മീററ്റ്(യുപി)∙ ദിവസവും ലഡ്ഡു മാത്രം കഴിക്കാൻ നൽകുന്ന ഭാര്യയിൽ നിന്നു വിവാഹമോചനം തേടി യുവാവ്. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. താന്ത്രിക വിധിപ്രകാരം ഭാര്യ തനിക്ക് ദിവസവും ലഡ്ഡു നൽകുന്നതെന്നു കാട്ടിയാണ് യുവാവ് കുടുംബ കോടതിയെ സമീപിച്ചത്.
രാവിലെയും വൈകിട്ടും നാലു ലഡ്ഡു വീതം നൽകുന്ന ഭാര്യ മറ്റു ഭക്ഷണപദാർഥങ്ങളൊന്നും നൽകാറില്ല. തനിക്ക് ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്നാണ് താന്ത്രിക വിധിപ്രകാരം എന്ന കാട്ടി ഭാര്യ ലഡ്ഡു മാത്രം നൽകി തുടങ്ങിയത്. പത്തു വർഷം മുൻപ് വിവാഹിതരായ ദമ്പതികൾക്ക് മൂന്നു കുട്ടികളുണ്ട്.
click and follow Indiaherald WhatsApp channel