ഓരോ ദിവസവും താൻ പങ്കെടുക്കുന്ന പരിപാടികളുടെ ഫോട്ടോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് അണികൾക്കിടയിൽ വൻ ആവേശമാണ് താരം ഉണ്ടാക്കിയെടുത്തിരിക്കുന്നത്. ബിജെപിക്കായി സോഷ്യൽ മീഡിയയിൽ ക്യാമ്പയിൻ നടത്തിയതോടെ 'സംഘി' എന്ന വിമർശനവും കൃഷ്ണകുമാറിനെതിരെ ഉയർന്നു.സംസ്ഥാനത്തെ ഏറ്റവും വലിയ തദ്ദേശ സ്വയംഭരണ സ്ഥാപനമായ തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് വേണ്ടി ഓടിനടന്ന് വോട്ടുപിടിക്കുകയാണ് നടൻ കൃഷ്ണകുമാർ. തിരുവനന്തപുരത്ത് ബിജെപി പരിപാടികളിൽ വലിയ ഓളം സൃഷ്ടിക്കാൻ കൃഷ്ണകുമാറിന് സാധിക്കുന്നുണ്ട്. പ്രവർത്തകരെ ആവേശത്തിലാക്കുന്ന പ്രസംഗമാണ് തിരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ അദ്ദേഹത്തിൻറെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഓരോ ദിവസവും പങ്കെടുക്കുന്ന പരിപാടികൾ കൃഷ്ണകുമാർ തൻറെ ഫേസ്ബുക്കിലൂടെ പങ്കുവെയ്ക്കാറുമുണ്ട്.തിരുവനന്തപുരത്ത് എൻഡിഎ മുന്നണിയുടെ താരപ്രചാരകനാണ് ഇത്തവണ കൃഷ്ണകുമാർ. കൃഷ്ണകുമാറിൻറെ പ്രസംഗങ്ങളും പ്രചാരണചിത്രങ്ങളും എല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്. 


  തിരുവനന്തപുരത്ത് ഇത് വരെ ബിജെപിയും എൽഡിഎഫും മികച്ച മുന്നേറ്റമാണ് നടത്തുന്നതെന്ന് കൃഷ്ണകുമാർ പറഞ്ഞു. എന്നാൽ, കോൺഗ്രസിനും യുഡിഎഫിനും ശക്തമായ പോരാട്ടം പോലും കാഴ്ചവയ്ക്കാൻ ആകാത്ത സ്ഥിതിയാണുള്ളത്. ഇത് നീക്കുപോക്കുകളുടെ ഭാഗമായാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും കൃഷ്ണകുമാർ പ്രതികരിച്ചു. കൂടാതെ, തദ്ദേശ തെരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കൾ മത്സരിക്കുന്നത് ഏറ്റവും നല്ല കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രത്യേകിച്ച് പാർട്ടികളുടെ പ്രാരംഭ ഘട്ടത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുക സ്വാഭാവികമാണ്. എന്നാൽ, ബിജെപിയിലെ ഉൾപ്പോര് തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നാണ് കൃഷ്ണകുമാറിൻറെ അഭിപ്രായം. സിപിഎമ്മുമായി താരതമയം ചെയ്യുകയാണെങ്കിൽ ബിജെപിയിൽ വലിയ പ്രശ്‌നങ്ങൾ ഇല്ലെന്നും കൃഷ്ണകുമാർ പറഞ്ഞു.


  സിനിമയിൽ ആയാലും പാർട്ടിയിൽ ആയാലും പ്രശ്നങ്ങൾ ഉണ്ടാകും.സംഘി എന്നതിൻറെ അർത്ഥം തനിക്ക് ഇപ്പോഴും മനസിലായിട്ടില്ല. സംഘം ചേരുന്നതിൽ ഒരാൾ എന്നാണ് അർത്ഥമാക്കുന്നത് എങ്കിൽ താൻ എപ്പോഴും സംഘത്തിലാണ്. ഞാൻ പണ്ടേ ആർഎസ്എസ് അംഗമാണ്. ആർഎസ്എസിൽ നിന്ന് വന്ന ഒരാളാണ് താൻ. നെഗറ്റീവ് കമൻറുകളിൽ താൻ തകരില്ല. ഓരോരുത്തർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെന്നും കൃഷ്ണകുമാർ പറഞ്ഞു. ഇത്തവണ തിരുവനന്തപുരത്ത് അതി ശക്തമായ പോരാട്ടം തന്നെയാണ് നടക്കുന്നത്. 'നമ്മൾ ജയിക്കും, നമ്മൾ ഭരിക്കും' എന്ന് 100 ശതമാനം ഉറച്ചുവിശ്വസിക്കുന്നു. നിഷ്പക്ഷമായ വോട്ടുകൾ ബിജെപിക്ക് വീഴും. നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നതുപോലെ ബിജെപി തിരുവനന്തപുരത്ത് അധികാരത്തിലെത്തുമെന്നും കൃഷ്ണകുമാർ പറഞ്ഞു. 

మరింత సమాచారం తెలుసుకోండి: