ബ്രാഹ്മിണർക്ക് മാത്രമായൊരു മൂത്രപ്പുരയോ? സ്ത്രീ, പുരുഷൻ, ട്രാൻസ്ജെൻഡേഴ്സ് ഇവയിൽ ഏതെങ്കിലും ഒന്നിൽ കേറിയാ പോരെ? സോഷ്യൽ മീഡിയയും ചോദിക്കുന്നതും അത് തന്നെയാണ്.
മേൽ കൊടുത്തിരിക്കുന്ന ചിത്രം കണ്ട് കഴിഞ്ഞാൽ നിങ്ങൾക്ക് മനസ്സിലാകും, ഇപ്പോഴും സമൂഹത്തിൽ പരോക്ഷമായിത്തന്നെ ജാതീയത നിലനിൽക്കുന്നുണ്ട് എന്ന്.പൊതുയിടങ്ങളിലെ മൂത്രപ്പുരകൾ പലതും നമ്മൾ കണ്ടവരാണ്.
പുരുഷൻ, സ്ത്രീ അല്ലെങ്കിൽ ട്രാൻസ്ജെൻഡേഴ്സ്. എന്നാൽ ഇതിന് പുറമെ മറ്റൊരു വിഭാഗത്തിന് കൂടി ഒരുക്കിയിരിക്കുന്ന മൂത്രപ്പുരയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
അതാർക്കാണെന്നായിരിക്കും ചോദ്യം, ബ്രാഹ്മിൺസ്.തൃശ്ശൂരിലെ കുറ്റിമുക്ക് മഹാദേവ ടെമ്പിളിലിലാണ് ഇത്തരത്തിൽ ഒരു മൂത്രപ്പുര ഒരുക്കിയിരിക്കുന്നത് എന്ന് ട്വിറ്ററാട്ടികൾ പറയുന്നു.
ദേവസ്വം ബോർഡിന്റെ പരിധിയിൽ പെടുന്ന ക്ഷേത്രങ്ങളിൽ ഇത്തരത്തിലുള്ള ജാതി വിവേചനങ്ങൾ ഉണ്ടാകുന്നതിനെതിരെയും സോഷ്യൽ മീഡിയ രംഗത്തെത്തിയിട്ടുണ്ട്. നവോത്ഥാനപരമായി ഏറ്റവും മുന്നിട്ട് നിൽക്കുന്ന കേരളത്തിൽ തന്നെ ഇത്തരത്തിലൊരു അവസ്ഥ ഉണ്ടായത് സോഷ്യൽ മീഡിയയെയും ചൊടിപ്പിച്ചിരിക്കുകയാണ്.
Kannan PK എന്ന ഫേസ്ബുക്ക് അക്കൌണ്ടിൽ നിന്നാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ചിത്രം ആളുകൾ ഏറ്റെടുക്കുകയും ചെയ്തു.
മാത്രമല്ല ട്രോളന്മാരും രംഗത്തെത്തിയിട്ടുണ്ട് എന്ന് പ്രത്യേകം പറയേണ്ടതില്ലാല്ലോ. മാത്രമല്ല ഇത് ട്വിറ്ററാട്ടികളും ഏറ്റെടുത്തു. പലരും വിമർശനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.
click and follow Indiaherald WhatsApp channel