പടച്ചോനേ ഇങ്ങള് കാത്തോളീ' പൂർത്തിയായി! പൂർണ്ണമായും ആക്ഷേപഹാസ്യ കുടുംബചിത്രമായിട്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാക്കാൻ അമ്പതു ദിവസത്തിലേറെ ദിവസങ്ങൾ വേണ്ടിവന്നുവെന്ന് നിർമ്മാതാക്കളിലൊരാളായ രഞ്ജിത്ത് മണമ്പ്രക്കാട്ട് പറഞ്ഞു. ബിജിത്ത് ബാല സംവിധാനം ചെയ്യുന്ന 'പടച്ചോനേ ഇങ്ങള് കാത്തോളീ' എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കോഴിക്കോട്ടും പരിസരങ്ങളിലുമായി പൂർത്തിയായി.
യുവനിരയിലെ ശ്രദ്ധേയനായ ശ്രീനാഥ് ഭാസിയും ആൻ ശീതളും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഹരിഷ് കണാരൻ, ഗ്രേസ് ആൻ്റണി, ജോണി ആൻ്റണി, ദിനേശ് പ്രഭാകർ, നിർമ്മൽ പാലാഴി, അലൻസിയർ, മാമുക്കോയ, വിജിലേഷ്, രഞ്ജിത്ത് മണമ്പ്രക്കാട്ട്, ശ്രുതി ലഷ്മി, നിഷാ മാത്യു, നഥാനിയേൽ മoത്തിൽ, ഉണ്ണി ചെറുവത്തൂർ ,രഞ്ജിത്ത് കൺകോൽ എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വെള്ളം, അപ്പൻ എന്നീ ചിത്രങ്ങൾക്കു ശേഷം ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.ഗ്രാമീണ പശ്ചാത്തലത്തിലൂടെ പ്രണയത്തിനും, സംഗീതത്തിനും, നർമ്മത്തിനും ഏറെ പ്രാധാന്യം നൽകിയഒരു ക്ലീൻ എൻ്റെർടൈന്നാണു് ഈ ചിത്രം. യുവാക്കളേയും കുടുംബങ്ങളേയും ഏറെ ആകർഷിക്കും വിധത്തിലാണ് ഈ ചിത്രത്തിൻ്റെ അവതരണം.
സമീപകാലത്തെ ഏറ്റവും മികച്ച ജനപ്രിയ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണിത്. പ്രദീപ് കുമാർ കാവും തറയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സണ്ണി വെയ്ൻ സുപ്രധാനമായ വേഷത്തിലുണ്ട്. ഈ ചിത്രത്തിൻ്റെ കഥാപുരോഗതിയിൽ നിർണ്ണായകമായ ഒരു കഥാപാത്രത്തെ സണ്ണി വെയ്ൻ അവതരിപ്പിക്കുന്നു. സംഗീതം ഷാൻ റഹ്മാൻ വിഷ്ണുപ്രസാദാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ്. കിരൺ ദാസ്. കലാസംവിധാനം.അർക്കൻ എസ്.കർമ്മ. മേക്കപ്പ്.രഞ്ജിത്ത് മണാലിപ്പറമ്പിൽ, കോസ്റ്റ്യം --ഡിസൈൻ.-സുജിത് മട്ടന്നൂർ, എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് - ആൻ്റപ്പൻ ഇല്ലിക്കാട്ടിൽ -പേരൂർ ജയിംസ് . ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർ - ഷിജു സുലേഖാബഷീർ, അസ്സോസ്സിയേറ്റ് ഡയറക്ടേർസ് -കിരൺ കമ്പ്രത്ത്,
ഷാഹിദ് അൻവർ, ജെനി ആൻ ജോയ്, നിശ്ചല ഛായാഗ്രഹണം. ലിബിസൺ ഗോപി. യുവാക്കളേയും കുടുംബങ്ങളേയും ഏറെ ആകർഷിക്കും വിധത്തിലാണ് ഈ ചിത്രത്തിൻ്റെ അവതരണം. സമീപകാലത്തെ ഏറ്റവും മികച്ച ജനപ്രിയ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണിത്. പ്രദീപ് കുമാർ കാവും തറയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സണ്ണി വെയ്ൻ സുപ്രധാനമായ വേഷത്തിലുണ്ട്. ഈ ചിത്രത്തിൻ്റെ കഥാപുരോഗതിയിൽ നിർണ്ണായകമായ ഒരു കഥാപാത്രത്തെ സണ്ണി വെയ്ൻ അവതരിപ്പിക്കുന്നു.
Find out more: