വർക്കല: വർക്കല എസ്ആർ മെഡിക്കൽ കോളേജിലെ എല്ലാ വിദ്യാർത്ഥികളുടേയും പരീക്ഷാഫലം തടഞ്ഞുവെക്കും. ആരോഗ്യ സർവ്വകലാശാല ഗവേണിംഗ് കൗൺസിലിന്റെതാണ് തീരുമാനം. കോളേജിൽ ഇനി പരീക്ഷ സെന്റർ അനുവദിക്കേണ്ടതില്ലെന്നും കൗൺസിൽ തീരുമാനിച്ചു. സർവ്വകലാശാലയുടെ പരിശോധനയിലും കോളേജ് പരാജയപ്പെട്ടിരുന്നു. വിദ്യാർത്ഥികൾക്ക് മതിയായ സൗകര്യങ്ങൾ ഒരുക്കാതിരുന്ന എസ്.ആർ മെഡിക്കൽ കോളേജിനെതിരെ നടപടി എടുക്കുമെന്ന് അരോഗ്യമന്ത്രി കെ.കെ ഷൈലജ നേരത്തെ അറിയിച്ചിരുന്നു.
click and follow Indiaherald WhatsApp channel