ഒരു സ്ത്രീയോട് ചോദിക്കാൻ പാടില്ലാത്ത ചോദ്യങ്ങൾ: കമ്മിറ്റി ഹിയറിങ്ങിൽ നിന്നും ഇറങ്ങിവന്ന് മഹുവ മൊയ്ത്ര! തനിക്കെതിരെ ചോദിച്ചത് മോശം ചോദ്യങ്ങളാണെന്ന് ആരോപിച്ചാണ് മഹുവ ഇറങ്ങിവന്നത്. അവർക്കൊപ്പം ബിഎസ്പി എംപി ദാനിഷ് അലിയും പുറത്തേക്ക് വന്നു. ലോക്സഭയിൽ ചോദ്യം ചോദിക്കുന്നതിന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ പാർലമെന്റ് എത്തിക്സ് കമ്മിറ്റിക്ക് മുന്നിൽ ഹാജരായ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര നടപടികൾ പൂർത്തിയാകുന്നതിന് മുൻപേ ഹിയറിങ് ബഹിഷ്കരിച്ച് പുറത്തുവന്നു. അതേസമയം, ചോദ്യം ചെയ്യലിനിടെ അസഭ്യമായ ഭാഷ ഉപയോഗിച്ചുവെന്ന് ആരോപിച്ച് പാർലമെന്റിന്റെ എത്തിക്സ് കമ്മിറ്റി ചെയർമാൻ വിനോദ് സോങ്കറും രംഗത്തുവന്നു.
 തങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെ അവർ ക്ഷുഭിതയാകുകയും ചെയർപേഴ്സനും മറ്റ് അംഗങ്ങൾക്കും നേരെ അസഭ്യമായ ഭാഷ ഉപയോഗിക്കുകയും ചെയ്തു. ഡാനിഷ് അലിയും ഗിർധാരി യാദവും മറ്റ് പ്രതിപക്ഷ എംപിമാരും കമ്മിറ്റിയെ കുറ്റപ്പെടുത്താൻ ശ്രമിച്ച് ഇറങ്ങിപ്പോയി... തുടർനടപടികൾ‌ കമ്മിറ്റി തീരുമാനിക്കുമെന്നും സോങ്കർ പറഞ്ഞു.







അതേസമയം, മഹുവ മൊയ്‌ത്രയുടെ പെരുമാറ്റം അപലപനീയമാണെന്നും എത്തിക്സ് സമിതി അംഗങ്ങൾക്ക് വേണ്ടി അവർ അസഭ്യമായ വാക്കുകൾ ഉപയോഗിച്ചെന്നും ബിജെപി എംപി അപരാജിത സാരംഗി പറഞ്ഞു. പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയുടെ നടപടിക്രമങ്ങൾ വളരെ രഹസ്യ സ്വഭാവമുള്ളതാണ്. അതിനാൽ തന്നെ മഹുവ ചെയ്തത് വളരെ മോശമായ കാര്യമാണെന്നും അവർ പ്രതികരിച്ചു. ചോദ്യം ചെയ്യൽ ബഹിഷ്കരിച്ച് പുറത്തുവന്ന മഹുവ മാധ്യമപ്രവർത്തകരോടും പൊട്ടിത്തെറിച്ചു. "എന്റെ കണ്ണുകളിൽ കണ്ണുനീർ ഇല്ല... എന്തെങ്കിലും വിഢിത്തം പറയുന്നു... 'നിങ്ങളുടെ കണ്ണുകളിൽ കണ്ണുനീർ'. നിങ്ങൾ എന്റെ കണ്ണുകൾ കണ്ടിട്ടുണ്ടോ? അതിൽ കണ്ണുനീർ ഉണ്ടോ?" എന്ന് മഹുവ ഒരു റിപ്പോർട്ടറോട് ദേഷ്യത്തോടെ ചോദിച്ചു.






അതിന് പുറമെ, ഭരണപക്ഷത്തുള്ള എംപി മാധ്യമങ്ങൾക്ക് നേരത്തെ വിവരങ്ങൾ ചോർത്തി നൽകിയെന്നും മഹുവ ആരോപിച്ചു. സമാനമായ ആരോപണം തന്നെ പ്രതിപക്ഷ എംപിമാരും ആരോപിച്ചു. അസാന്മാർഗ്ഗികമായ ചോദ്യങ്ങളാണ് പാനലിന്റെ ഭാഗത്ത് നിന്നുമുണ്ടായതെന്ന് കോൺഗ്രസ് എംപിയും പാനൽ അംഗവുമായ എൻ ഉഥം കുമാർ റെഡ്ഡി പിടിഐയോട് പ്രതികരിച്ചു. കമ്മിറ്റിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് പുറത്തുവന്ന മഹുവ പ്രതികരിച്ചത്. ഇത് ഒരു എത്തിക്സ് കമ്മിറ്റി തന്നെയാണോ ഒരു തിരക്കഥയിൽ നിന്നും വായിക്കുന്നത് പോലെയുണ്ടെന്നും മഹുവ പറഞ്ഞു. എത്തിക്സ് കമ്മിറ്റി പക്ഷപാതപരമായാണ് പെരുമാറിയത് എന്നും മഹുവ കുറ്റപ്പെടുത്തി. ഗൂഢലക്ഷ്യത്തോടെയുള്ള ചോദ്യങ്ങളാണ് എത്തിക്സ് കമ്മിറ്റിയുടെ ഭാഗത്ത് നിന്നുണ്ടായത് എന്നും അവർ ആരോപിക്കുന്നു.




മഹുവ മൊയ്‌ത്രയുടെ പെരുമാറ്റം അപലപനീയമാണെന്നും എത്തിക്സ് സമിതി അംഗങ്ങൾക്ക് വേണ്ടി അവർ അസഭ്യമായ വാക്കുകൾ ഉപയോഗിച്ചെന്നും ബിജെപി എംപി അപരാജിത സാരംഗി പറഞ്ഞു. പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയുടെ നടപടിക്രമങ്ങൾ വളരെ രഹസ്യ സ്വഭാവമുള്ളതാണ്. അതിനാൽ തന്നെ മഹുവ ചെയ്തത് വളരെ മോശമായ കാര്യമാണെന്നും അവർ പ്രതികരിച്ചു. ചോദ്യം ചെയ്യൽ ബഹിഷ്കരിച്ച് പുറത്തുവന്ന മഹുവ മാധ്യമപ്രവർത്തകരോടും പൊട്ടിത്തെറിച്ചു. "എന്റെ കണ്ണുകളിൽ കണ്ണുനീർ ഇല്ല... എന്തെങ്കിലും വിഢിത്തം പറയുന്നു... 'നിങ്ങളുടെ കണ്ണുകളിൽ കണ്ണുനീർ'. നിങ്ങൾ എന്റെ കണ്ണുകൾ കണ്ടിട്ടുണ്ടോ? അതിൽ കണ്ണുനീർ ഉണ്ടോ?" എന്ന് മഹുവ ഒരു റിപ്പോർട്ടറോട് ദേഷ്യത്തോടെ ചോദിച്ചു. അതിന് പുറമെ, ഭരണപക്ഷത്തുള്ള എംപി മാധ്യമങ്ങൾക്ക് നേരത്തെ വിവരങ്ങൾ ചോർത്തി നൽകിയെന്നും മഹുവ ആരോപിച്ചു. 

Find out more: