ഇറാൻ പ്രസിഡൻ്റിൻ്റെ മരണം: ചൊവ്വാഴ്ച ദുഖാചരണം, ദേശീയപതാക പകുതി താഴ്ത്തും! ഇരുവരോടുമുള്ള ആദരസൂചകമായി, ചൊവ്വാഴ്ച രാജ്യത്തുടനീളം ഒരു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ദുഖാചരണ ദിനത്തിൽ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. കൂടാതെ അന്നേദിവസം ഔദ്യോഗിക വിനോദ പരിപാടികളും ഉണ്ടാകില്ലെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു. ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റൈസി, വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുള്ളാഹിയാൻ എന്നിവരുടെ മരണത്തിൽ ഒരു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ച് ഇന്ത്യ.ഇറാനും അസർബൈജാനും സംയുക്തമായി നിർമിച്ച അണക്കെട്ടിൻ്റെ ഉദ്ഘാടന ശേഷം മടങ്ങവെയാണ് അപകടമുണ്ടായത്. പ്രസിഡൻ്റ് സഞ്ചരിച്ച ഹെലികോപ്റ്ററിനെ രണ്ട് ഹെലികോപ്റ്ററുകൾ അനുഗമിച്ചിരുന്നു.


ഇവ സുരക്ഷിതമായി എത്തിയെങ്കിലും പ്രസിഡൻ്റ് സഞ്ചരിച്ച ഹെലികോപ്റ്റർ അപ്രത്യക്ഷമാകുകയായിരുന്നു. അതേസമയം വൈസ് പ്രസിഡൻ്റ് മുഹമ്മദ് മൊഖ്ബർ താത്ക്കാലിക പ്രസിഡൻ്റാകും. അധികാരമേറ്റെടുത്ത മുഹമ്മദ് മൊഖ്ബർ അഞ്ച് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഇസ്ലാമിക് റിപ്പബ്ലിക് ഭരണഘടന പ്രകാരം, അടുത്ത 50 ദിവസത്തിനകം പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നടക്കും.തിങ്കളാഴ്ച രാവിലെയാണ് പ്രസിഡൻ്റ് ഉൾപ്പെടെയുള്ളവരുടെ മരണം ഇറാൻ സ്ഥിരീകരിച്ചത്. മോശം കാലാവസ്ഥയെ തുടർന്ന് 14 മണിക്കൂറോളം സമയമെടുത്ത് തിങ്കളാഴ്ച പുലർച്ചെയാണ് രക്ഷാസംഘം അപകടസ്ഥലത്ത് എത്തിയത്. തെരച്ചിലിനായി തുർക്കിയും റഷ്യയും രക്ഷാസംഘത്തെ അയച്ചിരുന്നു. തുർക്കിയുടെ ഡ്രോൺ സംഘമാണ് ഹെലികോപ്റ്റർ കണ്ടെത്തിയത്.

ഞായറാഴ്ച വൈകിട്ടുണ്ടായ ഹെലികോപ്റ്റർ അപകടത്തിലാണ് പ്രസിഡൻ്റ് ഇബ്രാഹിം റൈസി, വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുള്ളാഹിയാൻ എന്നിവർ മരിച്ചത്. അസർബൈജാൻ അതിർത്തിയിൽനിന്ന് മടങ്ങുകയായിരുന്നു സംഘം. കനത്ത മൂടൽമഞ്ഞിനിടെ ഹെലികോപ്റ്റർ മലയിടുക്കിൽ തട്ടിയാണ് അപകടമുണ്ടായത്. പ്രസിഡൻ്റ് ഇബ്രാഹിം റൈസി അടക്കം ഒൻപതുപേരായിരുന്നു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. എല്ലാവരും മരണപ്പെട്ടു. പ്രവിശ്യ ഗവർണർ മാലിക് റഹ്മതി, ഇറാൻ പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തുല്ല മുഹമ്മദലി അലെഹഷെം എന്നിവരും മരണപ്പെട്ടവരിൽ ഉൾപ്പെടുന്നു.

 ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റൈസി, വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുള്ളാഹിയാൻ എന്നിവരുടെ മരണത്തിൽ ഒരു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ച് ഇന്ത്യ. ഇരുവരോടുമുള്ള ആദരസൂചകമായി, ചൊവ്വാഴ്ച രാജ്യത്തുടനീളം ഒരു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ദുഖാചരണ ദിനത്തിൽ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. കൂടാതെ അന്നേദിവസം ഔദ്യോഗിക വിനോദ പരിപാടികളും ഉണ്ടാകില്ലെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു.

Find out more: