എന്താണ് ഹെലികോപ്റ്ററിന്റെ ഇപ്പോഴത്തെ അവസ്ഥ? റൈസിക്കൊപ്പം ഉണ്ടായിരുന്നത് ആരൊക്കെ? ഇറാൻ വളരെ നിർണായകമായ രാഷ്ട്രീയ സാഹചര്യത്തിലൂടെ കടന്നുപോകവെയാണ് ഈ മരണം ഉണ്ടായിരിക്കുന്നത്. ഇറാന്റെ പ്രസിഡണ്ട് ഇബ്രാഹിം റൈസിയും, വിദേശകാര്യമന്ത്രി ഹൊസ്സൈൻ ആമിർ അബ്ദൊള്ളാഹിയാനും ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചത് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇറാൻ പ്രസിഡണ്ട് ഇബ്രാഹിം റൈസി ഉൾപ്പെടുന്ന സംഘം കയറിയ ഹെലികോപ്റ്റർ ഈസ്റ്റ് അസർബൈജാൻ മേഖലയിൽ വെച്ച് അപകടത്തിൽ പെടുകയായിരുന്നു. ഇറാൻ നഗരമായ തബ്രിസിലേക്കുള്ള യാത്രയിലായിരുന്നു കോപ്റ്റർ. അസർബൈജാനുമായി ഇറാൻ അതിർത്തി പങ്കിടുന്ന പ്രദേശമായ ജോൾഫാ മേഖലയിലെ ഡിസ്മാർ പ്രൊട്ടക്ടഡ് ഏരിയ എന്നറിയപ്പെടുന്ന ഒരു വനമേഖലയിലാണ് കോപ്റ്റർ വീണതെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. 




പിന്നീട് കുറെക്കൂടി കിഴക്ക് മാറി ഉസി ഗ്രാമത്തിനടുത്താണ് കോപ്റ്റർ വീണതെന്ന് തിരിച്ചറിഞ്ഞു. വൃക്ഷനിബിഡമായ ഒരു കുന്നിനുമുകളിൽ ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾ കിടക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മരങ്ങളടക്കം കത്തിക്കരിഞ്ഞ നിലയിലാണുള്ളത്. എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതായി ഇറാനിയൻ റെഡ് ക്രസന്റ് അറിയിച്ചു. തിരച്ചിൽ ദൗത്യം അവസാനിപ്പിച്ചതായും അവർ വ്യക്തമാക്കി. മൃതദേഹങ്ങളെല്ലാം തബ്രിസ് നഗരത്തിലേക്കാണ് കൊണ്ടുപോവുക. മൃതദേഹങ്ങൾ പലതും തിരിച്ചറിയാനാകാത്ത നിലയിലാണെന്നും ചില റിപ്പോർട്ടുകൾ പറയുന്നു. വൃക്ഷനിബിഡമായ ഒരു കുന്നിനുമുകളിൽ ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾ കിടക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മരങ്ങളടക്കം കത്തിക്കരിഞ്ഞ നിലയിലാണുള്ളത്. എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതായി ഇറാനിയൻ റെഡ് ക്രസന്റ് അറിയിച്ചു.




 തിരച്ചിൽ ദൗത്യം അവസാനിപ്പിച്ചതായും അവർ വ്യക്തമാക്കി. മൃതദേഹങ്ങളെല്ലാം തബ്രിസ് നഗരത്തിലേക്കാണ് കൊണ്ടുപോവുക. മൃതദേഹങ്ങൾ പലതും തിരിച്ചറിയാനാകാത്ത നിലയിലാണെന്നും ചില റിപ്പോർട്ടുകൾ പറയുന്നു. അധികാരത്തിലിരിക്കവെ പ്രസിഡണ്ട് മരണപ്പെട്ടാൽ എന്തു ചെയ്യണമെന്ന് ഇറാന്റെ ഭരണഘടന വ്യക്തമായി പറയുന്നുണ്ട്. ആർട്ടിക്കിൾ 131 പ്രകാരം നിലവിലെ വൈസ് പ്രസിഡണ്ട് തൽസ്ഥാനത്തേക്ക് താൽക്കാലികമായി ഉയർത്തപ്പെടും. ഇതിന് ഇറാന്റെ ആത്മീയനേതാവ് അലി ഖൊമേനിയുടെ പിന്തുണ ആവശ്യമാണ്. അടുത്ത 50 ദിവസത്തിനുള്ളിൽ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കാനുള്ള തയ്യാറെടുപ്പ് പ്രഥമ വൈസ് പ്രസിഡന്റ്, പാർലമെന്റ് സ്പീക്കർ, നീതിന്യായവിഭാഗം മേധാവി എന്നിവരടങ്ങുന്ന സമിതി നടത്തണം.ചൈന, തുർക്കി, റഷ്യ, ഇന്ത്യ എന്നിവയാണ് ഇറാൻ പ്രസിഡണ്ടിന്റെയും മറ്റ് പ്രമുഖരുടെയും മരണത്തിൽ ഉടനെ അനുശോചനം അറിയിച്ചത്





 യുഎസ് ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. പലസ്തീനിൽ ഇസ്രായേൽ നടത്തുന്ന യുദ്ധത്തിന് ഇബ്രാഹിം റൈസി പിന്തുണ നൽകിയതിനെ വാഴ്ത്തി ഹമാസിന്റെ അനുശോചനം എത്തി. ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണമൊന്നും വന്നിട്ടില്ല. കനത്ത മൂടൽമഞ്ഞും മഴയും തന്നെയാണ് കാരണമെന്നാണ് അനുമാനം.ഇറാന്റെ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ മെഹർ ആദ്യം റിപ്പോർട്ട് ചെയ്തത് കനത്ത മൂടൽമഞ്ഞ് മൂലം പ്രസിഡണ്ട് കാറിലാണ് യാത്ര തിരിച്ചതെന്നും കോപ്റ്ററപകടത്തിൽ അദ്ദേഹത്തിനൊന്നും പറ്റിയില്ല എന്നുമായിരുന്നു. എന്നാൽ പിന്നീട് ഈ വാർത്ത അവർ പിൻവലിച്ചു. കാണാതായ ഹെലികോപ്റ്ററിൽ ഇബ്രാഹിം റെയ്സിയും സംഘവും തന്നെയാണ് ഉണ്ടായിരുന്നതെന്ന് വാർത്താ ഏജൻസി സ്ഥിരീകരിച്ചു. 




അപകടസ്ഥലത്തു നിന്നുള്ള ചിത്രങ്ങളിലും മൂടൽമഞ്ഞിന്റെ സാന്നിധ്യം കാണാൻ കഴിയും. ഇറാൻ പ്രസിഡണ്ട് ഇബ്രാഹിം റൈസി ഉൾപ്പെടുന്ന സംഘം കയറിയ ഹെലികോപ്റ്റർ ഈസ്റ്റ് അസർബൈജാൻ മേഖലയിൽ വെച്ച് അപകടത്തിൽ പെടുകയായിരുന്നു. ഇറാൻ നഗരമായ തബ്രിസിലേക്കുള്ള യാത്രയിലായിരുന്നു കോപ്റ്റർ. അസർബൈജാനുമായി ഇറാൻ അതിർത്തി പങ്കിടുന്ന പ്രദേശമായ ജോൾഫാ മേഖലയിലെ ഡിസ്മാർ പ്രൊട്ടക്ടഡ് ഏരിയ എന്നറിയപ്പെടുന്ന ഒരു വനമേഖലയിലാണ് കോപ്റ്റർ വീണതെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. പിന്നീട് കുറെക്കൂടി കിഴക്ക് മാറി ഉസി ഗ്രാമത്തിനടുത്താണ് കോപ്റ്റർ വീണതെന്ന് തിരിച്ചറിഞ്ഞു.

Find out more: