മെഡിക്കൽ കോളേജിലെ സീനിയർ ഡോക്ടറെ പരസ്യമായി വഴക്കു പറഞ്ഞ് ഗോവൻ ആരോഗ്യ മന്ത്രി; ഒടുവിൽ മാപ്പപേക്ഷയും! ആശുപത്രി സന്ദർശനത്തിനിടെ ഡോ. രുദ്രേഷ് കുട്ടിക്കറോട് പരുഷമായി സംസാരിച്ചതിൽ ക്ഷമാപണം നടത്തുന്നതായി വിശ്വജിത്ത് റാണെ പ്രാദേശിക ചാനലിനോട് പറഞ്ഞു. ഗോവ മെഡിക്കൽ കോളേജിൽ ചീഫ് മെഡിക്കൽ ഓഫീസറെ പരസ്യമായി ശകാരിച്ചത് വിവാദമായതോടെ മാപ്പപേക്ഷയുമായി സംസ്ഥാന ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ . മന്ത്രിക്കെതിരെ ഡോക്ടർമാർ പ്രതിഷേധമുയർത്തിയതിന് പിന്നാലെ വിഷയത്തിൽ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഇടപെട്ടതോടെയാണ് ഖേദപ്രകടനവുമായി വിശ്വജിത്ത് റാണെ രംഗത്തെത്തിയത്.ജൂൺ ഏഴിന് ഗോവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ നടത്തിയ മിന്നൽ പരിശോധനയ്ക്കിടെയാണ് വിവാദത്തിന് ആസ്പദമായ സംഭവം. രോഗികളോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചു മന്ത്രി ഡോ. രുദ്രേഷ് കുട്ടിക്കറെ പരസ്യമായി ശകാരിക്കുകയായിരുന്നു.




ഉടൻതന്നെ ഡോക്ടറെ സസ്പെൻഡ് ചെയ്യാൻ മന്ത്രി ഉത്തരവിട്ടു.സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 'നീ നിന്റെ നാവ് നിയന്ത്രിക്കാൻ പഠിക്ക്, നീ ഒരു ഡോക്ടറാണ്, നീ രോഗികളോട് ശരിയായി പെരുമാറണം' എന്നിങ്ങനെ മന്ത്രി ഡോക്ടറോട് പറയുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. മന്ത്രിയുടെ പെരുമാറ്റത്തെ അപലപിച്ച് ഐഎംഎ രംഗത്തെത്തിയിരുന്നു. മന്ത്രിയുടേത് അപമാനകരമായ പ്രവൃത്തിയാണെന്ന് പ്രതികരിച്ച ഐഎംഎ സസ്‌പെൻഷൻ ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വിഷയം കൈവിട്ടുപോകുമെന്ന അവസ്ഥയിൽ എത്തിയതോടെ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഇടപെട്ട് ഡോക്ടറുടെ സസ്പെൻഷൻ റദ്ദാക്കി. ആരോഗ്യമന്ത്രിക്ക് ധാർഷ്ഠ്യമാണെന്ന് വിമർശിച്ചു പ്രതിപക്ഷ കക്ഷികളായ കോൺഗ്രസും ആം ആദ്മി പാർട്ടിയും റവല്യൂഷനറി ഗോവൻസ് പാർട്ടിയും രംഗത്തെത്തിയിരുന്നു.  മന്ത്രിയുടെ പരസ്യ ശകാരത്തെ തുടർന്ന് ഗോവ മെഡിക്കൽ കോളേജിൽ തിങ്കളാഴ്ച ശക്തമായ പ്രതിഷേധവുമായി ഡോക്ടർമാർ രംഗത്തെത്തിയിരുന്നു.





നീതി ലഭിക്കണമെന്ന് മുദ്രാവാക്യമുയർത്തിയ ഡോക്ടർമാർ മന്ത്രി പരസ്യമായി ക്ഷമാപണം നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. 48 മണിക്കൂറിനകം ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ശക്തമായ സമരം നടത്തുമെന്ന് ഡോക്ടർമാരുടെ സംഘടനകൾ സർക്കാരിന് അന്ത്യശാസനം നൽകിയിരുന്നു.ആ നിമിഷത്തിൽ വികാരങ്ങൾ പ്രകടനത്തെ മറികടന്നു. സാഹചര്യത്തെ അഭിസംബോധന ചെയ്ത രീതിയിൽ താൻ അഗാധമായി ഖേദിക്കുന്നു. മെഡിക്കൽ പ്രൊഫഷണലിന്റെ അന്തസ്സിനെ താഴ്ത്തിക്കെട്ടാനോ അനാദരിക്കാനോ ഉദ്ദേശിച്ചിരുന്നില്ല. ഒരു രോഗിക്കും സമയബന്ധിതമായ പരിചരണം നിഷേധിക്കപ്പെടുന്നില്ലെന്നും നമ്മുടെ പൊതുജനാരോഗ്യ സംവിധാനം പ്രതികരണശേഷിയുള്ളതും അനുകമ്പയുള്ളതുമായി തുടരുന്നുണ്ടെന്നും ഉറപ്പാക്കുക എന്നതായിരുന്നു ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞു. 




ആ നിമിഷത്തിൽ വികാരങ്ങൾ പ്രകടനത്തെ മറികടന്നു. സാഹചര്യത്തെ അഭിസംബോധന ചെയ്ത രീതിയിൽ താൻ അഗാധമായി ഖേദിക്കുന്നു. മെഡിക്കൽ പ്രൊഫഷണലിന്റെ അന്തസ്സിനെ താഴ്ത്തിക്കെട്ടാനോ അനാദരിക്കാനോ ഉദ്ദേശിച്ചിരുന്നില്ല. ഒരു രോഗിക്കും സമയബന്ധിതമായ പരിചരണം നിഷേധിക്കപ്പെടുന്നില്ലെന്നും നമ്മുടെ പൊതുജനാരോഗ്യ സംവിധാനം പ്രതികരണശേഷിയുള്ളതും അനുകമ്പയുള്ളതുമായി തുടരുന്നുണ്ടെന്നും ഉറപ്പാക്കുക എന്നതായിരുന്നു ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞു.

Find out more: