മുഖ്യമന്ത്രി വീണിടത്ത് കിടന്ന് ഉരുളുന്നു, മന്ത്രിയെ പുറത്താക്കാൻ ധൈര്യമുണ്ടോ? വിമർശനവുമായി വിഡി സതീശൻ! പെൻഷൻ പ്രായം ഉയർത്തിയ തീരുമാനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വീണിടത്ത് കിടന്ന് ഉരുളുകയാണ്. ആരും അറിയാതെയാണെങ്കിൽ ഉത്തരവിൽ ഒപ്പുവച്ച മന്ത്രിയെ പുറത്താക്കാൻ മുഖ്യമന്ത്രി തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.മുഖ്യമന്ത്രി പിണറായി വിജയനോ മന്ത്രിമാരോ മന്ത്രിസഭയോ പാർട്ടിയോ അറിയാതെ എങ്ങനെയാണ് പെൻഷൻ പ്രായം ഉയർത്താനുള്ള ഉത്തരവിറങ്ങിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യു.ഡി.എഫും കോൺഗ്രസും യോഗം ചേർന്നെടുത്ത തീരുമാനത്തെ തുടർന്നാണ് ഗൗരവതരമായ വിഷയങ്ങൾ ഉയർത്ത് സർക്കാരിനെതിരെ സമരം ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. യോഗം വിളിച്ച് ചേർക്കാൻ പോലും മുഖ്യമന്ത്രി തയാറായില്ല. കഴിഞ്ഞ ദശാബ്ദക്കാലത്തിനിടെ ഉണ്ടായ ഏറ്റവും വലിയ വിലക്കയറ്റമാണ് കേരളത്തിൽ നിലനിൽക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആരും അറിയാതെയാണെങ്കിൽ ഉത്തരവിൽ ഒപ്പുവച്ച മന്ത്രിയെ പുറത്താക്കാൻ ധൈര്യമുണ്ടോ? ഇപ്പോൾ ആരും അറിഞ്ഞില്ല, മന്ത്രിസഭ ചർച്ച ചെയ്തില്ല എന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ്. ഉത്തരവ് പൂർണമായും പിൻവലിക്കണം. തൊഴിലാളി വിരുദ്ധമായ ധാരാളം കാര്യങ്ങൾ ഈ ഉത്തരവിലുണ്ട്.കേരളത്തിലും ഗവർണറെ ഏറ്റവുമധികം വിമർശിച്ചത് കോൺഗ്രസും പ്രതിപക്ഷവുമാണ്. മന്ത്രിയെ പൻവലിക്കുമെന്ന് ഗവർണർ പറഞ്ഞപ്പോഴും അതിന് അതിനുള്ള അധികാരമില്ലെന്ന് പറഞ്ഞതും പ്രതിപക്ഷമാണ്. പക്ഷെ സർവകലാശാലകളിൽ ഗവർണറും സർക്കാരും ഒന്നിച്ചായിരുന്നു. സുപ്രീം കോടതിയിൽ ഇരുവരും തോറ്റു.
പ്രതിപക്ഷ നിലപാടാണ് അവിടെ വിജയിച്ചതെന്ന് വി ഡി സതീശൻ പറഞ്ഞു. ഡൽഹിയിൽ നിന്നുള്ള രണ്ടു മൂന്ന് മാധ്യമ പ്രവർത്തകർ ശൂന്യതയിൽ നിന്നുണ്ടാക്കിയ വാർത്തയാണ് ഗവർണർ വിഷയവുമായി ബന്ധപ്പെട്ട് എ.ഐ.സി.സി അധ്യക്ഷനെതിരെ വന്നത്. അത്തരമൊരു അഭിപ്രായപ്രകടനം അധ്യക്ഷൻ നടത്തിയിട്ടില്ലെന്ന് എ.ഐ.സി.സിയും വ്യക്തമാക്കിയിട്ടുണ്ട്. ഗവർണർമാർ ഭരണഘടനാവിരുദ്ധമായ നിലപാടുകൾ സ്വീകരിച്ചാൽ പിന്തുണയ്ക്കില്ലെന്നതാണ് ദേശീയതലത്തിൽ കോൺഗ്രസ് നിലപാട്. ദേശീയ നേതൃത്വത്തിന്റെ നിലപാടിനൊപ്പമാണ് സംസ്ഥാന നേതൃത്വവുമെന്ന് സതീശൻ വ്യക്തമാക്കി.
സർവകലാശാലകളിൽ ഗുരുതരമായ ഭരണപ്രതിസന്ധിയാണ് നിലനിൽക്കുന്നത്. സർക്കാർ ഗവർണറും ഒന്നിച്ചായതിനാൽ രാജ് ഭവനിലേക്ക് സി.പി.എം പ്രകടനം നടത്തുന്നതിൽ അർത്ഥമില്ല. ആ പ്രകടനം സുപ്രീംകോടതി വിധിക്ക് എതിരാണെന്ന് പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.സർവകലാശാലകളിൽ ഗുരുതരമായ ഭരണപ്രതിസന്ധിയാണ് നിലനിൽക്കുന്നത്. സർക്കാർ ഗവർണറും ഒന്നിച്ചായതിനാൽ രാജ് ഭവനിലേക്ക് സി.പി.എം പ്രകടനം നടത്തുന്നതിൽ അർത്ഥമില്ല. ആ പ്രകടനം സുപ്രീംകോടതി വിധിക്ക് എതിരാണെന്ന് പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
Find out more: