സന്തോഷം അടക്കാനാകുന്നില്ലെന്നു സുധാകരൻ, സമരങ്ങളിലോ യോഗങ്ങളിലോ തരൂർ പങ്കെടുക്കാറില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താനും!  തെരഞ്ഞെടുപ്പിൽ തരൂർ നെഹ്റു കുടുംബത്തെ ദുരുപയോഗം ചെയ്തു. സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും പിന്തുണ തനിക്കാണെന്ന് തരൂർ പറഞ്ഞുവെന്നും ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയിൽ രാജ് മോഹൻ ഉണ്ണിത്താൻ ആരോപിച്ചു.കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ശശി തരൂർ പാർട്ടി സമരങ്ങളിലോ യോഗങ്ങളിലോ പങ്കെടുക്കാത്ത വ്യക്തിയാണെന്ന് രാജ് മോഹൻ ഉണ്ണിത്താൻ. അധ്യക്ഷ തെരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയ്ക്ക് പുറത്തുള്ളവർ വോട്ട് ചെയ്തുവെന്ന ആരോപണം തെളിയിക്കാൻ തരൂരിനെ വെല്ലുവിളിച്ച രാജ് മോഹൻ ഉണ്ണിത്താൻ താൻ വരണാധികാരിയായ തെലങ്കാന പിസിസിയിലെ വോട്ടെടുപ്പിൽ എന്തെങ്കിൽ കൃത്യമം നടന്നുവെന്ന് നടന്നതായി തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നും വ്യക്തമാക്കി.




    മറിച്ചാണെങ്കിൽ തരൂർ മാപ്പ് പറയാൻ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ തരൂർ മാന്യത പുലർത്തിയെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ പറഞ്ഞു. പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഒരാൾ പരാജയപ്പെടുമെന്നത് സ്വാഭാവികമാണ്. ജനാതിപത്യപരമായ തെരഞ്ഞെടുപ്പാണ് വർഷങ്ങൾക്ക് ശേഷം നടന്നത്. അതിൽ സന്തോഷം കൊണ്ട് തുള്ളിച്ചാടുകയാണ് ഞങ്ങൾ. തരൂരിനോട് ഒരു ശത്രുതയുമില്ല. അദ്ദേഹത്തെ ഉൾക്കൊണ്ട് മുന്നോട്ട് പോകും. എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ തെലുങ്കാനയടക്കം വിവിധ സംസ്ഥാനങ്ങളിൽ ക്രമക്കേട് നടന്നിരുന്നുവെന്ന് ശശി തരൂർ ആരോപിച്ചിരുന്നു ഇതിന് പിന്നാലെയാണ് രാജ് മോഹൻ ഉണ്ണിത്താന്റെ ആരോപണം. അതേസമയം, താൻ ശശി തരൂരിനെതിരെ ആരോപണം ഉന്നയിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞു.




   കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ഖാർഗെയ്ക്ക് 7897 വോട്ടാണ് ലഭിച്ചത്. എതിർസ്ഥാനാർഥി ശശി തരൂർ 1072 വോട്ടു നേടിയപ്പോൾ 416 വോട്ടുകൾ അസാധുവായി. കോൺഗ്രസ് സെൻട്രൽ ഇലക്ഷൻ അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി ആണ് ഔദ്യോഗികമായി ഫലം പ്രഖ്യാപിച്ചത്. അദ്ദേഹത്തിന് അർഹമായ സ്ഥാനം പാർട്ടി നൽകുമെന്നാണ് വിശ്വാസം. അത് നേതൃത്വത്തോട് ആവശ്യപ്പെടും. പാർട്ടിയുടെ തെരഞ്ഞെടുപ്പ് സംവിധാനം മികച്ചതാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഖാർഗെ ജയിച്ചതിലും തരൂർ പരാജയപ്പെട്ടതിലും തങ്ങൾക്ക് സന്തോഷമോ ദുഃഖമോ ഇല്ലെന്നും കെപിസിസി പ്രസിഡൻ്റ് പറഞ്ഞു.


കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ തരൂർ മാന്യത പുലർത്തിയെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ പറഞ്ഞു. പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഒരാൾ പരാജയപ്പെടുമെന്നത് സ്വാഭാവികമാണ്. ജനാതിപത്യപരമായ തെരഞ്ഞെടുപ്പാണ് വർഷങ്ങൾക്ക് ശേഷം നടന്നത്. അതിൽ സന്തോഷം കൊണ്ട് തുള്ളിച്ചാടുകയാണ് ഞങ്ങൾ. തരൂരിനോട് ഒരു ശത്രുതയുമില്ല. അദ്ദേഹത്തെ ഉൾക്കൊണ്ട് മുന്നോട്ട് പോകും. എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ തെലുങ്കാനയടക്കം വിവിധ സംസ്ഥാനങ്ങളിൽ ക്രമക്കേട് നടന്നിരുന്നുവെന്ന് ശശി തരൂർ ആരോപിച്ചിരുന്നു ഇതിന് പിന്നാലെയാണ് രാജ് മോഹൻ ഉണ്ണിത്താന്റെ ആരോപണം.  

 

Find out more: