കോവിഡ് ആശങ്കയൊഴിയാതെ 5 ജില്ലകൾ. നേരത്തെ തലസ്ഥാനത്തെ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് ഭീതി ഉയർത്തിയതെങ്കിൽ നിലവിൽ ഇവിടെ റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ കുറവുണ്ടായിട്ടുണ്ട്. തിരുവനന്തപുരത്ത് ഉണ്ടായിരുന്നത് പോലെയുള്ള രോഗവ്യാപനവും നിലവിൽ സംസ്ഥാനത്ത് ഇല്ലെന്നതും ആശ്വാസമാണ്. കൊവിഡ് വ്യാപനത്തിൻറെ തുടക്കത്തിൽ ആശങ്ക ഉയർത്തിയിരുന്ന പല ജില്ലകളിലും കൊവിഡ് ബാധ കുറഞ്ഞപ്പോഴും അഞ്ച് ജില്ലകളിലെ കണക്കുകളാണ് ഉയർന്ന് നിൽക്കുന്നത്.സംസ്ഥാനത്ത് ഇന്ന് 5254 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. പ്രതിദിന രോഗബാധയിൽ കുറവുണ്ടാകുന്നുണ്ടെങ്കിലും ചില ജില്ലകളിലെ ആക്ടീവ് കേസുകൾ ആശങ്ക ഉയർത്തുകയാണ്. നേരത്തെ തലസ്ഥാനത്തെ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് ഭീതി ഉയർത്തിയതെങ്കിൽ നിലവിൽ ഇവിടെ റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ കുറവുണ്ടായിട്ടുണ്ട്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1829 പേരെയാണ് രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.


  നിലവിൽ 16,406 പേരാണ് വിവിധ ആശുപത്രികൾ നിരീക്ഷണത്തിൽ കഴിയുന്നത്. വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലുള്ളത് 3,04,891 പേരാണെന്നും ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ആകെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 3,21,297 ആണ്.ഓരോ ദിവസവും കൊവിഡ് രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകുന്നില്ല എന്നത് സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വ്യക്തമാക്കുന്നതാണ്.ഇന്ന് 383 പേർക്കാണ് ജില്ലയിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്. 546 പേർക്ക് രോഗമുക്തിയും ലഭിച്ചിട്ടുണ്ട്. നിലവിൽ 5138 പേരാണ് തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.സംസ്ഥാനത്ത് പ്രതിദിന കൊവിഡ് ബാധ ഉയർന്ന് നിന്നപ്പോൾ ആശങ്ക ഉയർത്തിയിരുന്ന ജില്ല തിരുവനന്തപുരമായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് ആഴ്ചകളായി തിരുവനന്തപുരത്ത് നിന്ന് പുറത്ത് വരുന്ന കണക്കുകൾ കേസുകളിൽ കുറവുണ്ടാകുന്നു എന്ന സൂചനയാണ് നൽകുന്നത്.


  ദ്യഘട്ടത്തിൽ വ്യാപന ഭീതിയിലായിരുന്ന ജില്ലയാണ് കാസർകോട്. എന്നാൽ നിലവിൽ ഇവിടെ കൊവിഡ് കേസുകളിൽ വലിയ കുറവ് തന്നെ ഉണ്ടായിട്ടുണ്ട്. ഇന്ന് ജില്ലയിൽ 81 പേർക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ കൊവിഡ് ബാധിച്ച് കാസർകോട്ടെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 1117 ആണ്. ആദ്യഘട്ടത്തിൽ ആശങ്ക ഉയർത്തിയിരുന്ന കോട്ടയത്ത് നിലവിൽ 3670 രോഗികൾ മാത്രമാണുള്ളത്. ഇടുക്കി 2054, വയനാട് 1036, കണ്ണൂർ 3388, പത്തനംതിട്ട 2090 എന്നിവിടങ്ങളിലെയും കണക്കുകൾ ആശ്വാസമേകുന്നതാണ്.സംസ്ഥാനത്ത് കൊവിഡ് വ്യാപനം റിപ്പോട്ട് ചെയ്ത് തുടങ്ങവേ കൂടുതൽ ഭീതി ഉയർത്തിയ പല ജില്ലകളിലും ഇന്ന് ആശങ്കയൊഴിഞ്ഞ് നിൽക്കുകയാണ്. ആരോഗ്യ വകുപ്പ് പുറത്ത് വിട്ട കണക്കുകൾ പ്രകാരം നാല് ജില്ലകളിൽ മാത്രമാണ് നിലവിൽ ഏഴായിരത്തിലധികം കൊവിഡ് കേസുകളുള്ളത്.  

మరింత సమాచారం తెలుసుకోండి: