കണ്ണന്റെ ഭാര്യ തരിണി എന്റെ വലംകൈയ്യാണ്; നടി പാർവതി ജയറാം! ജെഎഫ്ഡബ്ല്യു അവാർഡ് ഷോയിൽ പുരസ്കാരം നൽകാൻ എത്തിയ പാർവ്വതി ഇപ്പോഴത്തെ ജീവിതത്തെ കുറിച്ചും മരുമക്കളെ കുറിച്ചുമൊക്കെയുള്ള വിശേഷങ്ങൾ പങ്കുവച്ചു.മക്കളെയൊക്കെ വിവാഹം കഴിപ്പിച്ചതിന് ശേഷം പാർവ്വതി ജയറാമും ജയറാമും ജീവിതത്തിന്റെ ഈ പുതിയ ഘട്ടം കൂടുതൽ ആസ്വദിയ്ക്കുകയാണ്. ഇനി അഭിനയത്തിലേക്ക് തിരികെ വരുമോ എന്നായിരുന്നു ആദ്യത്തെ ചോദ്യം. ഇല്ല, ഇല്ല അതിനെ കുറിച്ചൊന്നും ഞാൻ ഇതുവരെ ചിന്തിച്ചിട്ടേയില്ല എന്ന് പാർവ്വതി പറഞ്ഞു. വരുന്നതിൽ തനിക്ക് പൂർണ സമ്മതമാണ് എന്ന് ജയറാം കൈ കൊണ്ട് ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു. ചിലപ്പോൾ വന്നേക്കാം എന്ന പ്രതീക്ഷ പാർവ്വതിയും നൽകുന്നു.
ജയറാമുമായി വഴക്കിടുമ്പോൾ ആരാണ് ആദ്യം കോംപ്രമൈസ് ചെയ്യുന്നത് എന്ന ചോദ്യത്തിന് ഒരു സെക്കന്റ് പോലും ആലോചിക്കാതെ പാർവ്വതി പറഞ്ഞു, അത് ജയറാം തന്നെയാണ് എന്ന്. ഏറ്റവും കൂടുതൽ ചെലവ് ചെയ്യുന്നത് ആരാണ് എന്ന് ചോദിച്ചാൽ, ഞങ്ങൾ രണ്ട് പേരും നോക്കിയാണ് ചെലവു ചെയ്യുന്നത്. മക്കളുടെ കല്യാണക്കാര്യത്തിൽ ഉതത്രവാദിത്വം കൂടുതൽ എനിക്കായിരുന്നുവെങ്കിലും, തീരുമാനങ്ങൾ എല്ലാം ഞങ്ങളെല്ലാവരും പ്ലാൻ ചെയ്താണ് എടുക്കാറുള്ളത് എന്നാണ് പാർവ്വതി പറഞ്ഞത്. ജയറാം പറയുന്നത് ഇപ്പോൾ തനിക്ക് മനസ്സുകൊണ്ട് ഒരു പത്ത് - പതിനെട്ട് വയസ്സൊക്കെ ആയിട്ടുള്ളൂ എന്നാണ് തോന്നുന്നത് എന്ന് പറഞ്ഞിരുന്നു. ജയറാമിന് ആ പ്രായം ആണെങ്കിൽ, ഇച്ചിരി മെച്യൂരിറ്റിയില്ലാത്ത ആളെ ഹാന്റിൽ ചെയ്യാൻ എനിക്കൽപം മെച്യൂരിറ്റി വേണമല്ലോ. അതുകൊണ്ട് പ്രായക്കൂടുതൽ ഉണ്ടാവും.
അല്ലാതെ എനിക്ക് ചിലപ്പോഴൊക്കെ 17 വയസ്സേ ആയിട്ടുള്ളൂ എന്നാണ് തോന്നാറുള്ളത്.
മകൻ കണ്ണന്റെ സംഗീത് ചടങ്ങിൽ പാർവ്വതി ചെയ്ത നൃത്തം വളരെ ഇമോഷണലും വൈറലുമായിരുന്നു. അതേ കുറിച്ചുള്ള ചോദ്യത്തിന് പാർവ്വതി നൽകിയ മറുപടി, ഞാൻ അധികം സംസാരിക്കുന്ന ആളല്ല. വാക്കുകൾകൊണ്ട് എന്റെ ഫീലിങ്സ് എക്സ്പ്രസ് ചെയ്യാൻ എനിക്കറിയില്ല. എനിക്ക് നൃത്തത്തിലൂടെയാണ് അത് കൂടുതൽ എക്സ്പ്രസ് ചെയ്യാൻ കഴിയുന്നത്. എന്റെ മക്കളോടുള്ള എന്റെ ഇമോഷൻ ഞാൻ നൃത്തത്തിലൂടെ കൺവേ ചെയ്തു എന്ന് മാത്രം.
Find out more: