അയോധ്യവിധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഭീകരാക്രമണ ഭീഷണിയെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍. ജെയ്‌ഷെ മുഹമ്മദ് ഭീകരരാണ് ആക്രമണത്തിന് തയ്യാറെടുക്കുന്നതായി ആണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നത്.
ന്യൂഡല്‍ഹി, ഹിമാചല്‍ പ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഭീകരര്‍ ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ ഒന്നിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നതിനാല്‍ അതീവ ജാഗ്രതയിലാണ് കേന്ദ്രസര്‍ക്കാരുള്ളത്. മിലിട്ടറി ഇന്റലിജന്‍സും, ഇന്റലിജന്‍സ് ബ്യൂറോയും, റിസര്‍ച്ച് അനാലിസിസ് വിങ്ങ് (റോ)യുമാണ് ഇത്തരത്തില്‍ മുന്നറിയിപ്പ് അറിയിച്ചിരിക്കുന്നത്.വിധിയുടെ പശ്ചാത്തലത്തില്‍ അയോധ്യയില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇന്നലെ അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നതാധികാര സമിതിയില്‍ സുരക്ഷ വിലയിരുത്തിയിരുന്നു.
click and follow Indiaherald WhatsApp channel