നമ്മളുടെ എല്ലാമായിരുന്ന ആളെ പിരിയുന്നത് ഹൃദയം തകരുന്ന വേദന തന്നെയാണ്; നടി പാർവതി തിരുവോത്ത്! തങ്കലാൻ റിലീസിന്റെ പശ്ചാത്തലത്തിൽ നടി പാർവ്വതി തിരുവോത്ത് ആയിരുന്നു രമ്യയുടെ ഏറ്റവും പുതിയ പോട്കാസ്റ്റ് വീഡിയോയിലെ അതിഥി. മാനസിക സംഘർഷങ്ങളിൽ നിന്നും ടോക്‌സിക് റിലേഷൻഷിപ്പിൽ നിന്ന് പുറത്ത് കടന്നതിനെ കുറിച്ചും, അതിനെ അതിജീവിച്ച് സ്വതന്ത്ര്യയാകുന്നതിനെ കുറിച്ചുമൊക്കെയാണ് പോട്കാസ്റ്റ് വീഡിയോയിൽ പാർവ്വതി തിരുവോത്ത് സംസാരിക്കുന്നത്.മിനിസ്‌ക്രീൻ ആങ്കറിങിൽ നിന്ന് സിനിമാ താരമായി മാറിയതാണ് രമ്യ. ഇപ്പോൾ യൂട്യൂബ് ചാനലിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിയ്ക്കുന്ന താരം തന്റെ ഫിറ്റ്‌നസ്സ് ജേർണിയെ കുറിച്ച് പറയുന്നതിനൊപ്പം താരങ്ങളുമായി പോട്കാസ്റ്റ് വീഡിയോയും ചെയ്യുന്നു. എല്ലാത്തിനെയും ബോൾഡ് ആയി സമീപിയ്ക്കുന്ന, വളരെ വ്യക്തതയുള്ള ആളാണ് താൻ എന്ന് പലരും പറയുന്നു.




പക്ഷേ ചെയ്യുന്ന കഥാപാത്രത്തിന്റെ അടിസ്ഥാനത്തിൽ അങ്ങനെയൊന്നും വിലയിരുത്താൻ സാധിയ്ക്കില്ല. ഞാനിപ്പോഴും എന്നെ കൂടുതൽ പോസിറ്റീവായി വയ്ക്കാനായി ശ്രമിച്ചുകൊണ്ടിരിയ്ക്കുകയാണ്. ലൈഫിൽ ഏറ്റവും കൂടുതൽ ഡൗൺ ആയ സമയമാണ് 2019. ഇപ്പോൾ കാണുന്ന പാർവ്വതിയേ ആയിരുന്നില്ല അന്ന ഞാൻ- നടി പറഞ്ഞു തുടങ്ങി. ജീവിതത്തിലുണ്ടായ റിലേഷൻഷിപ്പിനെ കുറിച്ചും പാർവ്വതി സംസാരിക്കുന്നുണ്ട്. ചില പ്രണയ ബന്ധങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. പ്രണയമാണെങ്കിലും സൗഹൃദമാണെങ്കിലും തുറന്ന് സംസാരിക്കാൻ കഴിയുക, അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും തുറന്ന് സംസാരിക്കാൻ കഴിയുക എന്നത് പ്രധാനമാണ്. എന്നെ സംബന്ധിച്ച് ഞാൻ വളരെ അധികം പൊസസ്സീവ് ആയിട്ടുള്ള കാര്യമാണ്. അഭിപ്രായങ്ങൾ പറയുമ്പോൾ, അതിന് മനസ്സിലാക്കാതെ ഇരിക്കുകയും, ഓഹോ നിനക്ക് ഞാനത്രയേ ഇംപോർട്ടന്റുള്ളൂ എന്ന് പറയുകയും ചെയ്യുമ്പോൾ അത് വല്ലാത്ത അവസ്ഥയാവും.





പിന്നീട് ഒന്നും പറയേണ്ട, സ്‌നേഹിച്ചാൽ മാത്രം മതി എന്ന നിലയിലേക്ക് വരും. അത്തരത്തിലുള്ള ബന്ധങ്ങൾക്ക് ബൗണ്ടറീസ് സെറ്റ് ചെയ്യാനും പിന്നീട് എനിക്ക് സാധിച്ചു. പ്രണയം ബ്രേക്കപ് ആയി കഴിഞ്ഞാൽ സ്വാഭാവികമായും ഹൃദയം തകരുന്ന വേദനയുണ്ടാവും. ഒരുകാലത്ത് നമ്മളുടെ എല്ലാമായിരുന്ന ആൾ, ഒരുമിച്ചാണ് എന്ന് ചിന്തിച്ചയാൾ ഇനിയില്ല എന്നറിയുന്നത് ഹാർട്ട് ബ്രേക്ക് തന്നെയാണ്. അതിൽ നിന്ന് പുറത്ത് കടക്കാനും സമയമെടുക്കും. പക്ഷേ, ഇനി രണ്ട് പേർക്കും രണ്ട് വഴിയാണ് എന്ന് തീരുമാനിച്ചു കഴിഞ്ഞാൽ പിന്നെ സുഹൃത്തുക്കളാണ്. എന്നും വിളിച്ച് ചാറ്റ് ചെയ്യുന്ന തരം സൗഹൃദമല്ല, കണ്ടു കഴിഞ്ഞാൽ നീ ഓകെയാണോ, സുഖമായിരിക്കുന്നോ എന്ന് ചോദിക്കുന്ന തരത്തിലുള്ള ബന്ധം- പാർവ്വതി തിരുവോത്ത് പറഞ്ഞു അതിൽ നിന്ന് പുറത്ത് കടന്നതിന് ശേഷമാണ് ബൗണ്ടറീസ് സെറ്റ് ചെയ്യാനും, സെൽഫ് ലവ് എത്രത്തോളം പ്രധാനമാണെന്ന് തിരിച്ചറിയാനും സാധിച്ചത്.





എനിക്ക് എന്നെ ഇഷ്ടപ്പെടാൻ തുടങ്ങിയപ്പോൾ, എന്റെ ഇമാജനിറി ലോകത്ത്, മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്കോ താത്പര്യങ്ങൾക്കോ, ജഡ്ജ്‌മെന്റലുകൾക്കോ പ്രാധാന്യം നൽകാതെ തീരുമാനങ്ങൾ എടുക്കാൻ കഴിഞ്ഞപ്പോൾ മാത്രമാണ് ഇന്ന് കാണുന്ന നിലയിലേക്ക് മാറാൻ സാധിച്ചത്. അതുവരെ പത്ത് കിലോമീറ്റർ അകലെ ഒരു വീട് വീണാൽ, അത് എന്റെ ശ്വാസോച്ഛ്വാസത്തിന്റെ ശക്തിയിൽ നിലംപൊത്തിയതാണോ എന്ന് ചിന്തിക്കുന്ന അവസ്ഥയായിരുന്നു- പാർവ്വതി പറഞ്ഞു.ഡിപ്രഷൻ സ്റ്റേജിൽ നിന്ന് പുറത്ത് കടക്കാൻ എനിക്ക് എന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും എല്ലാം സഹായം ഉണ്ടായിരുന്നു.




 പക്ഷേ ആ സമയത്ത് അവരോട് ആരോടും സംസാരിക്കാനും മിംഗിൾ ആവാൻ കഴിയില്ല. നമ്മളൊരു ടോക്‌സിക് റിലേഷൻഷിപ്പിൽ നിൽക്കുമ്പോൾ, ജനുവിൻ റിലേഷൻഷിപ് കണ്ടാൽ ബോർ ആണെന്ന് തോന്നില്ലേ. അതുപോലയുള്ള അവസ്ഥയാണ്. നമ്മൾ നെഗറ്റീവിറ്റിയിൽ നിൽക്കുമ്പോൾ, പോസിറ്റീവ് വന്നാലും അത് തിരിച്ചറിയാൻ സാധിക്കില്ല.ഡിപ്രഷനടിച്ച് ചികിത്സ നേടേണ്ട സാഹചര്യത്തിലായിരുന്നു അന്ന് ഞാൻ. ബെഡ്ഡിൽ നിന്ന് എഴുന്നേൽക്കാനോ, ബ്രഷ് ചെയ്യാനോ, കുളിക്കാനോ, ഭക്ഷണം കഴിക്കാനോ താത്പര്യമില്ലാത്ത മടുപ്പിയ്ക്കുന്ന ദിവസങ്ങൾ. എല്ലാവരും പറയും, ഇതും കടന്ന് പോകും എന്ന്. പക്ഷെ എനിക്കതിന് സാധിക്കുമായിരുന്നില്ല. ഈ ഡാർക്‌നസ്സിൽ തന്നെയാണ് ഇനിയെന്റെ ജീവിതം, ഇതിൽ നിന്നൊരു മാറ്റം ഉണ്ടാവില്ല എന്ന് തന്നെയാണ് വിശ്വസിച്ചിരുന്നത്.


Find out more: