സായ് പല്ലവി വിസ്മയിപ്പിച്ച അഞ്ച് കഥാപാത്രങ്ങൾ ഇവയൊക്കെ! സിനിമയിലെ നായിക സങ്കൽപ്പങ്ങളെ മുഴുവൻ അപ്പാടെ മാറ്റിപറയിച്ച നായികമാരിലൊരാളാണ് സായ് പല്ലവി (sai pallavi). മേക്കപ്പൊന്നുമില്ലാതെ മുഖം നിറയെ കുരുക്കളുമായി എത്തിയ സായ് പല്ലവി എന്ന നായിക ഒരു ചെറു ചിരിയോടെ നടന്നു കയറിയത് തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെയെല്ലാം ഹൃദയത്തിലേക്ക് കൂടിയാണ്. ഒരുപക്ഷേ സ്വന്തം പേരിനേക്കാൾ മലർ എന്ന കഥാപാത്രമായാണ് താരം പ്രേക്ഷകരുടെ മനസിലുള്ളത്. അടുത്ത വീട്ടിലെ പെൺകുട്ടിയോടുള്ള ഒരിഷ്ടം സായ് പല്ലവിയോട് മലയാളികൾക്ക് എപ്പോഴുമുണ്ട്. അത് തന്നെയാണ് താരത്തിന്റേതായി പുറത്തുവരുന്ന ഓരോ വാർത്തയും മലയാളികൾ നെഞ്ചോടു ചേർക്കുന്നതിന് കാരണവും. എങ്ങനെയായിരിക്കണമെന്ന സങ്കൽപ്പം ഈ കഥാപാത്രത്തിലൂടെ സായ് പല്ലവി പൊളിച്ചെഴുതി. ആദ്യ ചിത്രമായിട്ടു കൂടി വളരെ സ്വാഭാവികമായാണ് സായ് പല്ലവി ചിത്രത്തിൽ തന്റെ രംഗങ്ങൾ അഭിനയിച്ചത്. നിവിൻ പോളിയായിരുന്നു ചിത്രത്തിൽ നായകനായെത്തിയത്.





  മൂന്ന് നായികമാരായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. അനുപമ പരമേശ്വരൻ, മഡോണ സെബാസ്റ്റ്യൻ എന്നിവരായിരുന്നു മറ്റു നായികമാർ. ജോർജ് എന്ന നിവിൻ പോളിയുടെ കഥാപാത്രത്തിന് മലർ മിസിനോട് തോന്നുന്ന പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിലെ കഥാപാത്രത്തിന് സായ് പല്ലവിയെ തേടി നിരവധി പ്രശംസകളുമെത്തി. 2016 ൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് സമീർ താഹിറായിരുന്നു. സായ് പല്ലവിയുടെ രണ്ടാമത്തെ ചിത്രമായിരുന്നു കലി. പഠനത്തിൽ നിന്ന് ഒരു മാസത്തെ ഇടവേള എടുത്താണ് താരം കലിയിൽ അഭിനയിച്ചത്. വളരെ ദേഷ്യക്കാരനായ സിദ്ധാർഥ് (ദുൽഖർ സൽമാൻ) എന്ന കഥാപാത്രത്തെ വിവാഹം കഴിക്കുന്ന അഞ്ജലി എന്ന പെൺകുട്ടിയുടെ വേഷത്തിലാണ് സായ് പല്ലവി ചിത്രത്തിലെത്തിയത്.





  അഭിനേത്രി എന്ന നിലയിൽ സായ് പല്ലവിയുടെ കഴിവ് ഒരിക്കൽ കൂടി പ്രേക്ഷകർ കണ്ട ചിത്രമായിരുന്നു കലി. നാനി അവതരിപ്പിക്കുന്ന ശ്യാം എന്ന കഥാപാത്രത്തെ പ്രണയിക്കുന്ന മൈത്രേയി ആയി നദി അഭിനയിച്ച സിനിമയാണ് ശ്യാമ സൈനിക റോയ്. ദേവദാസിയുടെ വേഷത്തിലാണ് ചിത്രത്തിൽ താരമെത്തിയത്.വെട്രിമാരൻ സംവിധാനം ചെയ്ത ഊർ ഇരവ് എന്ന കഥയിലാണ് സായ് പല്ലവിയെത്തിയത്. സുമതി എന്ന കഥാപാത്രത്തെയാണ് സായി പല്ലവി അവതരിപ്പിച്ചത്. താഴ്ന്ന ജാതിയിൽപ്പെട്ട ഹരി കൃഷ്ണൻ എന്ന യുവാവിനൊപ്പം ഒളിച്ചോടി വിവാഹം കഴിക്കുന്ന സുമതി നാളുകൾക്ക് ശേഷം വീട്ടിലേക്ക് തിരികെയെത്തുകയാണ്. 





  ദുരഭിമാനക്കാരനായ അച്ഛനിൽ നിന്ന് സുമതിയ്ക്ക് നേരിടേണ്ടി വരുന്ന കാര്യങ്ങളാണ് ചിത്രം പറയുന്നത്. ഊർ ഇരവ് കണ്ട് കണ്ണ് നിറയാത്തവരായി ആരും തന്നെയുണ്ടാകില്ല. സുമതിയുടെ ഓരോ ഭാവങ്ങളും അതിഗംഭീരമായാണ് സായ് പല്ലവി അവതരിപ്പിച്ചത്.തന്റെ പിതാവിന്റെ നിരപരാധിത്വം തെളിയിക്കാൻ നടത്തുന്ന ഗാർഗി എന്ന അധ്യാപികയുടെ പോരാട്ടമാണ്  ഗാർഗി എന്ന ചിത്രത്തിലൂടെ, സായി പല്ലവി ഒരു വേഷത്തിൽ പിനീട് എത്തുന്നത്. ഗാർഗി എന്ന ടൈറ്റിൽ കഥാപാത്രമായാണ് ചിത്രത്തിൽ സായ് പല്ലവിയെത്തിയതും. സിനിമയിലുടനീളം ഗാർഗി അനുഭവിക്കുന്ന വികാരങ്ങളെ പ്രേക്ഷകരിലേക്കെത്തിക്കാൻ താരത്തിനായി.

Find out more: