മനോഹരമായ ഫോട്ടോയ്ക്ക് ഫഹദിന്റെ സഹോദരന്‍ ഫര്‍ഹാന്‍ രസകരമായ കമന്റുമായി എത്തിയിട്ടുണ്ട്. ഈ കമന്റും ശ്രദ്ധ നേടുന്നുണ്ട്. ചിത്രത്തെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. പക്ഷെ ഏറ്റവും രസകരമായ കമന്റ് ഫര്‍ഹാന്റേത് തന്നെയെന്ന് പറയാം. ഈ ലോക്ക്ഡൗണ്‍ കാലത്തെ വീട്ടിലിരുപ്പില്‍ ഫോട്ടോഗ്രഫിയിലാണ് നസ്രിയയുടെ ശ്രദ്ധ.

 

   സന്തത സഹചാരിയായ ഓറിയോ എന്ന പട്ടിക്കുട്ടിയാണ് മിക്കപ്പോഴും നസ്രിയയുടെ മോഡല്‍. നടനും ഭര്‍ത്താവുമായ ഫഹദും പലപ്പോഴും നസ്രിയുടെ ഫോട്ടോകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അങ്ങനെ നസ്രിയ എടുത്തൊരു ഫോട്ടോയാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. മനോഹരമായ ചിത്രത്തിന് രസകരമായ കമന്റാണ് ഫര്‍ഹാന്‍ നല്‍കിയിരിക്കുന്നത്. നിങ്ങളുടെ ഫോട്ടോഗ്രഫി ടീച്ചര്‍ തൃപ്തനായിരിക്കുന്നുവെന്നായിരുന്നു ഫര്‍ഹാന്റെ കമന്റ്.

 

 

   എന്തൊരു ഫോട്ടോഗ്രഫിയെന്നും താരം കമന്റ് ചെയ്തിരിക്കുന്നുണ്ട്. ഫഹദും ഓറിയോയുമാണ് നസ്രിയ എടുത്ത ഫോട്ടോയിലുള്ളത്. ബാല്‍ക്കണിയില്‍ പുറത്തേക്ക് നോക്കി നില്‍ക്കുകയാണ് ഫഹദ്. പിന്നിലായി ഓറിയോയും ഇരിക്കുന്നു. നീലാകാശവും പുറത്തു നിന്നും അകത്തേക്ക് പ്രവേശിക്കുന്ന സൂര്യപ്രകാശവും ചിത്രത്തില്‍ കാണാം.

 

  ഇതിന് പിന്നാലെ താനെടുത്ത മറ്റ് രണ്ട് ചിത്രങ്ങള്‍ കൂടി നസ്രിയ പങ്കുവച്ചിട്ടുണ്ട്. ചിത്രങ്ങളെല്ലാം മനോഹരമായിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. ചിത്രങ്ങള്‍ക്ക് ലെെക്കും കമന്റുമായി നിരവധി പേര്‍ എത്തിയിട്ടുണ്ട്.ലോക്ക്ഡൗണ്‍ കാലം ഫഹദിനൊപ്പവും ഓറിയോയ്ക്ക് ഒപ്പവും ചെലവിടുകയാണ് നസ്രിയ.

 

   താരങ്ങളെ പോലെ തന്നെ ഇന്ന് സോഷ്യല്‍ മീഡിയയ്ക്കും സുപരിചതനാണ് ഓറിയോയും. വളര്‍ത്തു നായക്കൊപ്പമുള്ള ചിത്രങ്ങള്‍ നസ്രിയ പലപ്പോഴായി പങ്കുവക്കാറുണ്ട്. 

Find out more: