
കണ്ണൂർ - കാസർഗോഡ് ജില്ലകളിലായി ചിത്രീകരിച്ച ഈ ചലച്ചിത്രത്തിൽ ടെലിവിഷൻ - സിനിമ താരങ്ങളായ വി. പി രാമചന്ദ്രൻ, മണികണ്ഠൻ എന്നിവരെ കൂടാതെ ഇരുപത്തിയഞ്ചോളം പുതുമുഖങ്ങളും പ്രധാനവേഷങ്ങളിൽ എത്തുന്നു. വിഖ്യാത ഹോളിവുഡ് സംഗീത സംവിധായകൻ (ടൈറ്റാനിക് ) ജോൺ അൾട്മാൻ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നേരത്തെ റിലീസ് ചെയ്ത്തിരുന്നു. സുമേഷ് ദാസ് ഛായാഗ്രഹണം നിർവ്വഹിക്കുമ്പോൾ ചിത്രസന്നിവേശം മനോജ് നന്ദാവനവും നിർവഹിക്കുന്നു. കലാസംവിധാനം നിർവ്വഹിക്കുന്നത് കൃഷ്ണകുമാറാണ്, ചമയവും വസ്ത്രാലങ്കാരവും ഷനീജ് ശില്പി, അജികുമാറിന്റെ വരികൾക്ക് ജയൻ പിഷാരടി ഈണം പകരുന്നു. രാജേഷ് ഈയ്യക്കാടാണ് നിർമ്മാണ നിയന്ത്രണം. സനൽ, ചിത്ര എന്നിവരാണ് സംവിധാന സഹായികൾ.
ജെറി ജോർജ്ജാണ് ഛായാഗ്രഹണ സഹായി. ഹനീഫയും മനോജ് മാവിലാക്കടപ്പുറവുമാണ് കലാസംവിധാന സഹായികൾ, സ്ത്രാലങ്കാര സഹായി: ജയലളിത. അഗസ്റ്റിൻ ജോസഫാണ് വാർത്താവിതരണം. നൃത്തം: ഷിജിത്. നിശ്ചല ഛായാഗ്രഹണം : വിഷ്ണു, സുനിൽ. സതീശൻ കാര്യത്ത്, സുധാകരൻ പയ്യന്നൂർ, ഭാസ്കരൻ, കൃഷ്ണകുമാർ, മുഹമ്മദാലി, ശ്രീജിത്ത്, രാജേഷ് ഈയ്യക്കാട്, ഡോ. മുഹമ്മദാലി, പ്രദീപ് രാമപുരത്ത്, മനോജ് മാവിലക്കടപ്പുറം, ഹനീഫ, നാരായണൻ മലപ്പ, രതീഷ്, ലത കണ്ണൂർ, സ്മിത ജോർജ്, നവ്യ, ആതിര, അരുണ, ദേവു, നീതു അന്നൂർ, സ്മിത വലിയപറമ്പ്, തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മുഖ്യവേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ടെലിവിഷൻ - സിനിമ താരങ്ങളായ വി. പി രാമചന്ദ്രൻ, മണികണ്ഠൻ എന്നിവരെ കൂടാതെ ഇരുപത്തിയഞ്ചോളം പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.