ഡെൽഹിയിൽ നിന്ന് ചെന്നൈയിലേക്ക്  ഇനി വന്ദേ ഭാരത് സ്ലീപ്പർ! നിലവിൽ 32 മുതൽ 35 മണിക്കൂർ വരെ നീളുന്ന ചെന്നൈ - ഡൽഹി യാത്ര ഇനി 27ൽ താഴെ മണിക്കൂറിനുള്ളിൽ പൂർത്തീകരിക്കാനാകും. നിലവിൽ രണ്ട് പ്രീമിയം ട്രെയിനുകളാണ് ഈ റൂട്ടിൽ ഓടുന്നത്. രാജധാനിയും തുരന്തോ എക്സ്പ്രസ്സും. നിലവിൽ 32 മുതൽ 35 മണിക്കൂർ വരെ നീളുന്ന ചെന്നൈ - ഡൽഹി യാത്ര ഇനി 27ൽ താഴെ മണിക്കൂറിനുള്ളിൽ പൂർത്തീകരിക്കാനാകും. നിലവിൽ രണ്ട് പ്രീമിയം ട്രെയിനുകളാണ് ഈ റൂട്ടിൽ ഓടുന്നത്. രാജധാനിയും തുരന്തോ എക്സ്പ്രസ്സും. ഈ റൂട്ടിൽ വന്ദേ ഭാരത് പോലുള്ള ട്രെയിനുകൾ ഓടിക്കാൻ പാകത്തിന് ബലപ്പെടുത്തലുകൾ അടുത്തിടെ നടന്നിരുന്നു. തിരക്കേറിയ പാതയായതിനാൽ ഇതിലൂടെയുള്ള വേഗത മറ്റ് ട്രെയിനുകളുടെ സഞ്ചാരത്തെ കൂടി ആശ്രയിച്ചാണിരിക്കുന്നത്.





 നിലവിൽ പാതയിലെ എല്ലാ ഭാഗവും ഇരട്ടപ്പാതയാണ്. പലയിടങ്ങളിലും ട്രിപ്പിൾ ലൈൻ ആക്കിയിട്ടുമുണ്ട്. ചിലയിടങ്ങളിൽ നാല് ലൈനുകൾ വരെയുണ്ട്. ഈ പാത പൂർണമായി മൂന്ന് ലൈനും നാല് ലൈനുമായി അപ്ഗ്രേഡ് ചെയ്താൽ കൂടുതൽ വൈഗത കൈവരിക്കാൻ വന്ദേ ഭാരത് പോലുള്ള ട്രെയിനുകൾക്ക് സാധിക്കും. റെയിൽവേ ഇതിനുള്ള ആലോചനകളിലാണ് ഇപ്പോഴുള്ളത്. നിലവിൽ ചെന്നൈ - ഡൽഹി റൂട്ടിലെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ ടിക്കറ്റ് നിരക്ക് എത്രയാകുമെന്ന് വ്യക്തത വന്നിട്ടില്ല. വന്ദേ ഭാരത് സ്ലീപ്പറുകൾ ഇതുവരെ മറ്റൊരു പാളത്തിലും ഇറങ്ങിയിട്ടില്ല എന്നതിനാൽ താരതമ്യം ചെയ്ത് പറയാനും സാധിക്കില്ല. കാസറഗോഡിനും തിരുവനന്തപുരത്തിനും ഇടയിൽ സഞ്ചരിക്കുന്ന വന്ദേ ഭാരത് സിറ്റിങ് സീറ്റുകളാണുള്ളത്. ഇതിൽ ചെയർ കാറിന് 1555 രൂപയാണ് ടിക്കറ്റ് നിരക്ക്.





എക്സിക്യുട്ടീവ് ചെയർ കാറിന് 2835 രൂപയാണ് നിരക്ക്. ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും തിരക്കേറിയ പാതകളിലൊന്നാണ് ഡൽഹി - ചെന്നൈ പാത. വിജയവാഡ ജങ്ഷൻ, വാറങ്കൽ, ബൽഹർഷ, നാഗ്പുർ, ഭോപാൽ, വി ലക്ഷ്മിബായ് ജെഎച്ച്എസ്, ഗ്വാളിയോർ, ആഗ്ര കന്റോൺമെന്റ് എന്നിവയാണ് വന്ദേ ഭാരത് സ്ലീപ്പർ കടന്നുപോകുന്ന പ്രധാന സ്റ്റേഷനുകൾ.വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഈ പാതയിലെ ദൂരം 1 മണിക്കൂറിലധികം കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2174 കിലോമീറ്റർ ദൂരമാണ് ഈ പാതയിൽ ആകെയുള്ളത്.



ഈ പാത മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ വന്ദേ ഭാരത് സ്ലീപ്പർ മറികടക്കും.ഈ ട്രെയിൻ 28 മണിക്കൂർ 25 മിനിറ്റ് സമയമെടുത്താണ് നിസാമുദ്ദീൻ സ്റ്റേഷനിൽ എത്തുക. ഏറ്റവും കുറഞ്ഞ സമയത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തുന്നത് തുരന്തോ എക്സ്പ്രസ് ട്രെയിനാണ്. 28 മണിക്കൂർ 5 മിനിറ്റ് നേരമാണ് ഈ ട്രെയിനിന്റെ യാത്രാസമയം. അതെസമയം തമിഴ്നാട് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് പോലുള്ള ട്രെയിനുകൾ 32 മണിക്കൂർ 30 മിനിറ്റ് സമയം കൊണ്ടാണ് ഡൽഹിയിൽ ഓടിയെത്താറ്. ഗ്രാൻഡ് ട്രങ്ക് എക്പ്രസ്സാകട്ടെ 35.25 മണിക്കൂർ സമയമെടുക്കുന്നു.


Find out more: