കണിയാപുരം: കണിയാപുരം ചാപ്റ്ററിന്റെ നേത്യത്വത്തിൽ 'തനിമ കലാ സാഹിത്യ വേദി' സംഘടിപ്പിച്ചു. കഥയും കവിതയും പിന്നെ കട്ടനും എന്ന ബാനറിൽ കണിയാപുരം തണലിന് മുന്നിലുള്ള പുളിമരച്ചോട്ടിലാണ് സർഗവസന്തം വിരിയിച്ച ഒത്തുകൂടൽ അരങ്ങേറിയത്. കഥയ്ക്കും കവിതയ്ക്കും ഒപ്പം നാടൻപാട്ടിന്റെ ശീലുകളും പരിപാടിയുടെ മാറ്റുകൂട്ടി.
കണിയാപുരത്തിന്റെ കലാ-സാഹിത്യ ഭൂമിയിൽ പുതുമയും തനിമയുമുള്ള ഒരു അധ്യായം കോറിയിടുകയായരുന്നു. സർഗസാഹ്നം യുവ കവിയും കഥാക്യത്തും തനിമ ജില്ലാ സെക്രട്ടറിയുമായ മെഹബൂബ ഖാൻ ഉദ്ഘാടനം ചെയ്തു. കണിയാപുരത്തിന്റെ സാഹിത്യകാരണവർ കണിയാപുരം സൈനുദ്ദിൻ അധ്യക്ഷത വഹിച്ചു. റജി ചന്ദ്രശേഖർ, സിദ്ധിഖ് സുബൈർ, തോന്നയ്ക്കൽ ഷംസുദീൻ, ചാന്നാങ്കര ജയപ്രകാശ്, പൂനവം ഷംസുദീൻ , കാണിയാപുരം നാസറുദീൻ തുടങ്ങിയവർ പങ്കെടുത്തു.
click and follow Indiaherald WhatsApp channel