'സൂഫിയും സുജാതയും സംവിധായകൻ നരണിപ്പുഴ ഷാനവാസ് അന്തരിച്ചു! കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടർന്ന് കോയമ്പത്തൂർ കെജി ഹോസ്പിറ്റലിൽ വെൻറിലേറ്ററിൽ പ്രവേശിപ്പിച്ച ഷാനവാസിൻറെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ഇന്ന് രാവിലെ സംവിധായകൻ മരിച്ചതായി അഭ്യൂഹം പരന്നിരുന്നെങ്കിലും നടനും നിർമ്മാതാവുമായ വിജയ് ബാബു അത് അടിസ്ഥാന രഹിതമായ വാർത്ത ആണെന്ന് കാട്ടി രംഗത്തെത്തിയിരുന്നു. ഷാനവാസ് മരിച്ചുവെന്ന വാർത്ത ഫെഫ്ക തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പങ്കുവെച്ചത്. തുടർന്ന് മാധ്യമങ്ങളിൽ വാർത്ത വരികയും എന്നാൽ ഇത് അടിസ്ഥാന രഹിതമായ റിപ്പോർട്ടാണെന്ന് വ്യക്തമാക്കി വിജയ് ബാബു രംഗത്തെത്തിയതോടെ ഏതാനും നിമിഷങ്ങൾക്ക് ശേഷം ഫെഫ്ക അത് പിൻവലിക്കുകയുമായിരുന്നു.


'ഒരു ആയുഷ്കാലത്തേക്കുള്ള ഓർമ്മകളും എന്നോട് പറഞ്ഞ കുറെ കഥകളും ബാക്കിയാക്കി അവൻ പോയി നമ്മുടെ സൂഫി...' നടൻ വിജയ് ബാബു ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെയാണ്. ഷാനുവിനായി ഞങ്ങൾ ഞങ്ങളുടെ മാക്സിമം പ്രയത്നിച്ചുവെന്നും വിജയ് ബാബു കുറിച്ചിരിക്കുന്നു. നിന്നെ ഒരുപാട് സ്നേഹിക്കുന്നുവെന്നും വിജയ് ബാബു കുറിച്ചു.


 
സിനിമാ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയാണ് രാവിലെ ഷാനവാസ് മരിച്ചതായി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നത്.നടനും നിർമ്മാതാവുമായ വിജയ് ബാബുവാണ് സംവിധായകൻ മരിച്ചതായുള്ള സ്ഥിരീകരണം സോഷ്യൽ മീഡിയയിലൂടെ നടത്തിയിരിക്കുന്നത്. 'ഒരു ആയുഷ്കാലത്തേക്കുള്ള ഓർമ്മകളും എന്നോട് പറഞ്ഞ കുറെ കഥകളും ബാക്കിയാക്കി അവൻ പോയി നമ്മുടെ സൂഫി...' നടൻ വിജയ് ബാബു ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെയാണ്. ഷാനുവിനായി ഞങ്ങൾ ഞങ്ങളുടെ മാക്സിമം പ്രയത്നിച്ചുവെന്നും വിജയ് ബാബു കുറിച്ചിരിക്കുന്നു. നിന്നെ ഒരുപാട് സ്നേഹിക്കുന്നുവെന്നും വിജയ് ബാബു കുറിച്ചു. തുടർന്ന് വൈകുന്നേരത്തോടെ കൊയമ്പത്തൂരിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഷാനവാസിനെ പ്രത്യക ആംബുലൻസിൽ കൊച്ചിയിലേക്ക് എത്തിച്ചിരുന്നു. ഒടുവിൽ ജീവൻ രക്ഷിക്കാനായിട്ടില്ല എന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്.




 സംവിധായകൻ, തിരക്കഥാകൃത്ത് എന്നതിന് പുറമെ മികച്ച എഡിറ്റർ കൂടിയായിരുന്നു ഷാനവാസ്. 2015ൽ കരി എന്ന ചിത്രം സംവിധാനം ചെയ്തു, ഈ ചിത്രം ഏറെ നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയിരുന്ന സിനിമയാണ്. കൂടാതെ ഒട്ടനവധി ചലച്ചിത്രയോത്സവങ്ങളിൽ പ്രദർശിപ്പിക്കുകയും പുരസ്‍കാരങ്ങൾക്ക് അർഹമാവുകയും ചെയ്തു. പുതിയ സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിൽ അട്ടപ്പാടിയിൽ ആയിരിക്കെയാണ് ഷാനവാസിന് ഹൃദയാഘാതം സംഭവിച്ചത്. മലപ്പുറം ജില്ലയിലെ പൊന്നാനി, നരണിപ്പുഴയാണ് ഷാനവാസിൻറെ സ്വദേശംജയസൂര്യ നായകനായെത്തിയ സൂഫിയും സുജാതയും എന്ന ചിത്രത്തിൻറെ സംവിധായകനും തിരക്കഥാകൃത്തുമാണ് ഷാനവാസ്. 

Find out more: