നടൻ നെടുമുടി വേണുവിന് ആദരാമർപ്പിക്കാൻ നിരവധി താരങ്ങളും ആരാധകരും! സംസ്‌കാരം ഇന്ന് (ചൊവ്വാഴ്ച) രണ്ടിന് തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെ നടക്കും. രാവിലെ 10.30 മുതൽ 12.30 വരെ തിരുവനന്തപുരം അയ്യൻകാളി ഹാളിൽ ഭൗതിക ദേഹം പൊതുദർശനത്തിന് വെച്ചിരിക്കുകയുമാണ്. ഇന്നലെ അന്തരിച്ച, മലയാളത്തിൻറെ അനശ്വര നടൻ നെടുമുടി വേണുവിന് ആദരമർപ്പിക്കാൻ താരങ്ങളും ആരാധകരുമെത്തി. താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് വീട്ടിലെത്തി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചത്. 40 വർഷത്തെ അടുപ്പമാണ് ഞങ്ങൾ തമ്മിലെന്നും, ഈ വിടവാങ്ങൽ വല്ലാത്ത ഞെട്ടലാണെന്നും, രാത്രി നെടുമുടി വേണുവിൻറെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കവേ നടൻ മമ്മൂട്ടി പറഞ്ഞു.





   ഒരു നടനും നടനുമായുള്ള ബന്ധം മാത്രമായിരുന്നില്ല ഞങ്ങൾ തമ്മിലെന്നും, മോഹൻലാലും അദ്ദേഹത്തിന് ആദരമർപ്പിക്കാനായെത്തിയപ്പോൾ നെടുമുടിയുമായുള്ള ബന്ധത്തെ കുറിച്ച് പറയവേ വികാരധീനനായി മോഹൻലാലിൻറെ വാക്കുകൾ മുറിഞ്ഞു. കൂടാതെ രാഷ്ട്രീയ സാംസ്കാരിക കലാ രംഗത്തെ പ്രമുഖർ അദ്ദേഹത്തിന് ആദരമർപ്പിക്കാനെത്തിയിരുന്നു. നടന്റെ പൊതുദർശനം നടക്കുന്നത് കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചാണ്. ഇന്നലെ ആശുപത്രിയിൽ നിന്ന് നെടുമുടി വേണുവിൻറെ ഭൗതിക ദേഹം തിരുവനന്തപുരം തിട്ടമംഗലത്തെ വസതിയായ തമ്പിലേക്കു മാറ്റിയപ്പോൾ നിരവധി പ്രമുഖരും ആരാധകരും ആദരാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.





   മന്ത്രിമാരും മറ്റു ജനപ്രതിനിധികളും നെടുമുടിയെ അടുത്തറിയാവുന്ന സുഹൃത്തുക്കളുമടക്കമുള്ളവരും അദ്ദേഹത്തിൻറെ വസതിയിൽ എത്തി ആദരാഞ്ജലികൾ അർപ്പിച്ചു. മന്ത്രിമാരായ വി.ശിവൻകുട്ടി, സജി ചെറിയാൻ, ആൻറണി രാജു, ജി.ആർ. അനിൽ, കോൺഗ്രസ് നേതാക്കളായ വി.എം. സുധീരൻ, രമേശ് ചെന്നിത്തല, എം.എം.ഹസൻ, സിനിമാരംഗത്തുനിന്ന് മധുപാൽ, സുരേഷ്‌കുമാർ തുടങ്ങി നിരവധി പ്രമുഖർ അന്ത്യോപചാരം അർപ്പിക്കാനെത്തുകയുണ്ടായി. 





  അതേസമയം നെടുമുടി വേണുവിൻറെ സംസ്‌കാരം ഇന്ന് (ചൊവ്വാഴ്ച) രണ്ടിന് തൈക്കാട് ശാന്തി കവാടത്തിൽ നടക്കും. കേശവൻ വേണുഗോപാൽ എന്നാണു അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. 500 ലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു, പ്രാഥമികമായി മലയാളത്തിലും അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ തമിഴിലും.  അദ്ദേഹം തിരക്കഥയെഴുതി ഒരു സിനിമ സംവിധാനം ചെയ്തു. നെടുമുടി വേണുവിന്റെ വിവിധ പ്രകടനങ്ങൾക്ക് മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകളും ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും ലഭിച്ചു.

Find out more: