ഒട്ടകപുറത്തേറി നടൻ ഉണ്ണി മുകുന്ദൻ; 'ഷഫീക്കിൻറെ സന്തോഷം' രണ്ടാമത്തെ പോസ്റ്റർ! "മേപ്പടിയാൻ" എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം ഉണ്ണിമുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണിമുകുന്ദൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഷഹീൻ സിദ്ധിക്ക്, മിഥുൻ രമേഷ്, സ്മിനു സിജോ, ബോബൻ സാമുവൽ, ഹരീഷ് പേങ്ങൻ, അസീസ് നെടുമങ്ങാട്, പൊള്ളാച്ചി രാജാ,ജോർഡി പൂഞ്ഞാർ, തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ഉണ്ണിമുകുന്ദൻ, മനോജ് കെ. ജയൻ, ബാല, ദിവ്യ പിള്ള, ആത്മിയ രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനൂപ് പന്തളം ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "ഷെഫീഖിന്റെ സന്തോഷം"എന്ന ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ,മോഷൻ പോസ്റ്റർ റിലീസായി. ‘എ ഫൺ റിയലസ്റ്റിക് മൂവി’ എന്ന് വിശേഷിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എൽദൊ ഐസക് നിർവ്വഹിക്കുന്നു. സംഗീതം-ഷാൻ റഹ്‌മാൻ ഒരുക്കുന്നത്.






  എഡിറ്റർ- നൗഫൽ അബ്ദുള്ള, പ്രൊഡക്ഷൻ കൺട്രോളർ-വിനോദ് മംഗലത്ത്, പ്രൊഡക്ഷൻ ഡിസൈനർ-ശ്യാം കാർത്തികേയൻ, മേക്കപ്പ്-അരുൺ ആയൂർ, വസ്ത്രാലങ്കാരം-അരുൺ മനോഹർ,സ്റ്റിൽസ്-അജി മസ്ക്കറ്റ്,പരസ്യകല-മാ മി ജോ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാകേഷ് കെ രാജൻ,പ്രൊമോഷൻ കൺസൾട്ടന്റ്-വിപിൻ കുമാർ.പി ആർ ഒ-എ എസ് ദിനേശ്. ഉണ്ണിമുകുന്ദൻ നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രം ‘ഷെഫീക്കിന്റെ സന്തോഷം’ ഈരാറ്റുപേട്ടയിൽ ആരംഭിച്ചു. പൂജയോടെയായിരുന്നു തുടക്കം. നിലവിളക്കിൽ ആദ്യതിരി തെളിയിച്ചത് ഉണ്ണിമുകുന്ദൻ ഫിലിംസിന്റെ ആദ്യ ചിത്രം മേപ്പടിയാൻ സംവിധാനം ചെയ്ത വിഷ്ണുമോഹനായിരുന്നു.





  ഉണ്ണിമുകുന്ദന്റെ അച്ഛനും യു.എം.എഫ് ന്റെ സാരഥികളിലൊരാളുമായ മുകുന്ദൻ നായർ തിരക്കഥയുടെ കോപ്പി സംവിധായകൻ അനൂപ് പന്തളത്തിന് കൈമാറി. സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചത് പ്രൊഡക്ഷൻ കൺട്രോളർ വിനോദ് മംഗലത്തായിരുന്നു. തുടർന്ന് ആദ്യഷോട്ട് പകർത്തി. ബാലയും ദിവ്യപിള്ളയും അഭിനയിക്കുന്ന രംഗങ്ങളാണ് തുടർന്ന് ചിത്രീകരിച്ചത്. ഉണ്ണിമുകുന്ദനും ലൊക്കേഷനിലുണ്ട്. നാളെ മുതൽ ഉണ്ണിയും ചിത്രത്തിന്റെ ഭാഗമാകും. ഉണ്ണി മുകുന്ദൻ നിർമിക്കുന്ന ചിത്രമാണ്  'ഷെഫീക്കിന്റെ സന്തോഷം'.





  ചിത്രത്തിൽ അച്ഛനും അഭിനയിക്കുന്ന സന്തോഷം ഉണ്ണി മുകുന്ദൻ നേരത്തെ പങ്കുവെച്ചിരുന്നു. അച്ഛൻ തന്റെ ഭാഗം ചിത്രത്തിനായി പൂർത്തിയാക്കിയ വിവരമാണ് ഉണ്ണി മുകുന്ദൻ ഫോട്ടോകൾ പങ്കുവെച്ച് അറിയിച്ചിരുന്നത്. 'മേപ്പടിയാൻ' എന്ന സിനിമയിൽ തന്നെ അച്ഛൻ അഭിനയിക്കാൻ തീരുമാനിച്ചിരുന്നതാണ്. ചില കാരണങ്ങളാൽ നടന്നില്ല. ഇപ്പോൾ റിവേഴ്‍സ് നെപ്പോട്ടിസമാണ് സംഭവിച്ചിരിക്കുന്നത് എന്ന് ഉണ്ണി മുകുന്ദൻ എഴുതി. 'ഷഫീക്കിന്റെ സന്തോഷം' എല്ലാവർക്കും ഇഷ്‍ടമാകുമെന്നാണ് താൻ കരുതുന്നതെന്നും ഉണ്ണി മുകുന്ദൻ എഴുതിയിരുന്നു.

Find out more: