വരുമാനത്തെക്കുറിച്ച് ചോദിച്ചപ്പോൾ നവ്യ നായർ നൽകിയ മറുപടി.... സ്വന്തമായി ഡാൻസ് സ്‌കൂളുമായും സജീവമാണ് നടി. യൂട്യൂബ് ചാനലിലൂടെയും വിശേഷങ്ങൾ പങ്കിടാറുണ്ട്. അടുത്തിടെ ഒരു ക്യുആൻഡ്എ വീഡിയോ പങ്കിട്ടിരുന്നു. സിനിമയെക്കുറിച്ചും ഡാൻസിനെക്കുറിച്ചുമൊക്കെയായിരുന്നു ചോദ്യങ്ങൾ. ഫിനാൻസ് മാനേജ്‌മെന്റിനെക്കുറിച്ചുള്ള ചോദ്യത്തിനും നവ്യ മറുപടിയേകിയിരുന്നു. സ്ത്രീകൾ ഫിനാൻഷ്യലി ഇൻഡിപെൻഡന്റായിരിക്കണം. ഫിനാൻഷ്യൽ ഫ്രീഡം വേണം. നമ്മൾ വർക്ക് ചെയ്യണം. പൈസ നമ്മളുടെ കൈയ്യിൽ വെയ്ക്കണം. കൈയ്യിൽ പൈസയുണ്ടെങ്കിൽ നമുക്ക് നല്ല ധൈര്യമായിരിക്കും. നമ്മുടെ അവകാശങ്ങൾ നേടിയെടുക്കണമെങ്കിൽ പോലും പണം വേണം. പണം ഇല്ലെങ്കിൽ പിണം ആണെന്ന് പറയുന്നത് വളരെ ശരിയാണ്.





  
 യുവജനോത്സവ വേദിയിൽ നിന്നുമായി സിനിമയിലേക്കെത്തിയതാണ് നവ്യ നായർ. ഇടയ്ക്ക് അഭിനയത്തിൽ നിന്നും മാറി നിന്നെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു നവ്യ നടത്തിയത്. മാതംഗിക്ക് വേണ്ടി ചെലവഴിച്ച പണത്തെക്കുറിച്ചുള്ള ചോദ്യത്തിനും നവ്യ വ്യക്തമായി മറുപടി നൽകിയിരുന്നു. എന്റെ വീടിന്റെ മുകളിലാണ് മാതംഗി ഉണ്ടാക്കിയത്. എന്റെ സേവിംഗ്‌സ് വെച്ചാണ് ഈ വീടും മാതംഗിയും ഉണ്ടാക്കിയത്. എത്ര വലിയൊരു വീട് എനിക്ക് വെക്കാൻ പറ്റുമോ ആ വീടിനെ ഞാൻ പകുതിയായി കട്ട് ചെയ്തു. എന്റെ വീടിന്റെ ലക്ഷ്വറി ഞാൻ കുറച്ചു. ബാക്കി ഞാൻ എന്റെ പാഷനിലേക്ക് മാറ്റിവെച്ചു. അങ്ങനെ നോക്കുമ്പോൾ എനിക്കൊരു വീട് വെക്കുന്ന കോസ്‌റ്റ്യേ ആയിട്ടുള്ളൂ. അങ്ങനെ നോക്കുമ്പോൾ എനിക്ക് താമസിക്കാനുള്ള ഇടവുമായി, ഡാൻസ് സ്‌കൂളുമായി. എന്റെ വിയർപ്പിന്റെയും കഷ്ടപ്പാടിന്റെയും ബാക്കിപത്രമാണ് മാതംഗി. ഈ വീടിന് നന്ദവന എന്നാണ് പേരിട്ടത്.





  
സിനിമയും ഡാൻസും ഇല്ലാത്തൊരു ജീവിതത്തെക്കുറിച്ച് ഞാൻ ചിന്തിച്ചിട്ടില്ല. കുട്ടിക്കാലത്തെ ഡാൻസ് പഠിച്ചതിനാൽ നൃത്തം ഇല്ലാത്തൊരു കാര്യത്തെക്കുറിച്ച് എനിക്ക് ചിന്തിക്കാനാവില്ല. നിങ്ങൾ എന്നെ അറിയുന്നതും ഇവയിലൂടെയല്ലേ എന്നുമായിരുന്നു നവ്യ ചോദിച്ചത്.വിവാഹം കഴിക്കുക എന്ന് പറയുന്നതല്ല ജീവിതത്തിലെ അവസാന വാക്ക്. ജീവിതത്തിൽ സംഭവിക്കുന്ന ഒരു കാര്യമായിട്ട് മാറണം വിവാഹം. ഒരു പെൺകുട്ടിയാണെങ്കിലും ആൺകുട്ടിയാണെങ്കിലും അയ്യോ, കല്യാണം നടന്നില്ല കേട്ടോ എന്ന് പറയുന്നതാവരുത്. ഒരാൾ സകസസ്ഫുളാണോ എന്ന് നോക്കുന്നത് വിവാഹം കഴിച്ചോ എന്ന് നോക്കിയല്ല. നെൽസൺ മണ്ടേലയേയും ഗാന്ധിജിയേയുമൊക്കെ നമ്മൾ ഓർക്കുന്നത് പണമുള്ളത് കൊണ്ടല്ലല്ലോ, സ്വന്തം ജീവിതം പോലും ത്യജിച്ച് ലോകത്തിന് വേണ്ടി ചെയ്ത കാര്യങ്ങൾ ഓർത്തല്ലേ.

 




 നമ്മുടെ വീട്, നമ്മളുടെ അച്ഛൻ, അമ്മ, മക്കൾ, അങ്ങനെ നമ്മുടെ ലോകത്തെ ചെറുതാക്കരുത്.ഫിനാൻസ് മാനേജ്‌മെന്റിനെക്കുറിച്ചുള്ള ചോദ്യത്തിനും നവ്യ മറുപടിയേകിയിരുന്നു. സ്ത്രീകൾ ഫിനാൻഷ്യലി ഇൻഡിപെൻഡന്റായിരിക്കണം. ഫിനാൻഷ്യൽ ഫ്രീഡം വേണം. നമ്മൾ വർക്ക് ചെയ്യണം. പൈസ നമ്മളുടെ കൈയ്യിൽ വെയ്ക്കണം. കൈയ്യിൽ പൈസയുണ്ടെങ്കിൽ നമുക്ക് നല്ല ധൈര്യമായിരിക്കും. നമ്മുടെ അവകാശങ്ങൾ നേടിയെടുക്കണമെങ്കിൽ പോലും പണം വേണം. പണം ഇല്ലെങ്കിൽ പിണം ആണെന്ന് പറയുന്നത് വളരെ ശരിയാണ്.

Find out more: