ബ്രെഡ് ടോസ്റ്റ് ചെയ്യുമ്പോൾ ഇതിലെ ഗ്ലൈസമിക് ഇൻഡെക്‌സ് കുറയുന്നു. അതായത് മധുരം പെട്ടെന്നു തന്നെ രക്തത്തിൽ കലരുന്ന അവസ്ഥ കുറയുന്നു. ഇത് പ്രമേഹം പോലുള്ള രോഗങ്ങളെ നിയന്ത്രിയ്ക്കാൻ സഹായിക്കുന്നു. ഇതു പോലെ തന്നെ തടി കുറയ്ക്കാൻ ശ്രമിയ്ക്കുന്നവർക്കും ഇത്തരത്തിലെ ബ്രെഡ് കഴിയ്ക്കുന്നതാണ് കൂടുതൽ നല്ലത്. വയറിളക്കം പോലുള്ള അവസ്ഥകൾക്ക് ടോസ്റ്റ് ചെയ്ത ബ്രെഡ് ഏറെ നല്ലതാണ്. ഇത് വയറിളക്കത്തിന് നല്ലൊരു മരുന്നു തന്നെയാണെന്നു പറയാം. വയറിളക്കത്തിന് പരിഹാരമായി പറയുന്ന ബ്രാറ്റ്, അതായത് ബനാന, റൈസ്,ആപ്പിൾ സോസ്, ടോസ്റ്റ് എന്നതിന്റെ പ്രധാന ഘടകമാണ് ഇതും. ഇവയെല്ലാം ചേരുന്ന കോമ്പിനേഷൻ അഥവാ ഡയറ്റ് വയറിളക്കത്തിന് പ്രധാനപ്പെട്ട ഒന്നാണ്. ഇതു പോലെ തന്നെ ഇതിൽ ഗ്ലൈസമിക് ഇൻഡെക്‌സ് കുറവായതിനാൽ തന്നെ ഇത് ശരീരത്തിന് ഊർജം നൽകുന്ന ഒന്നു കൂടിയാണ്. ഇതിനാൽ തന്നെ പ്രാതലിന് ടോസ്റ്റ് ചെയ്ത ബ്രെഡ് കഴിയ്ക്കുകയെന്നത് ശരീരത്തിന് ഊർജം നൽകും. മനംപിരട്ടലിന് ടോസ്റ്റ് ചെയ്ത ബ്രെഡ് ഏറെ നല്ലതാണ്.
പ്രത്യേകിച്ചും മിൽക് ടോസ്റ്റ് ചെയ്ത ബ്രെഡ് എന്നത്. ഇതു പോലെ തന്നെ തടി കുറയ്ക്കാൻ ഏറെ നല്ലതാണ് ടോസ്‌ററ് ചെയ്ത ബ്രെഡ്. ഇതിൽ കൊഴുപ്പിന്റെ അളവ് ഏറെ കുറവാണ്. ടോസ്റ്റ് ചെയ്യുമ്പോൾ ഇതിലെ കൊഴുപ്പിന്റെ അളവ് കുറയുകയാണ് ചെയ്യുന്നത്. പ്രത്യേകിച്ചും വൈറ്റ് ബ്രെഡിന് പകരം ടോസ്റ്റ് ചെയ്ത ഇത്തരം ബ്രെഡ് കഴിച്ചാൽ തടി കൂടുമെന്ന ആശങ്ക വേണ്ട. ഗ്ലൈസമിക് ഇൻഡെക്‌സ് കുറയുന്നതും ടോസ്റ്റ് ചെയ്ത ബ്രെഡ് തടി കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ്.ബ്രെഡ് തന്നെ മൈദ കൊണ്ടുണ്ടാക്കുന്ന വൈററ് ബ്രെഡിനേക്കാൾ വീറ്റ് ബ്രെഡ് അല്ലെങ്കിൽ മൾട്ടി ഗ്രെയിൻ ബ്രെഡ് വാങ്ങുന്നതാണ് ആരോഗ്യത്തിന് നല്ലത്. വൈററ് ബ്രെഡ് പ്രമേഹ രോഗത്തിനും നല്ലതല്ല, തടി കൂട്ടാനും ഇടയാക്കും. ഗോതമ്പിലും മൾട്ടി ഗ്രെയിനിലും ധാരാളം നാരുകളുണ്ട്. ഇവയിൽ പോഷകങ്ങളും കൂടുതലാണ്. ഇതിനാൽ തന്നെ ഇത്തരം ബ്രെഡ് വാങ്ങി ഉപയോഗിയ്ക്കുക.
click and follow Indiaherald WhatsApp channel