അടുത്ത മുഖ്യമന്ത്രി ജൂനിയർ എൻടിആറോ? ന്ധ്രയിൽ നിർണായക നീക്കങ്ങളുമായി ബിജെപി! ജഗൻ മോഹൻ റെഡ്ഡിയുടെ ഭരണത്തിലുള്ള വീഴ്ചകൾ ഏറെ നാളായി തെലുങ്ക് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. മുൻസർക്കാരുകളുടെ ജനപ്രിയ പദ്ധതികൾ പലതും പാതിവഴിയിൽ ഉപേക്ഷിച്ചതും ആക്ഷേപങ്ങൾക്ക് കാരണമായിട്ടുണ്ട്. കഴിഞ്ഞ ദിവസം എൻടിആർ യുണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിന്റെ പേര് സ്വന്തം പിതാവും മുൻ മുഖ്യമന്ത്രിയുമായ വൈഎസ്ആർ യുഎച്ച്എസ് എന്നാക്കി മാറ്റുകയായിരുന്നു. ഇതോടെയാണ് വിമർശനങ്ങൾ ശക്തമായി പുറത്തുവന്നിരിക്കുന്നത്. പ്രതിപക്ഷ പാർട്ടികൾക്ക് പുറമെ, മറ്റ് പ്രമുഖരും സർക്കാർ നടപടിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്.ആന്ധ്രാപ്രദേശ് രാഷ്ട്രീയം ദിനംപ്രതി കലുഷിതമായി മാറുകയാണ്.
മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ രാഷ്ട്രീയ തീരുമാനങ്ങളാണ് ഇത്തരത്തിലുള്ള വിമർശനങ്ങൾക്ക് ഇടവച്ചിരിക്കുന്നത്. #JrNTRFootNaraDogs എന്ന ഹാഷ് ടാഗ് ട്വിറ്ററിലും തരംഗമാകുകയാണ്. താരക് രാമറാവുവിന്റെ രാഷ്ട്രീയ പ്രവേശനത്തോടെ ചന്ദ്രബാബു നായിഡു കുടുംബത്തിന്റെ രാഷ്ട്രീയത്തിന് വലിയ തിരിച്ചടിയാകുമെന്നാണ് റിപ്പോർട്ട്. എൻടിആറിന്റെ വരവോടെയാണ് ടിഡിപിയുടെ ഭാവി ആശങ്കയിലാകുമെന്നാണ് മറ്റൊരു വാദം.ജൂനിയർ എൻടിആറിന്റെ ശക്തമായ പ്രതികരണം പുറത്തുവന്നതോടെ ആന്ധ്രാ പ്രദേശിന്റെ ഭാവി മുഖ്യമന്ത്രി എന്നാണ് ആരാധകർ അദ്ദേഹത്തെ വിളിക്കുന്നത്. ഇക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായ വിമർശനം ഉണ്ടായിരിക്കുന്നത് എൻടി രാമറാവുവിന്റെ കൊച്ചു മകൻ കൂടിയായ സൂപ്പർ താരം ജൂനിയർ എൻടിആറിന്റെ ഭാഗത്തുനിന്നുമാണ്. നിയമസഭാ ബിൽ പാസാക്കി ഒരു ദിവസത്തിന് ശേഷമാണ് നടപടിക്കെതിരെ ട്വീറ്റിലൂടെ വിമർശിച്ചിരിക്കുന്നത്.
"എൻടിആറും വൈഎസ്ആറും അത്യന്തം ജനപ്രീതിയുള്ള വലിയ നേതാക്കളാണ്. ഇതിൽ ഒരാളുടെ പേര് മാറ്റി മറ്റൊരാളുടെ പേര് വയ്ക്കുന്നതിലൂടെ ബഹുമാനിക്കപ്പെടുന്നില്ല. ഇത്തരത്തിൽ ഒരു നടപടിയിലൂടെ വൈഎസ്ആറിന്റെ ഉയരം കൂട്ടില്ല, അതിനൊപ്പം എൻടിആറിന്റെ ഉയരം കുറയ്ക്കുകയുമില്ല. ഇത്തരത്തിൽ യൂണിവേഴ്സിറ്റിയുടെ പേര് മാറ്റുന്നതിലൂടെ എൻടിആറിന്റെ പ്രശസ്തി കുറയുകയില്ല. തെലുങ്ക് രാജ്യത്തിന്റെ ചരിത്രത്തിലും ജനങ്ങളുടെ മനസിലും അദ്ദേഹത്തിന്റെ ഉയരം കുറയുകയില്ല" എന്നും അദ്ദേഹം ട്വീറ്റിൽ വ്യക്തമാക്കുന്നു. ഇക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായ വിമർശനം ഉണ്ടായിരിക്കുന്നത് എൻടി രാമറാവുവിന്റെ കൊച്ചു മകൻ കൂടിയായ സൂപ്പർ താരം ജൂനിയർ എൻടിആറിന്റെ ഭാഗത്തുനിന്നുമാണ്. നിയമസഭാ ബിൽ പാസാക്കി ഒരു ദിവസത്തിന് ശേഷമാണ് നടപടിക്കെതിരെ ട്വീറ്റിലൂടെ വിമർശിച്ചിരിക്കുന്നത്.
"എൻടിആറും വൈഎസ്ആറും അത്യന്തം ജനപ്രീതിയുള്ള വലിയ നേതാക്കളാണ്. ഇതിൽ ഒരാളുടെ പേര് മാറ്റി മറ്റൊരാളുടെ പേര് വയ്ക്കുന്നതിലൂടെ ബഹുമാനിക്കപ്പെടുന്നില്ല. ഇത്തരത്തിൽ ഒരു നടപടിയിലൂടെ വൈഎസ്ആറിന്റെ ഉയരം കൂട്ടില്ല, അതിനൊപ്പം എൻടിആറിന്റെ ഉയരം കുറയ്ക്കുകയുമില്ല. ഇത്തരത്തിൽ യൂണിവേഴ്സിറ്റിയുടെ പേര് മാറ്റുന്നതിലൂടെ എൻടിആറിന്റെ പ്രശസ്തി കുറയുകയില്ല. തെലുങ്ക് രാജ്യത്തിന്റെ ചരിത്രത്തിലും ജനങ്ങളുടെ മനസിലും അദ്ദേഹത്തിന്റെ ഉയരം കുറയുകയില്ല" എന്നും അദ്ദേഹം ട്വീറ്റിൽ വ്യക്തമാക്കുന്നു.
Find out more: