യഥാർത്ഥ ഒടിയൻ ഇതാ വരുന്നു! ഒടിയൻ്റെ കഥ പറയാൻ ഒരുങ്ങി  'കരുവ്' എന്ന ചിത്രം എത്തുകയാണ്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് ഇപ്പോൾ. പുതുമുഖങ്ങളായ വിശാഖ് വിശ്വനാഥൻ, സ്വാതി ഷാജി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതയായ ശ്രീഷ്മ ആർ മേനോൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കരുവ്. പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിക്കൊണ്ട് അണിയറയിൽ പുരോഗമിക്കുന്ന ചിത്രം ത്രില്ലർ ഗണത്തിൽ പെടുത്തിയാണ് ഒരുക്കുന്നഇരുട്ടിന്റെ രാജാവ് എന്നറിയപ്പെടുന്ന ഒടിയന്റെ കഥ വീണ്ടും മലയാളത്തിൽ അവതരിപ്പിക്കുന്ന ചിത്രമാണ് കരുവ്. ചിത്രം പ്രഖ്യാപിച്ച് ചിത്രത്തിൻ്റെ പ്രമേയത്തെ കുറിച്ച് അറിഞ്ഞപ്പോൾ മോഹൻലാൽ നായകനായി തീയേറ്ററുകളിൽ വൻ പരാജയമായി മാറിയ ശ്രീകുമാർ മേനോൻ ചിത്രവുമായി ചേർത്തു വെച്ചാണ് സിനിമാ പ്രേമികൾ ഈ ചിത്രത്തെ നോക്കിക്കാണുന്നത്. ഹാരി മോഹൻദാസാണ് എഡിറ്റിങ്ങ് നിർവ്വഹിക്കുന്നത്, സംഗീത സംവിധാനം ഒരുക്കിയിരിക്കുന്നത് റോഷനാണ്.



കൗഡില്യ പ്രൊഡക്ഷൻസാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. റിയാസ് എം.ടിയും സായ് വെങ്കിടേഷുമാണ് പ്രോജക്ട് ഡിസൈനർ. ഒപ്പം ഒരു മെഡിക്കൽ വിദ്യാർത്ഥിനി സംവിധായികയാവുന്നു എന്ന പ്രത്യേകതയും കരുവിനുണ്ട്. ചിത്രത്തിലെ മറ്റു താരങ്ങൾ, ഷോബി തിലകൻ, കണ്ണൻ പട്ടാമ്പി, റിയാസ് എം ടി, സുമേഷ് സുരേന്ദ്രൻ, കണ്ണൻ പെരുമടിയൂർ, വിനു മാത്യു പോൾ, സ്വപ്ന നായർ, ശ്രീഷ്ണ സുരേഷ്, സുചിത്ര മേനോൻ തുടങ്ങിയവരാണ്.  പാലക്കാടും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രത്തിൻ്റെ ഷൂട്ടിങ് പൂർത്തിയാക്കിയത്. ശ്രദ്ധേയനായ യുവ ഛായാഗ്രാഹകനായ ടോണി ജോർജ്ജ് ആണ് സിനിമയ്ക്ക് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത്. എ എസ് ദിനേശീണ് പി.ആർ.ഒ, വിഷ്ണു രഘുവാണ് സ്റ്റിൽസ്, അരുൺ കൈയ്യല്ലത്താണ് ഡിസൈൻ നിർവ്വഹിക്കുന്നത്. കണ്ണൻ പട്ടാമ്പി, പെരുമുടിയൂർ സുമേഷ്, വിനു മാത്യു, കുളപ്പുള്ളി ലീല തുടങ്ങിയവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങൾ അഭിനയിക്കുന്നുണ്ട്.





 ചിത്രം മെയ് മാസത്തോടെ പ്രദർശനത്തിന് എത്തിക്കാനാണ് അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്. വിനോദ് പറവൂരാണ് പ്രൊഡക്ഷൻ കൺട്രോളർ, ശ്രീജിത്ത്‌ ശ്രീധറാണ് കലാ സംവിധാനം, അനൂപ് സാബുവാണ് മേക്കപ്പ് നിർവ്വഹിക്കുന്നത്. അഷറഫ് ഗുരുക്കളാണ് ആക്ഷൻ, ലാവണ്യയാണ് കോസ്റ്റ്യൂം, സുകൃത്താണ് ചീഫ് അസോസിയേറ്റ് ഡയറകടർ, ശരൺ പെരുമ്പാവൂരാണ് സെക്കന്റ് ക്യാമറ, വിഷ്ണു രഘുവാണ് സ്റ്റിൽസ്, സൈൻ മാർട്ടാണ് ഡിസൈൻ. ചിത്രം പ്രഖ്യാപിച്ച് ചിത്രത്തിൻ്റെ പ്രമേയത്തെ കുറിച്ച് അറിഞ്ഞപ്പോൾ മോഹൻലാൽ നായകനായി തീയേറ്ററുകളിൽ വൻ പരാജയമായി മാറിയ ശ്രീകുമാർ മേനോൻ ചിത്രവുമായി ചേർത്തു വെച്ചാണ് സിനിമാ പ്രേമികൾ ഈ ചിത്രത്തെ നോക്കിക്കാണുന്നത്. ഹാരി മോഹൻദാസാണ് എഡിറ്റിങ്ങ് നിർവ്വഹിക്കുന്നത്, സംഗീത സംവിധാനം ഒരുക്കിയിരിക്കുന്നത് റോഷനാണ്. കൗഡില്യ പ്രൊഡക്ഷൻസാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. റിയാസ് എം.ടിയും സായ് വെങ്കിടേഷുമാണ് പ്രോജക്ട് ഡിസൈനർ.ഇരുട്ടിന്റെ രാജാവ് എന്നറിയപ്പെടുന്ന ഒടിയന്റെ കഥ വീണ്ടും മലയാളത്തിൽ അവതരിപ്പിക്കുന്ന ചിത്രമാണ് കരുവ്.

Find out more: