കോടിക്കണക്കിന് രൂപയുടെ സ്വർണ്ണാഭരങ്ങൾ,1578 കോടിയുടെ ആസ്തി! 500 രൂപയായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ശമ്പളം. ഇപ്പോഴിതാ അദ്ദേഹത്തിന്റെ കോടികളുടെ ആസ്തിയെകുറിച്ചാണ് ചർച്ചകൾ നടക്കുന്നത്. അമിതാഭ് ബച്ചനും ജയിക്കും കൂടി ചേർന്ന് 1,578 കോടി രൂപയുടെ ആസ്തിയുള്ളതായിട്ടാണ് റിപ്പോർട്ട്. ഇന്ത്യ ടുഡേയുടെ റിപ്പോർട്ട് പ്രകാരം 2022-23 സാമ്പത്തിക വർഷത്തിലെ ജയയുടെ സ്വകാര്യ ആസ്തി ₹1,63,56,190 ആണെന്നും അമിതാഭിൻ്റെ ആസ്തി ₹273,74,96,590 ആണെന്നും കാണിക്കുന്നു. അതേ വർഷം. ജയയെ സമാജ്‌വാദി പാർട്ടി (എസ്‌പി) രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തു എന്നും റിപ്പോർട്ടുണ്ട്. ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിനു പോലും കോടികൾ സമ്പാദിക്കുന്നവരാണ് ബോളിവുഡ് താരങ്ങൾ. എന്നാൽ ഒരു ദിവസം രാവിലെ കോടികളുടെ ചെക്ക് അവരുടെ വീട്ടിൽ എത്തിയതല്ല, വർഷങ്ങളുടെ കഠിനാധ്വാനത്തിനും ഒട്ടേറെ മറ്റു ചെറുകിട ജോലികൾ ചെയ്തും ഒക്കെയാണ് അവർ ഈ നിലയിലേക്ക് എത്തിയത്. 






  അത്തരത്തിൽ ബോളിവുഡിന്റെ ബിഗ് ബി അമിതാബ് ബച്ചൻ തുടങ്ങിയതും താഴെ തട്ടിൽ നിന്ന് തന്നെയായിരുന്നു. ദമ്പതികളുടെ സംയുക്ത ആസ്തികളിൽ വിവിധ സ്രോതസ്സുകളിലൂടെ നേടിയ സ്വത്ത് ഉൾപ്പെടുന്നു, അഭിനയം, എംപി ശമ്പളം, പ്രൊഫഷണൽ ഫീസ് എന്നിവയിൽ നിന്ന് ജയ സ്വത്ത് സമ്പാദിച്ചപ്പോൾ അമിതാഭിന് വരുമാനം ലഭിച്ചത് പലിശ, വാടക, ലാഭവിഹിതം, മൂലധന നേട്ടം, സോളാർ പ്ലാൻ്റിൽ നിന്നുള്ള വരവിൽ നിന്നാണ് ലഭിച്ചതെന്നും റിപ്പോർട്ടുണ്ട്. കരൺ ജോഹർ സംവിധാനം ചെയ്ത റോക്കി ഔർ റാണി കി പ്രേം കഹാനിയിലാണ് ജയ അവസാനമായി അഭിനയിച്ചത്. ചിത്രത്തിൽ ശബാന ആസ്മി, ധർമേന്ദ്ര, ആലിയ ഭട്ട്, രൺവീർ സിംഗ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ചിത്രം 2023 ജൂലൈ 28 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുകയും ചെയ്ത ചിത്രം ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം ആണ് നടത്തിയത്. 





അതേസമയം, ദീപിക പദുക്കോണും പ്രഭാസും അഭിനയിക്കുന്ന പ്രൊജക്ട് കെയിൽ അമിതാഭിനെ ആരാധകർക്ക് ഉടൻ കാണാം എന്നാണ് സൂചന. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന പ്രൊജക്ട് കെ ഹിന്ദിയിലും തെലുങ്കിലും ഒരേസമയം ചിത്രീകരിച്ച ദ്വിഭാഷാ ചിത്രമാണ്.ചൊവ്വാഴ്ച നാമനിർദേശ പത്രിക സമർപ്പിച്ച ജയാ ബച്ചൻ 2004 മുതൽ എസ്പി അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. റിപ്പോർട്ട് പ്രകാരം ജയയുടെയും അമിതാഭ് ബച്ചൻ്റെയും സ്ഥാപര ജംഗമ സ്വത്തിൻ്റെ മൂല്യം ₹849.11 കോടിയും സ്ഥാവര സ്വത്തുക്കൾ ₹729.77 കോടിയുമാണ്. മാത്രമല്ല, ജയയുടെ ബാങ്ക് ബാലൻസ് 10,11,33,172 രൂപയാണെന്നും അമിതാഭിൻ്റെത് 120,45,62,083 രൂപയാണെന്നും റിപ്പോർട്ടുണ്ട്.ചിത്രത്തിൽ ശബാന ആസ്മി, ധർമേന്ദ്ര, ആലിയ ഭട്ട്, രൺവീർ സിംഗ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ചിത്രം 2023 ജൂലൈ 28 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുകയും ചെയ്ത ചിത്രം ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം ആണ് നടത്തിയത്. അതേസമയം, ദീപിക പദുക്കോണും പ്രഭാസും അഭിനയിക്കുന്ന പ്രൊജക്ട് കെയിൽ അമിതാഭിനെ ആരാധകർക്ക് ഉടൻ കാണാം എന്നാണ് സൂചന. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന പ്രൊജക്ട് കെ ഹിന്ദിയിലും തെലുങ്കിലും ഒരേസമയം ചിത്രീകരിച്ച ദ്വിഭാഷാ ചിത്രമാണ്.ചൊവ്വാഴ്ച നാമനിർദേശ പത്രിക സമർപ്പിച്ച ജയാ ബച്ചൻ 2004 മുതൽ എസ്പി അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. റിപ്പോർട്ട് പ്രകാരം ജയയുടെയും അമിതാഭ് ബച്ചൻ്റെയും സ്ഥാപര ജംഗമ സ്വത്തിൻ്റെ മൂല്യം ₹849.11 കോടിയും സ്ഥാവര സ്വത്തുക്കൾ ₹729.77 കോടിയുമാണ്. മാത്രമല്ല, ജയയുടെ ബാങ്ക് ബാലൻസ് 10,11,33,172 രൂപയാണെന്നും അമിതാഭിൻ്റെത് 120,45,62,083 രൂപയാണെന്നും റിപ്പോർട്ടുണ്ട്.ജയയുടെ കൈയ്യിൽ 40.97 കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളും 9.82 ലക്ഷം രൂപ വിലമതിക്കുന്ന കാറുകളും ഇവരുടെ സ്വത്തുക്കളിൽ ഉൾപ്പെടുന്നു. അമിതാഭ് ബച്ചന് 54.77 കോടി രൂപയുടെ ആഭരണങ്ങളും രണ്ട് മെഴ്‌സിഡസ്, റേഞ്ച് റോവർ എന്നിവയുൾപ്പെടെ 16 വാഹനങ്ങളും മൊത്തത്തിൽ 17.66 കോടി രൂപയും ഉണ്ടെന്നാണ് റിപ്പോർട്ട്.

మరింత సమాచారం తెలుసుకోండి: