1000 കോടി റെക്കോർഡ് നേടാനായി പൊന്നിയിൻ സെൽവൻ 2! പ്രതീക്ഷകൾക്കും മേലെയാണ് സിനിമ, ധൈര്യമായി ടിക്കറ്റെടുക്കാമെന്നാണ് ചിത്രം കണ്ടവരെല്ലാം അഭിപ്രായപ്പെട്ടത്. മികച്ച പ്രതികരണവുമായി മുന്നേറുന്ന ചിത്രം ബോക്‌സോഫീസിൽ പുത്തൻ റെക്കോർഡുകൾ തീർക്കുമെന്നും ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്. ആദ്യഭാഗത്തിന് ഗംഭീര കലക്ഷനായിരുന്നു ലഭിച്ചത്. ആദ്യ ഭാഗത്തെ വെല്ലുന്ന തരത്തിലാണ് രണ്ടാം ഭാഗം. അതിനാൽ കലക്ഷനും മികച്ചതായിരിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തലുകൾ. ആഗോള തലത്തിൽ 500 കോടിയായിരുന്നു ആദ്യഭാഗം സ്വന്തമാക്കിയത്. രണ്ടാം ഭാഗം വരുമ്പോൾ കലക്ഷൻ രണ്ടിരട്ടിയോ മൂന്നിരട്ടിയോ വർധിച്ചേക്കുമെന്നാണ് വിലയിരുത്തലുകൾ. പൊന്നിയിൻ സെൽവൻ 2 തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. കൽക്കി കൃഷ്ണമൂർത്തിയുടെ നോവലിനെ അടിസ്ഥാനമാക്കിയാണ് മണിരത്‌നം സിനിമ ഒരുക്കിയത്.
ഐശ്വര്യ റായിയും മണിരത്‌നവും ഒന്നിച്ച നാലാമത്തെ സിനിമയെന്ന പ്രത്യേകതയും പൊന്നിയിൻ സെൽവനുണ്ട്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. സൗഹൃദവും സാഹോദര്യവുമായിരുന്നു പൊന്നിയിൻ സെൽവൻ ആദ്യഭാഗത്തിൽ ഫോക്കസ് ചെയ്തത്. യുദ്ധവും പകയും പ്രണയവുമാണ് രണ്ടാം ഭാഗത്തിലെ ഹൈലൈറ്റ്. അതിനൊപ്പമായി വൈകാരികത നിറഞ്ഞ ഒട്ടനവധി സന്ദർഭങ്ങളും ചിത്രത്തിലുണ്ട്. സ്‌കൂൾ കോളേജ് വെക്കേഷൻ കാലമായതിനാൽ ചിത്രത്തിന് ഗംഭീര തിരക്കായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. അത് കലക്ഷനിലും കാണാനാവുമെന്നാണ് ട്രേഡ് അനലിസ്റ്റായ രമേഷ് ബാലയുടെ അഭിപ്രായം.
മൂന്ന് ദിവസം കൊണ്ട് സിനിമ 100 കോടി പിന്നിടുമെന്നും ആഗോള കലക്ഷൻ 1000 കോടി പിന്നിടുമെന്നുള്ള പ്രവചനങ്ങളുമുണ്ട്. ചിത്രത്തിന്റെ ആദ്യ ഭാഗം ബോക്സോഫീസിൽ വൻ റെക്കോർഡായിരുന്നു സൃഷ്ടിച്ചത്. ഈ വർഷം ഏറെ ആവേശത്തോടെ പ്രേക്ഷകർ കാണാൻ കാത്തിരുന്ന മറ്റൊരു ചിത്രം ഇല്ലെന്ന് തന്നെ പറയാം. ഇപ്പോഴിത ചിത്രത്തിന്റെ ആദ്യ ഷോയ്ക്ക് ശേഷമുള്ള പ്രേക്ഷകരുടെ പ്രതികരണം പുറത്തുവന്നിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് സിനിമ പ്രേമികൾ തങ്ങളുടെ പ്രതികരണം അറിയിച്ചിരിക്കുന്നത്. പിഎസ്2 ഇന്ത്യൻ സിനിമയുടെ അഭിമാനം എന്നാണ് ഭൂരിഭാഗം പേരുടേയും അഭിപ്രായം.
അതേസമയം രാജമൗലിയുടെ ബാഹുബലി 2 വിനേക്കാൾ മികച്ചതാണെന്നും ഒരു വിഭാഗം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്. ചിത്രത്തിന്റെ ആദ്യ ഭാഗം പോലെ തന്നെ വിവിധയിടങ്ങളിൽ സ്‌പെഷ്യൽ ഷോകളോടെയാണ് പിഎസ് 2വും പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ആരാധകരിൽ നിന്നും നിരൂപകരിൽ നിന്നും ഒരുപോലെ പോസിറ്റീവ് റിവ്യൂകളാണ് ചിത്രത്തിന് ലഭിക്കുന്നതും.
Find out more: