ഡൊമിനിക്കുമായുള്ള വിവാഹം, മൂന്നുകുഞ്ഞുങ്ങളുടെ അമ്മ, ലണ്ടൻ ജീവിതം ആഘോഷമാക്കി നടി സിന്ധുമേനോൻ! 2007-ൽ പുറത്തിറങ്ങിയ തെലുങ്ക് കോമഡി ചിത്രമായ ചന്ദാമാമ പോലുള്ള ചിത്രങ്ങളിൽ കാജൽ അഗർവാളിനൊപ്പം റാണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അഭിനയ വൈദഗ്ധ്യം തെളിയിച്ചു. ബാലതാരമായി അഭിനയരംഗത്തേക്ക് എത്തിയ നടിയാണ് സിന്ധുമേനോൻ. പതിനാലാം വയസ്സിൽ പ്രേമ പ്രേമ പ്രേമ എന്ന കന്നഡ ചിത്രത്തിലൂടെ അവിടെ നായികയായി തുടങ്ങിയ സിന്ധു മേനോൻ, വളരെ പെട്ടെന്ന് തന്നെ വിവിധ ഭാഷകളിലെ നായികാ വേഷങ്ങളിലേക്ക് മാറി. താരത്തിന്റെ നൃത്തം കണ്ടാണ് കന്നട ഫിലിം ഡയറക്ടർ കെ.വി.ജയറാം രശ്മി എന്ന സിനിമയിൽ ബാലതാരമായി അഭിനയിക്കാൻ ക്ഷണിക്കുന്നത്. അങ്ങനെയാണ് സിന്ധുവിൻ്റെ ആദ്യ സിനിമയായ രശ്മി സംഭവിച്ചത്. ദക്ഷിണേന്ത്യൻ ഭാഷകളിലായി ഏകദേശം 40 സിനിമകളിൽ അഭിനയിച്ചിട്ടുള്ള സിന്ധു മേനോൻ, മലയാളത്തിലെ വംശം, കാർത്തിക തുടങ്ങിയ ടെലിവിഷൻ പരമ്പരകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.




2010-ൽ ആണ് താരത്തിന്റെ വിവാഹം. തമിഴ്‌നാട്ടിൽ നിന്നുള്ള ഐടി പ്രൊഫഷണലായ ഡൊമിനിക് പ്രഭുവിനെ വിവാഹം കഴിച്ചു. ശേഷം, അഭിനയത്തിൽ നിന്നും വിട്ടുനിന്ന സിന്ധു കുടുംബത്തിന് ആണ് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത് . അഭിനയ ജീവിതത്തിൽ നിന്ന് വിട്ടുനിൽക്കുന്ന സിന്ധു ഇന്ന് ലണ്ടനിൽ ജീവിതം ആഘോഷം ആക്കുകയാണ്കന്നഡ സിനിമയിലൂടെയാണ് സിന്ധു മേനോൻ സിനിമാരംഗത്തേക്ക് കടന്നുവന്നതെങ്കിലും, മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ തിളങ്ങി നിന്ന നടി ആണ് സിന്ധു ലണ്ടനിലാണ് ഭർത്താവിനൊപ്പം അവർ താമസിക്കുന്നത്, രണ്ട് ആൺമക്കളും ഒരു മകളും ആണ് താരത്തിന്.




നാല്പതുവയസുകാരിയായ സിന്ധു ഇൻസ്റ്റയിൽ സജീവമാണ്. മിക്ക വിശേഷങ്ങളും ആരാധകരുമായി പങ്കിടാറുണ്ട്.മലയാളത്തിന് പുറമെ അന്യഭാഷകളിലും തിളങ്ങിയ സിന്ധു മലയാളത്തിൽ ഉത്തമൻ എന്ന സിനിമയിലൂടെ ആണ് നായികയായി അരങ്ങേറിയത് പറവകൾ, മിസ്റ്റർ ബ്രഹ്മചാരി, വേഷം, വാസ്തവം, ഡിറ്റക്ടീവ്, ട്വൻറി-20 തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു. മലയാളിയെങ്കിലും അന്യഭാഷാചിത്രങ്ങളിൽ ആയിരുന്നു സിന്ധു ഏറെ തിളങ്ങിയത്. ബാംഗ്ലൂരിലെ ഒരു മലയാളി കുടുംബത്തിൽ ജനിച്ച സിന്ധു വളരെ ചെറുപ്പത്തിൽ തന്നെ ഭരതനാട്യം അഭ്യസിച്ചിരുന്നു.




 പതിനാലാം വയസ്സിൽ പ്രേമ പ്രേമ പ്രേമ എന്ന കന്നഡ ചിത്രത്തിലൂടെ അവിടെ നായികയായി തുടങ്ങിയ സിന്ധു മേനോൻ, വളരെ പെട്ടെന്ന് തന്നെ വിവിധ ഭാഷകളിലെ നായികാ വേഷങ്ങളിലേക്ക് മാറി. 2007-ൽ പുറത്തിറങ്ങിയ തെലുങ്ക് കോമഡി ചിത്രമായ ചന്ദാമാമ പോലുള്ള ചിത്രങ്ങളിൽ കാജൽ അഗർവാളിനൊപ്പം റാണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അഭിനയ വൈദഗ്ധ്യം തെളിയിച്ചു.  

Find out more: