സ്വന്തം വിവാഹ നിശ്ചയത്തിന് ചെറുക്കന്റെ ടീമുമായി വടംവലി : ശരണ്യയുടെ നിശ്ചയം ഇങ്ങനെ ആണെങ്കിൽ കല്യാണം എങ്ങനെ ആയിരിക്കും? കാർത്തിക് സൂര്യയുടെയും ഗ്ലാമി ഗംഗയുടെയുമൊക്കെ വീഡിയോയിലൂടെയും ശരണ്യ പ്രേക്ഷകർക്ക് മുന്നിലെത്താറുണ്ട്. തന്‌റെ പ്രണയം വെളിപ്പെടുത്തി ദിവസങ്ങൾക്ക് മുൻപ് ശരണ്യ പങ്കുവച്ച വീഡിയോയും ഫോട്ടോയുമെല്ലാം വൈറലായിരുന്നു. ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തം എന്ന സീരിയലിൽ അഭിനയിക്കുന്ന നടൻ അനന്തകൃഷ്ണനാണ് വരൻ.
വിവാഹ നിശ്ചയം കഴിഞ്ഞു എന്ന സന്തോഷവാർത്തയാണ് ഇപ്പോൾ ഏറ്റവുമൊടുവിൽ ശരണ്യ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരിയ്ക്കുന്നത്. ഗംഭീര ആഘോഷമായിരുന്നു വിവാഹ നിശ്ചയം എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഡെക്രേഷനും ഡ്രസ്സിങും മാത്രമല്ല, കലാപാരിപാടികളും വിവാഹ നിശ്ചയത്തിൽ അരങ്ങേറി. നാഗവല്ലിയായി ശരണ്യയും, നഗുലനായി അനന്തുവും അഭിനയിച്ചതെല്ലാം കൈയ്യടി നേടി.


യൂട്യൂബ് വീഡിയോകളിലൂടെ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ശരണ്യ നന്ദകുമാർ. ഒൻപത് വർഷത്തെ പ്രണയത്തിന് ശേഷമാണ് ശരണ്യയും അനന്തുവും ഒന്നിക്കുന്നത്. കോളേജിൽ വച്ചുള്ള പരിചയമായിരുന്നു. അത് സൗഹൃദമായി, പിന്നീട് പ്രണയത്തിലേക്ക് വളർന്നു. താനൊരു യൂട്യൂബർ ആകാനുള്ള കാരണം അനന്തുവാണ് എന്ന് ശരണ്യ പറഞ്ഞിട്ടുണ്ട്. അത്രയധിക പിന്തുണ നൽകുന്ന ആളാണ്. വിവാഹം ചെയ്യാൻ പോകുന്ന ആളെ പ്രപ്പോസ് ചെയ്യണം എന്ന ആഗ്രഹത്തിൽ, ശരണ്യ സർപ്രൈസ് ആയി പ്രപ്പോസ് ചെയ്ത വീഡിയോ ആണ് വിവാഹം അനൗൺസ് ചെയ്തുകൊണ്ട് നേരത്തെ പുറത്തുവിട്ടത്. അതിന് ശേഷം ഫോട്ടോഷൂട്ടൊക്കെ കഴിഞ്ഞ് ഡാൻസ് പരിപാടികളായിരുന്നു. ആട്ടവും പാട്ടവും നിറഞ്ഞ ആഘോഷം തന്നെയായിരുന്നു വിവാഹ നിശ്ചയം.

രാത്രിയത്തെ ഡിജെ പാർട്ടിയിലൂടെയാണ് എൻഗേജ്‌മെന്റ് കലാപരിപാടി അവസാനിച്ചത്. ജീവിതത്തിൽ കണ്ടതിൽ വച്ച് ഏറ്റവും അധികം എൻജോയി ചെയ്ത എന്ഡഗേജ്‌മെന്റാണ് ഇത് എന്ന് പങ്കെടുത്തവരും പറഞ്ഞു. നിശ്ചയം ഇങ്ങനെയാണെങ്കിൽ, കല്യാണം ഇതിലും വലുതായിരിക്കും എന്നാണ് പ്രെഡിക്ഷൻ.അതുകഴിഞ്ഞ് വടം വലിയായിരുന്നു. പെൺവീട്ടുകാരും ചെറുക്കൻവീട്ടുകാരും തമ്മിലുള്ള വടം വലി മത്സരത്തിൽ ജയിച്ചത് ചെറുക്കന്റെ ടീം തന്നെയാണ്. കാർത്തിക് സൂര്യയടക്കമുള്ള സംഘമാണ് ശരണ്യയുടെ ഭാഗത്ത് നിന്ന് വടംവലി സംഘത്തിൽ ഉണ്ടായിരുന്നത്. 'വലിക്ക് അച്ഛാ, വിട്ടുകൊടുക്കരുത്' എന്നൊക്കെ ശരണ്യ വിളിച്ചു പറയുന്നത് കേൾക്കാം. ചെറുക്കന്റെ ടീമിൽ മൊത്തം ജിമ്മന്മാരായിരുന്നു. 'തടിയെടുക്കാൻ പോകുന്നവരെയൊക്കെ ഇവിടെ കൊണ്ടുവന്നിട്ടിരിക്കുകയാണ്' എന്നാണ് അതിന് കാർത്തിക് സൂര്യ പറഞ്ഞത്.

Find out more: