20 മണിക്കൂറിൽ 25 ലക്ഷത്തിലേറെ കാഴ്ചക്കാരുമായി 'കുരുതി' മുന്നോട്ടു! യൂട്യൂബിൽ 20 മണിക്കൂറിനുള്ളിൽ 25 ലക്ഷം കാഴ്ചക്കാരെയാണ് പൃഥ്വിരാജിന്റെ പുതിയ ചിത്രമായ കുരുതി നേടിയയിരിക്കുന്നത്. ഏറെ ദുരൂഹതയുണർത്തുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളുമായി പൃഥ്വിരാജ് ചിത്രം 'കുരുതി'യുടെ ട്രെയിലർ പുറത്തിറങ്ങി. പൃഥ്വിരാജ്‌ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ ഒരുക്കുന്ന ചിത്രം നവാഗതനായ മനു വാര്യരാണ് സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജിനെ കൂടാതെ മുരളി ഗോപി,ഷെെൻ ടോം ചാക്കോ, മണികണ്ഠൻ രാജൻ, മാമുക്കോയ, നവാസ് വള്ളിക്കുന്ന്, നാസ്ലിൻ ഗഫൂർ, സാഗർ സൂര്യ, ശ്രിന്ദ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്. ഓഗസ്റ്റ് 11ന് ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം പുറത്തിറങ്ങുന്നത്.  




   ഇബ്രാഹിം എന്നയാളുടെ ജീവിതത്തെ മുൻനിർത്തിയാണ് സിനിമ സഞ്ചരിക്കുന്നത്. കൊല്ലും എന്ന വാക്ക്, കാക്കും എന്ന പ്രതിജ്ഞ എന്ന ടാഗ് ലൈനിലാണ് ചിത്രമെത്തുന്നത്. ട്രെയിലറിൽ അധികവും രാത്രി ദൃശ്യങ്ങളാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഒരു ത്രില്ലർ എന്ന സൂചനയാണ് ട്രെയിലറിൽ നിന്ന് ലഭിക്കാനാവുന്നത്. ഹൈറേഞ്ചിൻറെ പശ്ചാത്തലത്തിലാണ് ചിത്രമൊരുക്കിയിരിക്കുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന.  അനീഷ് പള്ളിയൽ തിരക്കഥയൊരുക്കിയിരിക്കുന്ന സിനിമയുടെ ഛായാഗ്രഹണം അഭിനന്ദൻ രാമാനുജമാണ്. റഫീഖ് അഹമ്മദ്, സജേഷ് ഹരി എന്നിവരുടെ വരികൾക്ക് ജേക്സ് ബിജോയ് ചിത്രത്തിൽ സംഗീതം പകരുന്നു. പശ്ചാത്തലസംഗീതവും ജേക്സ് ബിജോയ് ആണ്. പൃഥ്വിരാജ് നായകനാകുന്ന പുതിയ സിനിമയാണ് കുരുതി.




  കൊല്ലും എന്ന വാക്ക്, കാക്കും എന്ന പ്രതിജ്ഞ എന്ന ടാഗ്‍ലൈനോട് കൂടിയാണ് സിനിമ എത്തുന്നത്. സിനിമയുടെ ഫോട്ടോകൾ നേരത്തെ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ സിനിമയുടെ ട്രെയിലറും പുറത്തുവിട്ടിരിക്കുകയാണ്. മനു വാര്യർ സംവിധാനം ചെയ്യുന്ന കുരുതി എന്ന ചിത്രം ഓഗസ്റ്റ് 11 ന് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യും. പൊളിറ്റിക്കൽ ത്രില്ലർ ആയ ചിത്രം കുടുംബത്തിനൊപ്പം കാണണം എന്ന് പറയുന്നതിന്റെ കാരണത്താലും നിരവധിയാണ്. ഏത് ഒരു സിനിമയിലെയും ആദ്യത്തെ ആകർഷണം പലപ്പോഴും അഭിനേതാക്കൾ തന്നെയാണ്. ചെറിയ റോളുകളിലൂടെ തന്നെ സസൂക്ഷ്മം അഭിനയിച്ചു ഫലിപ്പിയ്ക്കുന്ന അഭിനേതേക്കളാൽ സമ്പന്നമാണ് മലയാള സിനിമ. 




  അക്കൂട്ടത്തിൽ പെട്ട റോഷൻ മാത്യു, മുരളി ഗോപി, ഷൈൻ ടോം ചാക്കോ, മാമൂക്കോയ, സൃന്ദ, മണികണ്ഠൻ രാജൻ, നവാസ് വള്ളിക്കുന്ന്, നെൽസൺ, സാഗർ സൂര്യ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. വ്യത്യസ്തവും തീവ്രവും, ജീവിതത്തോട് ഏറ്റവും അടുത്തു നിൽക്കുന്നതുമായ കഥകളാണ് മലയാള സിനിമയിൽ പറയുന്നത്. സിനിമ എന്ന ഫാന്റസിയ്ക്ക് അപ്പുറത്ത്, ജീവിതം എന്ന സത്യത്തെ തന്നെ പലപ്പോഴും സിനിമയിൽ കാണാൻ സാധിക്കാറുണ്ട്. അതിൽ തന്നെ പുതിയ പരീക്ഷണങ്ങളും നടത്തുമ്പോഴാണ് പുതുമ അനുഭവപ്പെടുന്നത്. അത്തരമൊരു മാസ്റ്റർ പീസ് ചിത്രമാണ് 'കുരുതി' എന്ന് സംശയിക്കാതെ പറയാം.

Find out more: