എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം; ജന്മദിനത്തിൽ പ്രിയങ്ക ചോപ്ര പങ്കുവച്ച വീഡിയ വൈറൽ!ഇന്ന് (ജൂലൈ 18) പ്രിയങ്ക ചോപ്രയുടെ 43 ആം ജന്മദിനമാണ്. പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി പ്രിയങ്ക ചോപ്ര പങ്കുവച്ച ഇൻസ്റ്റഗ്രാം വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഇന്ന് പ്രിയങ്ക മറ്റെന്തിനെക്കാളും പ്രാധാന്യം നൽകുന്നത് തന്റെ കുടുംബത്തിന് തന്നെയാണ് എന്ന് വ്യക്തമാക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റ് ആണ് പങ്കുവച്ചിരിയ്ക്കുന്നത്. ഭർത്താവ് നിക്ക് ജോനസിനും മകൾ മാൾട്ടിയ്ക്കുമൊപ്പം ബീച്ചിൽ അവധിക്കാലം ആഘോഷിക്കുന്നതും, സന്തോഷവും പ്രണയവും നിറഞ്ഞ നിമിഷങ്ങളും എല്ലാം കോർത്തിണക്കിയ ഒരു വീഡിയോ നടി പങ്കുവച്ചിട്ടുണ്ട്. ഈ ആയുസിൽ തനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനമാണ് എന്റെ കുടുംബം എന്ന് പ്രിയങ്ക ചോപ്ര ജോനസ് പറയുന്നു.
തമിഴിൽ ഇളയദളപതി വിജയ് യുടെ നായികയായി അഭിനയ ലോകത്തേക്ക് എത്തിയതാണ് പ്രിയങ്ക ചോപ്ര . എന്നാൽ ഇന്ന് ഇന്ത്യയിൽ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടി, ഹോളിവുഡ് സിനിമാ ലോകത്തും തിരക്കുള്ള നടിയാണ്. 2000 ൽ ലോക സുന്ദരി കിരൂടം അണിഞ്ഞ പ്രിയങ്ക ചോപ്ര, 2002 ൽ അബ്ബാസ് മുസ്താന്റെ ഹുംരാസ് എന്ന ചിത്രത്തിലൂടെയായിരുന്നു തുടക്കം കുറിക്കാനിരുന്നത്. എന്നാൽ ആ സിനിമയിൽ നിന്ന് അവസാന നിമിഷം പ്രിയങ്ക ചോപ്ര പുറത്താക്കപ്പെട്ടു. അതേ വർഷം വിജയ് നായകനായ തമിഴൻ എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് വന്നു. പിന്നീട് ബോളിവുഡ് സിനിമാ ലോകത്ത് സജീവമായ പ്രിയങ്ക ചോപ്ര, കഴിഞ്ഞ അഞ്ച് വർഷത്തോളമായി ഹോളിവുഡ് സിനിമാ ലോകത്ത് തിരക്കിലാണ്. ഹെഡ്സ് ഓഫ് സ്റ്റേറ്റ്സ് എന്ന ചിത്രമാണ് ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയത്.
ദ ബ്ലഫ് ആണ് പ്രിയങ്കയുടെ അടുത്ത റിലീസിങ് ചിത്രം. ജഡ്ജ്മെന്റ് ഡേ എന്ന സിനിമയിലാണ് നിലവിൽ നടി അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. പോസ്റ്റിന് താഴെ പ്രിയങ്ക ചോപ്രയ്ക്ക് ആശംസകളുമായി നിരവധി കമന്റുകളാണ് വരുന്നത്. നിക്കും പ്രിയങ്കയും തമ്മിലുള്ള പ്രണയത്തെ കുറിച്ചും ചിലർ വർണിയ്ക്കുന്നു.
സൂര്യനു ചുറ്റുമുള്ള എന്റെ മറ്റൊരു വർഷത്തിലേക്ക് കടക്കാൻ തയ്യാറെടുക്കുമ്പോൾ, എന്റെ ജന്മദിനത്തിന്റെ തലേ ദിവസമായ ഇന്ന് (ജൂലൈ 17) എനിക്ക് എല്ലാത്തിനോടും നന്ദിയുള്ളവനാകാൻ മാത്രമേ കഴിയൂ. ഈ പ്രപഞ്ചം എന്നെ വളരെ അധികം സംരക്ഷിക്കുന്നതായും, എനിക്ക് നൽകിയ എല്ലാ സമ്മാനങ്ങളിലും ഞാൻ നന്ദിയുള്ളവളാണെന്നും തോന്നുന്നു.
എന്റെ കുടുംബമാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം, അതിനൊപ്പം ലോകമെമ്പാടുമുള്ള എന്റെ ആരാധകരും. പൂർണ നന്ദിയോടെ ഞാൻ ഇതാ എന്റെ 43 ലേക്ക് കടക്കുന്നു- എന്നാണ് പ്രിയങ്ക ചോപ്ര കുറിച്ചത്.ഭർത്താവ് നിക്ക് ജോനസിനും മകൾ മാൾട്ടിയ്ക്കുമൊപ്പം ബീച്ചിൽ അവധിക്കാലം ആഘോഷിക്കുന്നതും, സന്തോഷവും പ്രണയവും നിറഞ്ഞ നിമിഷങ്ങളും എല്ലാം കോർത്തിണക്കിയ ഒരു വീഡിയോ നടി പങ്കുവച്ചിട്ടുണ്ട്. ഈ ആയുസിൽ തനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനമാണ് എന്റെ കുടുംബം എന്ന് പ്രിയങ്ക ചോപ്ര ജോനസ് പറയുന്നു.
Find out more: