ഞാൻ ചീത്ത വിളിക്കില്ലെന്ന് കരുതിയാകണം സതീശനും കെസിയും ആ സമയത്തെത്തിയത്: നിലപാടിൽ മാറ്റമില്ലെന്ന് ജി സുകുമാരൻ നായർ! നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇരുവർക്കും ധൈര്യമില്ല. സംസ്ഥാന സർക്കാരുമായോ കോൺഗ്രസ് - ബിജെപി പാർട്ടികളുമായോ എതിർപ്പുകളില്ല. ഇവരിൽ ചില വ്യക്തികൾ മാത്രമാണ് പ്രസ്ഥാനത്തെ നശിപ്പിക്കുന്നുവെന്ന ആക്ഷേപമുള്ളൂ എന്ന് സുകുമാരൻ നായർ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശനോടും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനോടുമുള്ള നിലപാടിൽ മാറ്റമില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ബിഷപ്പ് പൗവത്തിലിൻ്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ ചങ്ങനാശേരിയിൽ എത്തിയപ്പോൾ വി ഡി സതീശനും കെ സി വേണുഗോപാലും എൻഎസ്എസ് ആസ്ഥാനത്ത് എത്തിയിരുന്നു. ഇതൊരു നല്ല സമയമാണല്ലോ, ചീത്ത വിളിയുണ്ടാകില്ലല്ലോ എന്ന് കരുതിയാകണം ഇരുവരും ഈ സമയം തെരഞ്ഞെടുത്ത് എത്തിയത്.
എൻഎസ്എസ് ആസ്ഥാനത്ത് എത്തിയ ഇരുവരോടും ഒന്നും പറഞ്ഞില്ല. ഭക്ഷണം കഴിച്ചിട്ട് പോകണം എന്നാണ് പറഞ്ഞത്. ഭക്ഷണം കഴിച്ച് ഇരുവരും പെട്ടെന്ന് സ്ഥലം വിടുകയും ചെയ്തുവെന്ന് സുകുമാരൻ നായർ വ്യക്തമാക്കി. രാഷ്ട്രീയം നോക്കിയല്ല എൻഎസ്എസിൽ അതിഥികളെ ക്ഷണിക്കുന്നതെന്നായിരുന്നു ശശി തരൂരിനെ എൻഎൻഎസ്എസ് ആസ്ഥാനത്തേക്ക് ക്ഷണിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തിന് സുകുമാരൻ നായർ മറുപടി നൽകിയത്. തറവാടിയും നല്ല ഭാഷയുമുള്ള ആളാണ് ശശി തരൂർ. നന്നായി സംസാരിക്കുകയും ലോകപരിചയവും അദ്ദേഹത്തിനുണ്ട്. എന്നാൽ, തരൂരിൻ്റെ രാഷ്ട്രീയവുമായി ബന്ധമില്ലെന്ന് എസ്എസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു. വി ഡി സതീശനോടും കെ സി വേണുഗോപാലിനോടും അന്ന് ഒരു വിഷയവും സംസാരിച്ചില്ല. വിഷയങ്ങൾ സംസാരിച്ചിരുന്നുവെങ്കിൽ പുറത്ത് പോകാൻ പറഞ്ഞേനെ.
പ്രശ്നങ്ങൾ അവസാനിപ്പിക്കാനാണ് അവർ എത്തിയത്. എന്നാൽ, അവരോടുള്ള തൻ്റെ നിലപാടിൽ മാറ്റമില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. ഇരുവരും എൻഎസ്എസിൻ്റെ എതിർചേരിയിലാണോ എന്ന ചോദ്യത്തിന് അത് നിങ്ങൾ ഗണിച്ചോളൂ എന്ന മറുപടിയാണ് അദ്ദേഹം മാധ്യമപ്രവർത്തകർക്ക് നൽകിയത്. ബിഷപ്പ് പൗവത്തിലിൻ്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ ചങ്ങനാശേരിയിൽ എത്തിയപ്പോൾ വി ഡി സതീശനും കെ സി വേണുഗോപാലും എൻഎസ്എസ് ആസ്ഥാനത്ത് എത്തിയിരുന്നു. ഇതൊരു നല്ല സമയമാണല്ലോ, ചീത്ത വിളിയുണ്ടാകില്ലല്ലോ എന്ന് കരുതിയാകണം ഇരുവരും ഈ സമയം തെരഞ്ഞെടുത്ത് എത്തിയത്.
എൻഎസ്എസ് ആസ്ഥാനത്ത് എത്തിയ ഇരുവരോടും ഒന്നും പറഞ്ഞില്ല. ഭക്ഷണം കഴിച്ചിട്ട് പോകണം എന്നാണ് പറഞ്ഞത്. ഭക്ഷണം കഴിച്ച് ഇരുവരും പെട്ടെന്ന് സ്ഥലം വിടുകയും ചെയ്തുവെന്ന് സുകുമാരൻ നായർ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ വിമർശനങ്ങളുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്നം തീർക്കാനുള്ള ധൈര്യം അവർക്കില്ലെന്ന് സുകുമാരൻ നായർ പറഞ്ഞു.
Find out more: