ്ണി മുകുന്ദനും ബാലയും തമ്മിലുള്ള വാക്ക് തർക്കം വൻവിവാദമായി മാറിയിരിക്കുകയാണ്. ഉണ്ണി മുകുന്ദൻ പറയുന്ന കാര്യങ്ങൾ കള്ളത്തരമാണ്. അമ്മ അസോസിയേഷനിലെ അംഗമാണ് അവൻ. അവനെപ്പോലൊരു ആക്ടർ ഇങ്ങനെയൊന്നും പറയാൻ പാടുള്ളതല്ല.
ബാലയ്ക്ക് ഒരു ദിവസം 10,000 രൂപ വെച്ച് കൊടുത്തുവെന്ന്. പച്ചക്കള്ളമാണ്, അത് ഞാൻ സ്വീകരിക്കുമോ. ഞാൻ കൊടുത്ത ഒരു ലക്ഷം രൂപ തിരിച്ച് തന്നു. മേക്കപ്പ്മാനും അസിസ്റ്റൻസിനുമായി അൻപതിനായിരവും നാൽപ്പതിനായിരവും ഇട്ടു. അപ്പോൾത്തന്നെ മനസിലായല്ലോ, രണ്ട് ലക്ഷമാണോ എന്റെ ശമ്പളം. എല്ലാവർക്കും വേണ്ടിയല്ലേ, ഞാൻ വഴക്കിട്ടത്. ഇപ്പോൾ ഞാൻ ഒറ്റയ്ക്കല്ലേ, അങ്ങനെ ചെയ്യാൻ പാടുണ്ടോയെന്നും ബാല ചോദിച്ചിരുന്നു.ബാലയെ വെച്ച് ഇങ്ങനെയൊരു എക്‌സപെരിമെന്റ് വേണോയെന്ന് വേറാരോ ചോദിച്ചു എന്നൊക്കെ പറയുന്ന കേട്ടു. ഉണ്ണി തന്നെയാണ് എന്നെ കാസ്റ്റ് ചെയ്തത്. ഫസ്റ്റ് ഡേ ഫസ്റ്റ് തന്നെ എന്റെ സീനായിരുന്നു. എല്ലാവരും വന്ന് എന്നെ കെട്ടിപ്പിടിച്ചിരുന്നു. അവൻ ഇങ്ങനെ ചതിക്കുമെന്ന് ഞാൻ വിചാരിച്ചില്ല.ഡയറക്ടായി കുറേ തവണ ഇതേക്കുറിച്ച് സംസാരിച്ചതാണ്. എനിക്ക് കാശ് വേണമെന്ന് ഞാൻ ആവശ്യപ്പെട്ടോ, കൊല്ലത്ത് ഉണ്ണി കാരണം ഒരു പ്രൊഡ്യൂസർ തൂങ്ങി മരിച്ചിട്ടുണ്ട്.
നിങ്ങൾ അന്വേഷിക്കൂ. സിനിമയുടെ പ്രമോഷൻ ചടങ്ങിലേക്ക് എന്നെ വിളിച്ചിരുന്നില്ലെന്നായിരുന്നു ബാല പറഞ്ഞത്. എന്നെ വിളിച്ചിരുന്നില്ല, വിളിക്കാതെ എങ്ങനെയാണ് ഞാൻ പോവുന്നത്. റോഡിൽ പോയി നിന്ന് എവിടെയാണ് പ്രസ്മീറ്റ് എന്ന് ചോദിക്കാൻ പറ്റുമോ, മനോജ് കെ ജയനൊക്കെ എന്നെ വിളിച്ച് ചോദിച്ചിരുന്നു. അതേപോലെ ഡബ്ബിംഗ് വേറാരെയോ വെച്ച് ചെയ്തുവെന്നും കേട്ടു, ഏത് സീൻ, ആരെ വെച്ച്. ഞാൻ സംസാരിക്കുമ്പോൾത്തന്നെ അറിയാമല്ലോ എന്റെ വോയ്‌സ് ഇതാണ്. അവൻ പറയുന്നതൊന്നും ശരിയല്ല. ആക്‌സിഡന്റായി ഹോസ്പിറ്റലിൽ കിടന്നപ്പോൾ അവനോട് കാശ് ചോദിച്ചിരുന്നു. അതോടെ അവൻ കട്ട് ചെയ്തു. പിന്നെ ചോദിച്ചിട്ടില്ല. എനിക്ക് കാര്യങ്ങൾ തുറന്ന് പറയാൻ പേടിയില്ല. ഉണ്ണി മുകുന്ദൻ എന്റെ സിനിമയിൽ അഭിനയിച്ചതിന് ഒരുലക്ഷം ഞാൻ കൊടുത്തു.
ഒന്നും വാങ്ങിയില്ലെന്ന് പറയുന്നത് കള്ളമാണ്. ഇതുകൊണ്ടാണ് ഈ ഫീൽഡ് വെറുത്ത് പോവുന്നത്. പുള്ളി പറയുന്നതെല്ലാം കള്ളമാണ്. സത്യം മാത്രമേ ഞാൻ പറയാറുള്ളൂ. എലിസബത്തിന്റെ അച്ഛനും അമ്മയും ആദ്യമായി ഡബ്ബിംഗ്് സ്റ്റുഡിയോയിൽ വന്നതാണ്. അവളുടെ അച്ഛൻ എനിക്കും അച്ഛനാണ്. എഴുപത് വയസുണ്ട് അദ്ദേഹത്തിന്. ട്രോളിലൂടെ ഫേമസായതിന് ശേഷമാണ് പേമെന്റ് കൂട്ടിച്ചോദിച്ചതെന്ന് പറയുന്നത് കേട്ടിരുന്നു. ഞാൻ സത്യം പറയുന്നുണ്ട്. അതിലെന്താണ് സംഭവിക്കുന്നത്, ഞാൻ രാജാവാണ്, ഈ ജന്മം മുഴുവൻ ആഡംബരത്തോടെ ജീവിക്കാനുള്ള കാര്യങ്ങൾ എനിക്കുണ്ടെന്നും ബാല അഭിമുഖത്തിൽ പറഞ്ഞിരുന്നു. നിങ്ങളുടെ കാര്യം കഷ്ടമാണെന്നാണ് അവൾ പറയാറുള്ളത്. അവർ ഡോക്ടറല്ലേ, സിനിമ മേഖലയെക്കുറിച്ചൊന്നും അറിയില്ല.
Find out more: