ഗർഭധാരണത്തിന് കോടിക്കണക്കിനു ബീജമെന്തിന്! സ്ത്രീയുടെ കാര്യത്തിൽ ഓവുലേഷനും ആർത്തവവും യൂട്രസ് സംബന്ധിയായ വിഷയങ്ങളും വരുമ്പോൾ പുരുഷന്മാരുടെ കാര്യത്തിൽ ബീജ സംബന്ധമായ കാര്യങ്ങളാണ് വരുന്നത്. വന്ധ്യതയ്ക്കു കാരണമാകുന്ന കാര്യങ്ങളെക്കുറിച്ച് പറയുമ്പോൾ പുരുഷന്മാരിൽ ബീജത്തിന്റെ ഗുണവും നമ്പറുമെല്ലാം തന്നെ പ്രശ്‌നങ്ങളായി പറയാറുണ്ട്. പലപ്പോഴും ബീജത്തിന്റെ എണ്ണം കുറയുന്നത് പുരുഷ വന്ധ്യതാ കാരണമായി പറയാറുണ്ട്. പുരുഷനിൽ ഒരു സ്ഖലനം നടക്കുമ്പോൾ ഇതിൽ 30 മില്യൺ ബീജങ്ങളുണ്ടായാലാണ് ഗർഭധാരണ സാധ്യത നോർമലെന്നു പറയാറുണ്ട്. ഈ സംഖ്യ 10 മില്യണിൽ താഴെയെങ്കിൽ സാധ്യത കുറവാണെന്നു പറയും. എന്നാൽ ഇത്രയധികം ബീജങ്ങൾ ഉൽപാദിപ്പിയ്ക്കപ്പെടുന്നുവെങ്കിലും രേ ഒരു ബീജമാണ് അണ്ഡവുമായി ചേരുന്നത്.



അപൂർവമായി ഇരട്ടക്കുട്ടികളോ അതിൽ കൂടുതൽ സാധ്യതകളോ ആണെങ്കിൽ മാത്രം ചില ഘട്ടത്തിൽ ഒന്നിൽ കൂടുതൽ ബീജങ്ങൾ ആവശ്യമായി വരും. ഇത്രയധികം ബീജങ്ങളുടെ ആവശ്യം ഗർഭധാരണത്തിന് എന്തിനെന്ന കാര്യത്തിൽ സംശയമുണ്ടാകുന്നത് സ്വാഭാവികമാണ്. കാരണം സ്ത്രീ ശരീരത്തിൽ എത്തുമ്പോൾ പല ബീജങ്ങളും നശിച്ചു പോകുന്നുവെന്നതാണ് വാസ്തവം. ബീജത്തിന്റെ ആരോഗ്യത്തിന് സ്ത്രീ ശരീരത്തിൽ, പ്രത്യേകിച്ചും വജൈനൽ ഭാഗത്ത്‌ ആൽക്കലൈൻ മീഡിയം ഏറെ അത്യാവശ്യമാണ്. അസിഡിക് മീഡിയത്തിൽ ഇവ നശിച്ചു പോകുന്നു. വജൈനൽ ഫ്‌ളൂയിഡിന്റെ അസിഡിറ്റി 5ൽ കൂടുതലെങ്കിൽ ഇത് ബീജാരോഗ്യത്തിന് ദോഷം വരുത്തും. കുറേ ബീജങ്ങൾ വജൈനൽ സ്രവത്തിനോടു പൊരുതി നശിച്ചു പോകും.  



വജൈനൽ സ്രവത്തിന് കൃത്യമായ രൂപത്തോടെയും ആരോഗ്യത്തോടെയുമുള്ള ബീജങ്ങളൊഴികെ മറ്റൊന്നിനേയും കടത്തി വിടാൻ പറ്റാത്ത വിധത്തിൽ കട്ടിയുള്ളതാണ്. അതായത് കൃത്യ ആരോഗ്യത്തോടെയുള്ള ബീജങ്ങൾക്ക് മാത്രമേ ഈ ഭാഗത്തെ കട്ടിയുള്ള വജൈനൽ ഫ്‌ളൂയിഡിനെ മറി കടന്ന് ഉള്ളിലേയ്ക്കു കടക്കാനാകൂ. അപാകതയുളള ബീജങ്ങൾക്ക് ഈ ഘട്ടം കടന്ന് സ്ത്രീ ശരീരത്തിനുള്ളിൽ എത്താൻ സാധിയ്ക്കില്ല. ബീജമെന്നത് പുറമേ നിന്നും വരുന്നതാണ്. പുറമേ നിന്നുള്ളവയെ നശിപ്പിയ്ക്കുന്ന സ്വാഭാവിക പ്രതിരോധ പ്രവണത സ്ത്രീ ശരീരത്തിലുമുള്ളത് ഇതിന് തടസമായി നിൽക്കുന്ന മറ്റൊരു ഘടകമാണ്. 


സ്ത്രീ ശരീരത്തിലെ വൈറ്റ് ബ്ലെഡ് കോശങ്ങൾ ഇവയെ ആക്രമിയ്ക്കും. ഇങ്ങനെ കുറേയെണ്ണം നശിയ്ക്കും. ഇതു പോലെ സെർവിക്‌സിലൂടെ, അതായത് ഗർഭാശയ ഗളത്തിലൂടെയുള്ള ബീജങ്ങളുടെ യാത്രയും എളുപ്പമല്ല. ഇവിടെയും കുറേ എണ്ണം ബീജങ്ങൾ നഷ്ടപ്പെടുന്നു. ഫെല്ലോപിയൻ ട്യൂബിലാണ് ബീജ, അണ്ഡ സംയോഗം നടക്കുന്നത്. ഇതിടേയ്ക്ക് എത്തിപ്പെടുന്നതിലും വെല്ലുവിളികൾ ബീജത്തിന് നേരിടേണ്ടി വരുന്നു. കൃത്യമായ മസിൽ കോൺട്രാക്ഷനുകളില്ലെങ്കിൽ ബീജത്തിന് ഫെല്ലോപിയൻ ട്യൂബിൽ എത്തിപ്പെടാൻ സാധിയ്ക്കില്ല. പ്രത്യേകിച്ചും ഫൈബ്രോയ്ഡ് പോലുള്ള പ്രശ്‌നങ്ങളെങ്കിൽ. എന്നാൽ ഫെല്ലോപിയൻ ട്യൂബിൽ എത്തിപ്പെട്ടാൽ താരതമ്യേന കാര്യങ്ങൾ ഏറെ എളുപ്പമാണ്.

మరింత సమాచారం తెలుసుకోండి: