പതിവ് കാഴ്ചകളും സുപരിചിതമായ കോമഡികളുമായി എങ്കിലും ചന്ദ്രികേ! ഫ്രൈഡേ ഫിലിം ഹൗസ് പ്രൊഡക്ഷൻസ് നിർമ്മിച്ചിരിക്കുന്ന ചിത്രം മലബാറിലെ ഒരു ഉൾനാടൻ ഗ്രാമവും അവിടുത്തെ വളരെ നിഷ്കളങ്കരായ കുറച്ച് ആളുകളുടേയും അവരുടെ ജീവിതത്തിലൂടെയുമാണ് മുന്നോട്ട് പോകുന്നത്. സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, ബേസിൽ എന്നീ സുഹൃത്തുക്കളിലൂടെയാണ് സിനിമ നീങ്ങുന്നത്. സുഹൃത്തിന്റെ കല്യാണം മുടക്കാൻ മറ്റു സുഹൃത്തക്കൾ നടത്തുന്ന ശ്രമവും അതിനെ തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. വിവാഹത്തേക്കുറിച്ചും വിവാഹം മുടക്കലിനെ ചുറ്റിപറ്റിയുമൊക്കെ നിരവധി സിനിമകൾ ഇതിനോടകം മലയാള സിനിമയിൽ വന്നു കഴിഞ്ഞു. അക്കൂട്ടത്തിലേക്ക് ഒരു ചിത്രവും കൂടിയെത്തിയിരിക്കുകയാണ് നവാഗതനായ ആദിത്യൻ ചന്ദ്രശേഖർ ഒരുക്കിയിരിക്കുന്ന എങ്കിലും ചന്ദ്രികേ.
സംവിധാനം ആണെങ്കിലും അഭിനയമാണെങ്കിലും സ്വന്തം കാഴ്ചപ്പാടിൽ കാണുന്ന ഒരാളാണ് ബേസിൽ ജോസഫ്. അത് ഈ ചിത്രത്തിലും വളരെ പ്രകടമാണ്. തന്റേതായ ചില മാനറിസങ്ങൾ ഈ ചിത്രത്തിലും ബേസിൽ പുറത്തെടുത്തിട്ടുണ്ട്. പതിവുപോലെ ചിത്രത്തിലെ ബേസിലിന്റെ പ്രകടനവും കൈയ്യടി നേടുന്നതാണ്. നാളുകൾക്ക് ശേഷമാണ് സുരാജിനെ ഒരു കോമഡി ചിത്രത്തിൽ കാണാനായത്.കരിക്ക് വെബ് സീരിസുകളിലൂടെ സോഷ്യൽ മീഡിയയ്ക്ക് പരിചിതനാണ് ആദിത്യൻ ചന്ദ്രശേഖർ. ആദിത്യൻ ചിത്രത്തിൽ ചെറിയ സീനുകളിലെത്തുന്നുമുണ്ട്. സംവിധാനം ആണെങ്കിലും അഭിനയമാണെങ്കിലും സ്വന്തം കാഴ്ചപ്പാടിൽ കാണുന്ന ഒരാളാണ് ബേസിൽ ജോസഫ്.സിനിമയുടെ കാസ്റ്റ് കണ്ട് തീയേറ്ററിൽ പൊട്ടിചിരിയുടെ മാലപടക്കമാകുമെന്ന് പ്രതീക്ഷിച്ചു പോയ പ്രേക്ഷകന് തീർച്ചയായും നിരാശയാണ് ചിത്രം സമ്മാനിക്കുന്നത്. ചിരിയുടെ രാജാക്കൻമാരായ സുരാജ്, ബേസിൽ, സൈജു കോമ്പോയെ വേണ്ട വിധേന ഉപയോഗപ്പെടുത്താനും സംവിധായകന് ആയിട്ടില്ല എന്നു വേണം പറയാൻ.
90കളുടെ ഒരു ഫീൽ കൊണ്ടു വരാൻ ബജാജ് ചേതക് സ്കൂട്ടറും അംബാസിഡർ കാറും ആർട്സ് ക്ലബുമെല്ലാം സംവിധായകൻ ഉപയോഗിച്ചിട്ടുണ്ട്. മൊത്തത്തിലുള്ള സിനിമയുടെ മേക്കിംങ്ങിലും മികവ് പുലർത്താൻ അണിയറപ്രവർത്തകർക്കായില്ല.ആദിത്യൻ ചന്ദ്രശേഖർ, അർജുൻ നാരായണൻ എന്നിവരാണ് ചിത്രത്തിന്റെ കഥയും തിരക്കഥയുമൊരുക്കിയിരിക്കുന്നത്. പലയിടങ്ങളിലും കഥയിലും തിരക്കഥയിലുമുള്ള ഇഴച്ചിൽ പ്രേക്ഷകന് തീയേറ്ററിലും അനുഭവപ്പെടും. കഥയിൽ വ്യത്യസ്തതയൊന്നുമില്ലെങ്കിലും സിനിമയിൽ പലയിടങ്ങളിലും സംവിധായകന് കുറച്ചു കൂടി മെച്ചപ്പെടുത്താമെന്ന് തോന്നി.
തിരക്കഥയിലുള്ള ചെറിയ പോരായ്മ പ്രേക്ഷകരെ ഇടയ്ക്കൊന്ന് മടിപ്പിക്കുകയും ചെയ്യുന്നുണ്ട്. മാത്രമല്ല പ്രേക്ഷകന് വളരെ എളുപ്പത്തിൽ ഊഹിച്ചെടുക്കാനും കഴിയുന്നുണ്ട് കഥ.തുടക്കത്തിൽ കോമഡിയൊന്നും പ്രതീക്ഷിച്ച അത്ര വർക്കൗട്ടായില്ലെങ്കിലും ഇടയ്ക്ക് പ്രേക്ഷകന് പൊട്ടിച്ചിരിക്കാനുള്ള വകയുമുണ്ടായിരുന്നുവെന്നത് അഭിനന്ദാവഹമാണ്. ചിത്രത്തിന്റെ ആദ്യം ഉൾപ്പെടുത്തിയിരിക്കുന്ന നാടൻപാട്ടും പിന്നീട് വരുന്ന പാട്ടുകളും പശ്ചാത്തല സംഗീതവുമെല്ലാം മികച്ച നിലവാരം പുലർത്തി. സംഗീതമെല്ലാം സിനിമയുടെ മൂഡിനനുസരിച്ച് തന്നെ നീങ്ങി. ചിത്രത്തിന്റെ ഛായാഗ്രഹണവും കൈയ്യടി അർഹിക്കുന്നുണ്ട്. ചിത്രത്തിലുട നീളം ഗ്രാമീണത നിലനിർത്താൻ ഛായാഗ്രഹകനായി. നാട്ടിൻ പുറത്തെ കടകളും, കവലകളും നാട്ടിൻപുറത്തിന്റെ എല്ലാ ചേരുവകളും ഒപ്പിയെടുക്കാൻ ഛായാഗ്രഹകൻ ജിതിൻ സ്റ്റാൻസിലോസിനായി. ആളുകളെ അത്രയ്ക്കങ്ങ് ചിരിപ്പിക്കാൻ സുരാജ് അവതരിപ്പിച്ച സൊസൈറ്റി പവിത്രനെന്ന കഥാപാത്രത്തിനായില്ല.
ഇടയ്ക്ക് സുരാജ് കുറച്ച് മസിലു പിടിക്കുന്നുണ്ടോയെന്നും പ്രേക്ഷകന് തോന്നിപ്പോകും. സൈജു, അശ്വിൻ, അഭിരാം, നിരഞ്ജന, തൻവി റാം, മണിയൻപിള്ള രാജു തുടങ്ങി പുതുമുഖമായെത്തിയ താരങ്ങളും അഭിനയത്തിൽ സ്കോർ ചെയ്തിട്ടുണ്ട്. നായികമാരായെത്തിയ തൻവിയ്ക്കും നിരഞ്ജനയ്ക്കും കാര്യമായി ചിത്രത്തിൽ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. തുടക്കത്തിൽ കോമഡിയൊന്നും പ്രതീക്ഷിച്ച അത്ര വർക്കൗട്ടായില്ലെങ്കിലും ഇടയ്ക്ക് പ്രേക്ഷകന് പൊട്ടിച്ചിരിക്കാനുള്ള വകയുമുണ്ടായിരുന്നുവെന്നത് അഭിനന്ദാവഹമാണ്. ചിത്രത്തിന്റെ ആദ്യം ഉൾപ്പെടുത്തിയിരിക്കുന്ന നാടൻപാട്ടും പിന്നീട് വരുന്ന പാട്ടുകളും പശ്ചാത്തല സംഗീതവുമെല്ലാം മികച്ച നിലവാരം പുലർത്തി. സംഗീതമെല്ലാം സിനിമയുടെ മൂഡിനനുസരിച്ച് തന്നെ നീങ്ങി. ചിത്രത്തിന്റെ ഛായാഗ്രഹണവും കൈയ്യടി അർഹിക്കുന്നുണ്ട്.
Find out more: