ആ രംഗങ്ങൾ എന്റെ ജീവിതത്തിലും നടന്നിട്ടുണ്ട്! മമ്മൂക്കയുടെ ഉമ്മയായത് വലിയ ഭാഗ്യം എന്ന് ബിന്ദു പണിക്കർ! എത്ര സിനിമയിൽ അഭിനയിച്ചുവെന്ന് ഞാനൊരിക്കലും നോക്കാറില്ല. അമ്മ എപ്പോഴും എഴുതി വെക്കുന്നത് കാണാമെന്ന് ബിന്ദു പണിക്കർ പറയുന്നു. റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലായിരുന്നു അവർ വിശേഷങ്ങൾ പങ്കുവെച്ചത്. കിട്ടുന്ന ക്യാരക്ടർ നന്നായി ചെയ്യണമെന്ന് ആഗ്രഹിക്കാറുണ്ട്. സീത്രധാരനിലെ രേവുമ്മ ഏറെ പ്രധാനപ്പെട്ട ക്യാരക്ടറാണെന്നും ബിന്ദു പണിക്കർ പറയുന്നു. പണ്ടുമുതലേ ചെയ്തിരുന്ന കഥാപാത്രങ്ങളിൽ നിന്നൊരു മാറ്റമായിരുന്നു റോഷാക്കിലേത്. അതുകഴിഞ്ഞ് മധുരമനോഹരമോഹത്തിലെത്തിയപ്പോൾ വീണ്ടും ചില മാറ്റങ്ങൾ. മക്കളുട് കാഴ്ചപ്പാടിലൂടെ പോവുന്നൊരു അമ്മയാണ്. എന്നെത്തേടി വരുന്ന കഥാപാത്രങ്ങളോട് പൊതുവെ ഞാൻ നോ പറയാറില്ല. ഡേറ്റ് പ്രശ്‌നം കാരണം ചെയ്യാൻ പറ്റാതെ വ്‌ന്നെങ്കിലേയുള്ളൂ. കുറച്ച് പൊട്ടത്തരങ്ങളും മണ്ടത്തരങ്ങളുമൊക്കെ പണ്ടേ എന്നിലുണ്ട്. ബിന്ദു ട്യൂബ് ലൈറ്റാണെന്ന് എല്ലാവരും പറയാറുണ്ട്.
ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ എല്ലാവരും ചിരിച്ച് കഴിഞ്ഞായിരിക്കും ഞാൻ ചിരിക്കുന്നത്. മനസിൽ തോന്നണ എന്താണ് അതേപോലെ ഞാൻ പറയും. ഉള്ളിലൊന്നും വെക്കണം സ്വഭാവമില്ല.കമലദളമാണ് എന്റെ ആദ്യചിത്രം. സീൻ തുടങ്ങുന്നതിന് മുൻപെ തന്നെ എന്നെ ഡയലോഗെല്ലാം പഠിപ്പിച്ചിരുന്നു. ബെഡ് ഷീറ്റ് വിരിക്കുന്നതും ഡയലോഗ് പറയുന്നതുമായിരുന്നു. ലൊക്കേഷനിലേക്ക് പോയപ്പോൾ വിനീത് വരുന്നതായിരുന്നു എടുത്തത്. ആദ്യ ഷോട്ട് ഓക്കെയായിരുന്നു. ഷോട്ട് ഓക്കെയാണോ എന്ന് ഞാൻ ഇപ്പോഴും ചോദിക്കാറുണ്ട്. മോണിറ്റർ പോയി നോക്കാറൊന്നുമില്ല. അവരൊക്കെ നോക്കി ഓക്കെ പറഞ്ഞാലെ എനിക്ക് സമാധാനമാവൂ.എല്ലാ സെറ്റും എനിക്ക് ഭയങ്കര ഇഷ്ടമാണ്. പോവുന്ന സ്ഥലങ്ങളും ആ ടീമും ഇഷ്ടമായാലോ നമുക്ക് അഭിനയിക്കാനാവുള്ളൂ.
സിനിമ കഴിഞ്ഞാൽ കുടുംബമാണ് എല്ലാം. ഞാനും സായി ചേട്ടനും മോളും സന്തോഷത്തോടെ കഴിയുകയാണ്. എപ്പോഴും എന്നെ ചേർത്തുപിടിച്ച് സന്തോഷത്തോടെ നിർത്തുന്നവരാണ്. മോളെ കാണാൻ ഞങ്ങൾ യുകെയിലേക്ക് പോയിരുന്നു. അവൾക്ക് വെക്കേഷനായിരുന്നു. ഔട്ട് ഓഫ് ഇന്ത്യ പോവുമ്പോൾ മോഡേൺ ഡ്രസ് ധരിക്കാറുണ്ട്. ഞങ്ങൾ ട്രിപ്പൊക്കെ പോവുമ്പോൾ ഫ്രീക്കായി ഡ്രസ് ഇടാറുണ്ട്. അതാരും കാണാറില്ലെന്നേയുള്ളൂ. ഒരേ നടന്റെ അമ്മയായും അമ്മൂമ്മയായും സഹോദരിയായുമൊക്കെ അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. ബസ് കണ്ടക്ടറിൽ മമ്മൂക്കയുടെ ഉമ്മയായി അഭിനയിച്ചിരുന്നു. എല്ലാവരോടും ബഹുമാനമാണ് എനിക്ക്. ക്യാരക്ടർ ചെയ്യുമ്പോൾ അതാസ്വദിക്കാറാണ് പതിവ്. ലാലേട്ടൻ, മമ്മൂക്ക, ദിലീപ് ഇവരുടെയൊക്കെ അമ്മയായി അഭിനയിച്ചിട്ടുണ്ട്.
നല്ല ക്യാരക്ടർ കിട്ടണമെന്നാണ് എപ്പോഴും ആഗ്രഹിക്കാറുള്ളത്.സി ഐഡി മൂസയിലെ കോമഡി രംഗം ജീവിതത്തിലും നടന്നിട്ടുണ്ട്. ഞാനും സായി ചേട്ടനും ഡബ്ബിംഗിനായി പോവാൻ ഇറങ്ങിയതായിരുന്നു. ലിഫ്റ്റിൽ പോവല്ലേ എന്ന് പറഞ്ഞു. ആ ഫ്‌ളാറ്റിലെ എല്ലാവരും ഇറങ്ങി ഓടിക്കൊണ്ടിരിക്കുകയായിരുന്നു. സായി ചേട്ടാ അമ്മയെ ഒന്ന് വിളിക്കുമോ എന്ന് ചോദിച്ച് ഞാനും ഓടുകയായിരുന്നു. എപ്പോഴും വീൽ ചെയറിൽ പോവുന്ന അങ്കിൾ നടന്ന് സ്‌റ്റെപ്പ് ഇറങ്ങുന്നത് കണ്ടു. കുറേക്കഴിഞ്ഞ് എല്ലാം കഴിഞ്ഞപ്പോൾ എല്ലാവരും കൂളായി നടന്ന് പോയി.
Find out more: