ചിങ്ങപ്പുലരിയിൽ പുത്തൻ ലുക്കിലെത്തി മലയാളികളുടെ പ്രിയ താരം മമൂക്ക! ഒരു വൈറ്റ് ടീ ഷർട്ടിട്ടുകൊണ്ട് ദൂരേക്ക് നോക്കി നിൽക്കുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് തരംഗമായി മാറിയത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫർ ഷാനി സാകിയായിരുന്നു ചിത്രം പകർത്തിയിരുന്നത്. ഇപ്പോഴിതാ താരത്തിൻ്റെ പുത്തൻ ലുക്കിലുള്ള ചിത്രമാണ് തരംഗമാകുന്നത്.കഴിഞ്ഞ കുറച്ചേറെ ദിവസങ്ങളായി മമ്മൂട്ടിയാണ് സോഷ്യൽ മീഡിയയിലെ താരം. നടൻ മമ്മൂട്ടി കഴിഞ്ഞ ആഴ്ച ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു ചിത്രം നിമിഷ നേരം കൊണ്ട് സോഷ്യൽമീഡിയയിൽ വലിയ വൈറലായി മാറിയിരുന്നു. സെമി കാർഗോ - ഫോർമൽ ഫ്യൂഷൻ ലുക്കിലുള്ള പാൻ്റ്സും ഹാഫ് സ്ലീവ് ക്യുബൻ കോളർ ഷർട്ടും അണിഞ്ഞ ലുക്കിലുള്ള താരത്തിൻ്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
ഈ കോസ്റ്റ്യൂമിൽ ഒരു തീയേറ്ററിനുള്ളിലിരുന്ന് ഫോട്ടോഷൂട്ട് നടത്തുന്നതിൻ്റെ ചിത്രങ്ങളും ആരാധകർ പ്രചരിപ്പിക്കുന്നുണ്ട്. പതിവു പോലെ താരത്തിൻ്റെ പുത്തൻ ലുക്കും ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. മമ്മൂട്ടിയുടെ പ്രിയതോഴനും നിർമ്മാതാവുമായ ആൻ്റോ ജോസഫാണ് ചിത്രം പങ്കുവെച്ചത്. കേരളപ്പിറവി ദിനമായ ഇന്ന് താരത്തെ രാവിലെ കണ്ടെന്ന സന്തോഷമറിയിച്ചു കൊണ്ട് മമ്മൂട്ടിയ്ക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവെക്കുകയായിരുന്നു നിർമ്മാതാവ്. ചിത്രത്തിലെ മമ്മൂട്ടിയുടെ ഗെറ്റപ്പ് കണ്ട ആരാധകരെല്ലാം ചിത്രം ഏറ്റെടുത്തിരിക്കുകയാണ്. ഫാൻസ് ഗ്രൂപ്പുകളിലുൾപ്പെടെ ചിത്രം സജീവ ചർച്ചയായി മാറിക്കഴിഞ്ഞു.
ഒരു വിഭാഗം ആരാധകർ മമ്മൂട്ടിയുടെ പുത്തൻ ലുക്കിനെ വാഴ്ത്തുമ്പോൾ മറ്റൊരു കൂട്ടം പറയുന്നത് ഈ മനുഷ്യനെ കൊണ്ട് തോറ്റൂലോ എന്നാണ്. ഇത്തരത്തിലുള്ള നിരവധി കമൻ്റുകളാണ് ആൻ്റോ ജോസഫ് പങ്കുവെച്ച ചിത്രത്തിന് താഴെ വരുന്നത്. അതേസമയം മലയാളത്തിൻറെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ മുഖം ആദ്യമായി സിനിമയിലെത്തിയതിൻറെ അമ്പതാം വാർഷികം അടുത്തിടെയാണ് ആഘോഷിച്ചത്. 1971 ഓഗസ്റ്റ് ആറിനായിരുന്നു സിനിമാലോകത്ത് അദ്ദേഹമെത്തിയത്. താരങ്ങളും ആരാധകരും സിനിമയിലെ അദ്ദേഹത്തിൻറെ അരനൂറ്റാണ്ട് ആഘോഷമാക്കിയിരുന്നു. ഒപ്പം അഭിനയിച്ചവർ മുതൽ കുടുംബത്തിലെ അംഗങ്ങൾ വരെ മമ്മൂട്ടിയുടെ ഒപ്പമുള്ള നിമിഷങ്ങൾ ഓർത്തെടുക്കുകയുണ്ടായി. ഇപ്പോഴും മമ്മൂട്ടിയുടെ ഓർമ്മയിൽ അദ്ദേഹത്തെക്കുറിച്ച് പങ്കിടുന്നുണ്ട് മിക്ക സഹപ്രവർത്തകരും.
ഇപ്പോഴിതാ നടനും സാമൂഹികപ്രവർത്തകനും ആയ ശ്രീരാമൻ പങ്കിട്ട ഒരു ചിത്രവും അതിനു നൽകിയ മനോരമായ ഒരു കുറിപ്പും ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അത് മറ്റൊന്നും അല്ല പ്രിയ സുഹൃത്ത് മമ്മൂട്ടിയുടെ ചിത്രവും അത് എടുക്കാൻ ഉണ്ടായ സാഹചര്യവും ആണ് നടൻ പറയുന്നത്. " കോഴിക്കോട്ടെ മഹാറാണി ഹോട്ടൽ. '93 കാലം. ഒരു പ്രഭാതം. ഞാൻ ഒരു ക്യാമറ സംഘടിപ്പിച്ച് ഫോട്ടോഗ്രഫി പഠിച്ചു കളയാം എന്ന് കരുതി നടക്കുന്ന സമയം. രാവിലെ ഷൂട്ടിങിനിറങ്ങാൻ തയ്യാറായിരിക്കുന്ന മമ്മൂട്ടിയുടെ മുറിയിൽ ചെന്നു കയറി. "എന്താ നീ രാവിലെത്തന്നെ ഒരു ക്യാമറയുമായിട്ട്?" "ഫോട്ടോഗ്രഫി പഠിക്കാനാ. ഒന്നു ചിരിക്കു പ്ലീസ്" ആ ചിരിയാണിത്", എന്ന് പറഞ്ഞുകൊണ്ടാണ് ശ്രീരാമൻ ചിത്രം പങ്കുവച്ചത്. മമ്മൂട്ടിക്ക് ഒപ്പം നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കാർണിവൽ, നമ്പർ 20 മദ്രാസ് മെയിൽ, ഇൻസ്‌പെക്ടർ ബൽറാം, തുടങ്ങി നിരവധി സിനിമകൾ.
Find out more: