അടുത്തവർഷം പ്രത്യേക കലണ്ടർ, ഏഴ് വർഷത്തിനിടെ 676 താരങ്ങൾക്ക് നിയമനം നൽകിയെന്ന് മന്ത്രി! ഇത്തരത്തിൽ പേരുമാറ്റം അടുത്തവർഷം മുതലായിരിക്കും. സ്കൂൾ ഒളിമ്പിക്സ് ആയാൽ മത്സരയിനങ്ങളിൽ ഗെയിംസും ഉൾപ്പെടുത്താമെന്ന് മന്ത്രി വ്യക്തമാക്കി. കായികമേളയെ സ്കൂൾ ഒളിമ്പിക്സ് എന്നാക്കിമാറ്റുന്ന കാര്യം ആലോചനയിലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കായികോത്സവത്തെ സ്കൂൾ ഒളിമ്പിക്സ് ആക്കുന്ന കാര്യം പരിശോധിക്കാൻ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർ, സ്‌പോർട്സ് ഓർഗനൈസർ എന്നിവരടങ്ങുന്ന സമിതി ഇക്കാര്യം പരിശോധിച്ച് റിപ്പോർട്ട് നൽകുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സ്‌കൂൾ കായികമേളയിൽ പങ്കെടുക്കാൻ ആദ്യമെത്തിയ കാസർകോട് ടീമിനെ ബഥനി ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്‌കൂളിൽ മധുരവും പൂമാലയും നൽകി സ്വീകരിച്ചു. 




     എ സി മൊയ്തീൻ എംഎൽഎ, രമ്യ ഹരിദാസ് എംപി, നഗരസഭാ ചെയർപേഴ്‌സൺ സീത രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്. മുൻ വർഷത്തേപ്പോലെ ഇത്തവണയും മികച്ച സൗകര്യങ്ങളാണ് സംസ്ഥാന സ്‌കൂൾ കായികോത്സവത്തിനായി ഒരുക്കിയിരിക്കുന്നത്. 65-ാം മത് സംസ്ഥാന സ്‌കൂൾ കായികോത്സവവും കഴിഞ്ഞ വർഷത്തെ പോലെ രാത്രിയും പകലുമായിട്ടാണ് നടക്കുന്നത്. രാത്രി മത്സരങ്ങൾക്കായി ട്രാക്കിൽ ഫ്ലഡ് ലൈറ്റുകൾ സ്ഥാപിച്ചു. പാചകപ്പുരയോട് ചേർന്ന് ഇരുന്ന് കഴിക്കാനുള്ള പന്തൽ തയ്യാറാക്കിയിരുന്നു. വിളമ്പാനായി അധ്യാപകരുമുണ്ടാകും. കുടിവെള്ളം, ശുചിമുറി സംവിധാനവുമെല്ലാം സംഘാടകരുടെ നേതൃത്വത്തിൽ ഒരുക്കി. കായികോത്സവത്തിന് അടുത്ത വർഷം മുതൽ പ്രത്യേക കലണ്ടർ തയ്യാറാക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. കലണ്ടർ തയ്യാറാക്കുന്നതിനു വേണ്ട പ്രെപ്പോസൽ തയ്യാറാക്കാൻ വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. 





കായിക താരങ്ങൾക്ക് കൂടുതൽ തയ്യാറെടുപ്പ് നടത്താൻ ഇത് ഉപകാരപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. തൃശൂർ കുന്നംകുളത്ത് 65-ാമത് സംസ്ഥാന സ്‌കൂൾ കായികോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കായിക താരങ്ങൾക്ക് ജോലി നൽകുന്ന കാര്യത്തിൽ മികച്ച റെക്കോർഡാണ് സർക്കാർ കൈവരിച്ചത്. ഏഴ് വർഷത്തിനിടെ 676 താരങ്ങൾക്കാണ് സ്പോട്സ് ക്വാട്ടയിൽ സംസ്ഥാന സർക്കാർ നിയമനം നൽകിയത് സർവ്വകാല റെക്കോർഡാണെന്നും മന്ത്രി പറഞ്ഞു. കായികോത്സവത്തെ സ്കൂൾ ഒളിമ്പിക്സ് ആക്കുന്ന കാര്യം പരിശോധിക്കാൻ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർ, സ്‌പോർട്സ് ഓർഗനൈസർ എന്നിവരടങ്ങുന്ന സമിതി ഇക്കാര്യം പരിശോധിച്ച് റിപ്പോർട്ട് നൽകുമെന്ന് മന്ത്രി പറഞ്ഞു.





എ സി മൊയ്തീൻ എംഎൽഎ, രമ്യ ഹരിദാസ് എംപി, നഗരസഭാ ചെയർപേഴ്‌സൺ സീത രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്. മുൻ വർഷത്തേപ്പോലെ ഇത്തവണയും മികച്ച സൗകര്യങ്ങളാണ് സംസ്ഥാന സ്‌കൂൾ കായികോത്സവത്തിനായി ഒരുക്കിയിരിക്കുന്നത്.
65-ാം മത് സംസ്ഥാന സ്‌കൂൾ കായികോത്സവവും കഴിഞ്ഞ വർഷത്തെ പോലെ രാത്രിയും പകലുമായിട്ടാണ് നടക്കുന്നത്. രാത്രി മത്സരങ്ങൾക്കായി ട്രാക്കിൽ ഫ്ലഡ് ലൈറ്റുകൾ സ്ഥാപിച്ചു. പാചകപ്പുരയോട് ചേർന്ന് ഇരുന്ന് കഴിക്കാനുള്ള പന്തൽ തയ്യാറാക്കിയിരുന്നു. വിളമ്പാനായി അധ്യാപകരുമുണ്ടാകും. കുടിവെള്ളം, ശുചിമുറി സംവിധാനവുമെല്ലാം സംഘാടകരുടെ നേതൃത്വത്തിൽ ഒരുക്കി. കായികോത്സവത്തിന് അടുത്ത വർഷം മുതൽ പ്രത്യേക കലണ്ടർ തയ്യാറാക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. കലണ്ടർ തയ്യാറാക്കുന്നതിനു വേണ്ട പ്രെപ്പോസൽ തയ്യാറാക്കാൻ വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. 

Find out more: