'എംപി'മാരെ കൈവിട്ട നിയമസഭ തെരഞ്ഞെടുപ്പ്; ആറുപേരിൽ അഞ്ച് ആൾക്കും തോൽവി! അച്ഛൻറെ പാത പിന്തുടർന്ന് രാഷ്ട്രീയത്തിലെത്തിയ നേതാക്കളുടെ തോൽവിയും ജയവുമെല്ലാം ചർച്ചയായി. അതുപോലെ തന്നെയാണ് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയ 'എംപി'മാരുടെയും അവസ്ഥ. എംപി സ്ഥാനം രാജിവെച്ചും രാജിവെക്കാതെയുമായി ആറ് പേരായിരുന്നു നിയമസഭയിലേക്ക് മത്സരിച്ചത്. അതിൽ അഞ്ച് പേരും പരാജയപ്പെട്ടു എന്നതാണ് വസ്തുത. ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ പ്രതീക്ഷിക്കാത്ത പലരും ജയിക്കുകയും വിജയം ഉറപ്പെന്ന് കരുതിയ പലരും തോൽക്കുകയും ചെയ്തിരുന്നു. ശിവൻകുട്ടിയ്ക്ക് 55,837 വോട്ടും രാജശേഖരന് 51,888 വോട്ടും കിട്ടിയപ്പോൾ മുരളീധരൻറെ ജനപിന്തുണ 36,524 വോട്ടിൽ ഒതുങ്ങി. എംപിമാർ മത്സരിക്കേണ്ടെന്ന തീരുമാനത്തിൽ ഇളവ് നൽകിയായിരുന്നു മുരളിയെ കോൺഗ്രസ് നേമത്ത് സ്ഥാനാർഥിയാക്കിയത്.
ബിജെപിയുടെ ഏക സിറ്റിങ് സീറ്റായിരുന്ന നേമത്ത് ശക്തനായ സ്ഥാനാർഥിയെ രംഗത്തിറക്കുന്നു എന്ന പ്രചാരണത്തോടെയാണ് വടകരയിൽ നിന്നുള്ള ലോക് സഭാ അംഗം കെ മുരളീധരനെ കോൺഗ്രസ് സ്ഥാനാർഥിയാക്കിയത്. എന്നാൽ സിപിഎം സ്ഥാനാർഥി ശിവൻകുട്ടിയ്ക്കും ബിജെപിയുടെ കുമ്മനം രാജശേഖരനും പിന്നിൽ മൂന്നാമതെത്താനെ കോൺഗ്രസ് നേതാവിന് കഴിഞ്ഞുള്ളൂ. രാജ്യസഭാംഗത്വം രാജിവെക്കാതെയായിരുന്നു എൽജെഡി നേതാവായ ശ്രേയാംസ് കുമാർ ഇടതുമുന്നണിയ്ക്കായി മത്സരിച്ചത്. എന്നാൽ കോൺഗ്രസ് നേതാവ് ടി സിദ്ദിഖിനോട് 5470 വോട്ടുകൾക്ക് തോൽവിയായിരുന്നു ഫലം.രാജ്യസഭാംഗമായ എംവി ശ്രേയാംസ് കുമാർ ഇടതുമുന്നണിയുടെ സിറ്റിങ്ങ് സീറ്റായിരുന്ന കൽപ്പറ്റയിൽ നിന്നാണ് പരാജയപ്പെട്ടത്. നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി തൃശൂരിൽ നിന്ന് ജനവിധി തേടിയ അദ്ദേഹം ശക്തമായ ത്രികോണ പോരാട്ടത്തിനൊടുവിൽ മൂന്നാംസ്ഥാനത്താവുകയായിരുന്നു. വോട്ടെണ്ണലിൽ ലീഡ് നേടിയ ശേഷമായിരുന്നു മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.
എൽഡിഎഫിലെ പി ബാലചന്ദ്രന് 44, 263 വോട്ടും, യുഡിഎഫ് നേതാവ് പത്മജ വേണുഗോപാലിന് 43,317 വോട്ടും കിട്ടിയപ്പോൾ സുരേഷ് ഗോപിക്ക് 40,457 വോട്ടുകളാണ് ലഭിച്ചത്. രാജ്യസഭയിലേക്ക് രാഷ്ട്രപതിയാൽ നോമിനേറ്റ് ചെയ്യപ്പെട്ട് എംപിയായ വ്യക്തിയാണ് സുരേഷ് ഗോപി. ഫലം വന്നപ്പോൾ എൽഡിഎഫിനും യുഡിഎഫിനും പിന്നിൽ മൂന്നാമതായിരുന്നു സ്ഥാനം. കാഞ്ഞിരപ്പള്ളിയിൽ നിന്ന് 2006ൽ എൽഡിഎഫ് സ്വതന്ത്രനായി എംഎൽഎയായ വ്യക്തികൂടിയാണ് കണ്ണന്താനം. ഇത്തവണ കേരളാ കോൺഗ്രസ് എമ്മിലെ എൻ ജയരാജ് 60,299 വോട്ടുകൾ നേടി വിജയിച്ചപ്പോൾ കണ്ണന്താനത്തിന് കിട്ടിയത് 29,157 വോട്ടുമാത്രം. രണ്ടാമതെത്തിയ കോൺഗ്രസിലെ ജോസഫ് വാഴയ്ക്കന് 46,596 വോട്ടായിരുന്നു ലഭിച്ചത്.
രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാംഗവും മുൻ കേന്ദ്രമന്ത്രിയുമായ അൽഫോൻസ് കണ്ണന്താനവും എംപി സ്ഥാനം രാജിവെക്കാതെയായിരുന്നു മത്സരിച്ചത്. കേരളാ കോൺഗ്രസ് എം യുഡിഎഫിൻറെ ഭാഗമായിരുന്നപ്പോൾ ലഭിച്ച രാജ്യസഭാംഗത്വം മുന്നണി മാറ്റത്തിന് പിന്നാലെ രാജിവെച്ചായിരുന്നു ജോസ് കെ മാണി നിയമസഭയിലേക്ക് മത്സരിച്ചത്. പിതാവും മുൻ മന്ത്രിയുമായ കെഎം മാണി ദീർഘകാലം എംഎൽഎയായിരുന്ന പാലായിൽ ഇടതുമുന്നണി സ്ഥാനാർഥിയായാണ് ജോസ് ജനവിധി തേടിയതെങ്കിലും മാണി സി കാപ്പനോട് പരാജയപ്പെട്ടു. അതും വലിയ ഭൂരിപക്ഷത്തിനായിരുന്നു തോൽവി. 15,426 വോട്ടിൻറെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാർഥിയായ കാപ്പൻ ഇവിടെ നിന്ന് വിജയിച്ചത്.
Find out more: