ബാലയുമായി ലീഗലി ഡിവോഴ്സായോ എന്ന ചോദ്യത്തിന് മറുപടിയുമായി എലിസബത്ത് ഉദയൻ! ആദ്യം നിരസിച്ചുവെങ്കിലും ആ സ്‌നേഹം മനസിലാക്കിയതിന് ശേഷം വിവാഹത്തിന് തയ്യാറാവുകയായിരുന്നു താനെന്നും ബാല പറഞ്ഞിരുന്നു. ഇവരുടെ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യൽമീഡിയയിലൂടെ വൈറലായിരുന്നു. എലിസബത്തുമായി പിരിഞ്ഞുവെന്നായിരുന്നു കുറച്ച് ദിവസങ്ങൾക്ക് മുൻപ് ബാല പറഞ്ഞത്. ഫേസ്ബുക്കിലും യൂട്യൂബിലുമായി സജീവമായ എലിസബത്ത് ഡിവോഴ്‌സിനെക്കുറിച്ച് ചോദിച്ചവർക്ക് നൽകിയ മറുപടി ചർച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതാണെന്റെ ഭാര്യയെന്ന് പറഞ്ഞ് ബാല പരിചയപ്പെടുത്തിയപ്പോഴായിരുന്നു ഡോക്ടർ എലിസബത്തിനെക്കുറിച്ച് പ്രേക്ഷകർ കൂടുതലായി മനസിലാക്കിയത്.





  സോഷ്യൽമീഡിയയിലൂടെയായാണ് പരിചയപ്പെട്ടതെന്നും, ഇങ്ങോട്ട് ഇഷ്ടം പറയുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആദ്യം നിരസിച്ചുവെങ്കിലും ആ സ്‌നേഹം മനസിലാക്കിയതിന് ശേഷം വിവാഹത്തിന് തയ്യാറാവുകയായിരുന്നു താനെന്നും ബാല പറഞ്ഞിരുന്നു. ഇവരുടെ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യൽമീഡിയയിലൂടെ വൈറലായിരുന്നു. കുറച്ച് കാലമായി താൻ സോഷ്യൽമീഡിയയിൽ അത്ര സജീവമല്ലായിരുന്നുവെന്ന് എലിസബത്ത് പറഞ്ഞിരുന്നു. വീണ്ടും സജീവമാവാൻ പോവുകയാണെന്നും വീഡിയോ ചെയ്യാനുള്ള വിഷയങ്ങൾ നിർദേശിക്കാമെന്നും എലിസബത്ത് പറഞ്ഞിരുന്നു. നാളുകൾക്ക് ശേഷമുള്ള തിരിച്ചുവരവിനെ സ്വാഗതം ചെയ്ത് പ്രിയപ്പെട്ടവരെത്തിയിരുന്നു. നിമിഷനേരം കൊണ്ടാണ് എലിസബത്തിന്റെ വീഡിയോകൾ ചർച്ചയായി മാറുന്നത്.എലിസബത്തും ബാലയും സ്വരച്ചേർച്ചയിലല്ലെന്ന തരത്തിലുള്ള ചർച്ചകൾ തുടരുന്നതിനിടയിലായിരുന്നു ലൈവ് വീഡിയോയുമായി ബാല എത്തിയത്. എലിസബത്തുമായി വേർപിരിഞ്ഞുവെന്നും അവർ കുന്ദംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്ത് വരുകയാണെന്നുമായിരുന്നു ബാല പറഞ്ഞത്.






   ആരും അവരെ ഉപദ്രവിക്കരുതെന്നും, എലിസബത്ത് സുഖമായിരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ബാല പറഞ്ഞിരുന്നു.പോസ്റ്റുകളിലായാലും വീഡിയോയ്ക്ക് താഴെയായാലും ബാലയുമായി പിരിഞ്ഞോ എന്നുള്ള ചോദ്യങ്ങളായിരുന്നു കൂടുതലും. വ്യക്തി ജീവിതത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി തരാനുദ്ദേശിക്കുന്നില്ലെന്നായിരുന്നു ആദ്യം എലിസബത്ത് പറഞ്ഞത്. തന്റെ വിദ്യാഭ്യാസത്തെക്കുറിച്ചും പ്രൊഫഷനെക്കുറിച്ചുമുള്ള തെറ്റായ പ്രചാരണങ്ങളെക്കുറിച്ച് എലിസബത്ത് പ്രതികരിച്ചിരുന്നു. 




താൻ എംബിബിഎസ് പൂർത്തിയാക്കി മെഡിസിനൽ ഡിപ്പാർട്ട്‌മെന്റിൽ ജൂനിയർ ഡോക്ടറായി ജോലി ചെയ്തുവരികയാണെന്നായിരുന്നു അവർ പറഞ്ഞത്.താങ്കളും ബാലയും ഇപ്പോൾ ഡിവോഴ്‌സാണോ, അതോ സെപ്പറേറ്റഡാണോ, നിങ്ങൾ രണ്ടുപേരും ഇതിനെക്കുറിച്ച് വ്യക്തമായി ഒന്നും പറഞ്ഞ് കണ്ടില്ല, സത്യം തുറന്ന് പറയുന്നതിൽ ആരേയും ഭയപ്പെടേണ്ട കാര്യമില്ലല്ലോയെന്നായിരുന്നു ഒരാൾ ചോദിച്ചത്. എന്റെ അറിവിൽ ഡിവോഴ്‌സായിട്ടില്ലെന്നായിരുന്നു എലിസബത്ത് ഉദയന്റെ മറുപടി.

Find out more: