ജിറാഫിനെ കൊന്ന് ഹൃദയം വാലന്റൈൻസ് ഡേയ്ക്ക് ഭർത്താവിന് ഗിഫ്റ് നൽകി ഭാര്യ! മൃഗങ്ങളുടെ തൊലി, കൊമ്പ് തുടങ്ങിയവ വിറ്റ് പണം നേടാനാണ് പലരും വേട്ടയാടുന്നത് എങ്കിൽ സൗത്ത് ആഫ്രിക്കയിൽ താമസിക്കുന്ന മെറിലൈസ് വാൻ ഡെർ മെർവെ ഒരു 'ട്രോഫി ഹണ്ടർ' ആണ്. പണത്തിനായി മൃഗങ്ങളെ വേട്ടയാടുകയും വേട്ടയാടി കൊന്ന മൃഗങ്ങളോടൊപ്പവും അവയുടെ ശരീര ഭാഗങ്ങൾക്കൊപ്പവുമുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന കൂട്ടരാണ് ട്രോഫി ഹണ്ടർമാർ. മെറിലൈസ് വാൻ ഡെർ മെർവെ കൊന്നതെന്തിനെയെന്നോ? ഒരു ജിറാഫിനെ. വന്യമൃഗങ്ങളെ വേട്ടയാടരുത് എന്ന കർശന നിർദേശം ലോകമെമ്പാടുമുള്ള ഭരണകൂടങ്ങൾ ജനങ്ങൾക്ക് നൽകിയിട്ടുണ്ടെങ്കിലും മൃഗവേട്ട ഇപ്പോൾ പലഭാഗത്തും നിബദ്ധം തുടരുന്നുണ്ട്.ജിറാഫിനെ കൊന്നതല്ല അതിന്റെ കാരണമാണ് ഏറെ ചർച്ച വിഷയം.



 ഇക്കഴിഞ്ഞ വാലന്റൈൻസ് ഡേയ്ക്ക് ഭർത്താവിന് സമ്മാനമായി ജിറാഫിനെ കൊന്ന് അതിന്റെ ഹൃദയം ആണ് മെറിലൈസ് സമ്മാനമായി നൽകിയത്. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഫോയ്ക്ക് കീഴെ 17 വയസ്സ് പ്രായമുള്ള ബുൾ ജിറാഫിനെയാണ് താൻ വേട്ടയാടി കൊന്നതെന്നും തന്റെ ഈ വേട്ടയാടലിൽ അതീവ സന്തുഷ്ടയാണ് എന്നും മെറിലൈസ് കുറിച്ചിട്ടുണ്ട്. ഒരു ആൺ ജിറാഫിനെ വേട്ടയാടി കൊള്ളാൻ വർഷങ്ങളായി കാത്തിരിക്കുകയായിരുന്നു മെറിലൈസ്. 



ഇത് തന്റെ ഭാര്യയുടെ സ്വപ്നമാണെന്ന് മനസ്സിലാക്കിയ ഭർത്താവ് തുടർന്ന് ജിറാഫിന്റെ ഹൃദയം ആവശ്യപ്പെടുകയായിരുന്നു.32-കാരിയായ മെറിലൈസിനോട് സമ്മാനമായി ജിറാഫിന്റെ ഹൃദയം ആവശ്യപ്പെട്ടതും വേട്ടയാടാൻ പണം നൽകിയതും ഭർത്താവാണ് എന്ന് ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.അതെ സമയം സിംഹം, പുലി, ആന എന്നിങ്ങനെ 500-ൽ അധികം വന്യ മൃഗങ്ങളെ വേട്ടയാടി കൊന്നിട്ടുള്ള മെറിലൈസിന് ഒരു കുലുക്കവുമില്ല. പണത്തിനായി മൃഗങ്ങളെ വേട്ടയാടി കൊല്ലുകയും ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നവരുമാണ് ട്രോഫി ഹണ്ടർമാർ.



പ്രായമായ ഒരു ജിറാഫിനെ കൊന്ന് ഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കുകയാണ് താൻ ചെയ്തതെന്നാണ് മെറിലൈസിൻ്റെ വാദം. വിമർശകരെ ആരെ ഇളക്കി വിട്ടിരിക്കുകയാണ് എന്നും മെറിലൈസ് ആഞ്ഞടിക്കുന്നു."ജിറാഫിൻറെ ഹൃദയം എത്ര വലുതായിരിക്കും എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്ന ചോദ്യവുമായി മെറിലൈസ് പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്ക് കീഴെ മൃഗസ്നേഹികളുടെ പൊങ്കാലയാണ്.

మరింత సమాచారం తెలుసుకోండి: