ഇന്നും ജീവിതത്തിൽ ഞാൻ വിലമതിക്കുന്നത് അച്ഛൻ പറഞ്ഞ ആ നാല് കാര്യങ്ങളാണ്; കീർത്തി സുരേഷ്! ചെറുപ്പം മുതൽ അഭിനയത്തോടുള്ള അടങ്ങാത്ത ആഗ്രഹമാണ് തന്നെ സിനിമയിലേയ്ക്ക് എത്തിച്ചതെന്നാണ് കീർത്തി പറയുന്നത്. മഹാനടിയ്ക്ക് ശേഷം കീർത്തി പാൻ ഇന്ത്യൻ സ്റ്റാറായി. ഇപ്പോൾ ദസറയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് താരം. ജീവിതത്തിൽ വിജയിക്കാൻ അച്ഛൻ തന്നോട് നാല് കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളത്. അത് എന്നെക്കൊണ്ട് സാധിക്കുന്നത് പോലെ ശ്രദ്ധിച്ചിട്ടുണ്ടെന്നും താരം പറയുന്നു. മേനകയുടേയും സുരേഷിന്റേയും ഇളയ മകൾ കീർത്തി സുരേഷ് സിനിമയിലേയ്ക്ക് എത്തുന്നതിനെ ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. എന്നാൽ ഇപ്പോൾ സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുകയാണ് കീർത്തി.
താരപുത്രി എന്ന വിശേഷണത്തോടെയാണ് കീർത്തി സിനമയിലേയ്ക്ക് എത്തിയത്. എന്നാൽ വളരെ പെട്ടെന്ന് തന്നെ സിനിമയിൽ തന്റേതായ ഇടം കണ്ടെത്താൻ സാധിച്ച താരമായി കീർത്തി വളർന്നു. ഇന്ന് വ്യത്യസ്തമായ ഒട്ടേറെ കഥാപാത്രങ്ങളുണ്ട് കീർത്തിയെ അടയാളപ്പെടുത്താൻ.നടിയാകണം എന്നത് മാത്രമായിരുന്നു എന്റെ ആഗ്രഹം. അത് നേടിയെടുക്കാൻ ഒരുപാട് പ്രയത്‌നിക്കുകയും ചെയ്തു.അഭിനയം എന്നത് തന്റെ അടങ്ങാത്ത ആഗ്രഹങ്ങളിൽ ഒന്നായിരുന്നെന്നാണ് കീർത്തി പറയുന്നത്. അമ്മ അഭിനയത്തെക്കുറിച്ച് പറയുന്ന ഓരോ കാര്യങ്ങളും ഗുരുവിനെപ്പോലെയാണ് കേൾക്കുന്നത്. അത് ഒരുപാട് സഹായകരമായെന്നും താരം പറയുന്നു.
അഭിനയത്തിലേയ്ക്ക് എത്തുന്നത് കീർത്തിയെ സംബന്ധിച്ചിടത്തോളം വളരെ എളുപ്പമായിരുന്നു. സിനിമ ചെയ്യുക എന്ന് പറയുന്നത് വളരെ ഉത്തരവാദിത്തത്തോടെ ചെയ്ത് തീർക്കേണ്ട കാര്യമാണ്. അുകൊണ്ട് തന്നെ പൊളിറ്റിക്കൽ കറക്ട്‌നസും സിനിമയിൽ ശ്രദ്ധിക്കേണ്ട ഘടകങ്ങളാണ്.മഹാനടിയിൽ അവസരം ലഭിച്ചപ്പോൾ വലിയ സന്തോഷം തോന്നിയെങ്കിലും മഹാനടിയ്ക്ക് ശേഷം സിനിമയെ സമീപിക്കുന്ന രീതിയിൽ വരെ വലിയ മാറ്റങ്ങളാണ് ഉണ്ടായത്. ഉത്തരവാദിത്തങ്ങൾ നമ്മളറിയാതെ തന്നെ വർദ്ധിച്ചു. പിന്നീട് സിനിമകൾ തിരഞ്ഞെടുക്കുന്ന രീതിയിൽ തന്നെ മാറ്റംവന്നു.തുടക്കകാലത്ത് നിന്ന് വളരെ വ്യത്യസ്തമായാണ് കീർത്തി കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നത്.വളരെ സെലക്ടീവായി മാത്രമാണ് കീർത്തി കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നത്.
സിനിമയിലേയ്ക്ക് കടക്കുമ്പോൾ അമ്മയെപ്പോലെ തന്നെ അച്ഛൻ നൽകിയ പിന്തുണ വളരെ വലുതാണെന്ന് പറയുകയാണ് താരം. സിനിമകളുടെ തിരഞ്ഞെടുപ്പിൽ പോലും അച്ഛൻ സ്വാധീനിക്കാറുണ്ടെന്നാണ് കീർത്തി പറയുന്നത്. ജീവിതത്തിൽ നാല് 'അ' ഇല്ലെങ്കിൽ നമുക്ക് വളരെ സന്തോഷത്തോടെ ജീവിക്കാം എന്നാണ് അച്ഛൻ തനിക്ക് തന്നിട്ടുള്ള ഏക ഉപദേശം എന്നാണ് താരം കൂട്ടിച്ചേർക്കുന്നത്. അസൂയ, അഹങ്കാരം, അത്യാഗ്രഹം, ആർഭാടം എന്നിവ ഇല്ലാതിരുന്നാൽ നമുക്ക് സമാധാനത്തോടെ ജീവിക്കാമെന്നും കീർത്തി പറയുന്നു.ജീവിതത്തിൽ എന്നും ഞാൻ പാലിക്കാൻ ശ്രമിക്കുന്നതും അച്ഛൻ അന്ന പറഞ്ഞ വാക്കുകളാണെന്നും താരം പറയുന്നു.
Find out more: