വിഎസ് ഒരു നൂറ്റാണ്ടിന്റെ പോരാട്ട സൂര്യനായിരുന്നുവെന്ന് മാധ്യമപ്രവർത്തകർ! 2025ലും എളുപ്പത്തിൽ വായിച്ച് മനസ്സിലാക്കാവുന്ന ഒരു പുസ്തകമല്ല വിഎസ് എന്നും അതൊരു നൂറ്റാണ്ടിന്റെ തളരാത്ത, ഒത്തുതീർപ്പാകാത്ത പോരാട്ട സൂര്യനാണെന്നും മാധ്യമപ്രവർത്തകർ അനുസ്മരിച്ചു.കേരളത്തിന്റെ മുൻമുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദന്റെ വിയോഗത്തിൽ യുഎഇയിലെ ഇന്ത്യൻ മാധ്യമകൂട്ടായ്മ അനുശോചിച്ചു. വനം കൊള്ളയും സ്ത്രീ പീഡനവും ഒരു നിലയ്ക്കും അംഗീകരിക്കില്ല എന്ന ഉറച്ച നിലപാടിൽ പ്രവർത്തിച്ച നേതാവ്. പൊതുമുതലിന്റെ കാവൽക്കാരൻ. പ്രതിപക്ഷനേതാവ്, ഭരണപരിഷ്‌കാര കമ്മീഷന്റെ അധ്യക്ഷൻ, പോളിറ്റ് ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി അങ്ങനെ സർക്കാരിലും പാർട്ടിയിലും വിവിധ പദവികൾ അദ്ദേഹം വഹിച്ചു. 2001 മുതൽ 2011 വരെ അസാധാരണ ഊർജത്തോടെ വി എസ് എന്ന രാഷ്ട്രീയക്കാരൻ കേരളീയ പൊതു മണ്ഡലത്തിൽ നിറഞ്ഞാടിയപ്പോൾ എതിർ ചേരിയിൽപ്പെട്ടവർ പോലും പറഞ്ഞു , വി.എസ് കേരളത്തിന്റെ പൊതു സ്വത്താണെന്ന്.
അതിജീവനത്തിന് വിദേശ രാജ്യങ്ങളിലേക്ക് ജോലിക്ക് പോകാൻ നിർബന്ധിതരാകുന്ന മനുഷ്യർക്ക് വേണ്ടി പ്രവാസി ക്ഷേമ പദ്ധതികൾ ആവിഷ്‌കരിച്ചു. സാധാരണക്കാരന് വേണ്ടി പോരാടിയ വിഎസിന്റെ ജീവിതം അവസാനിക്കുമ്പോൾ നമ്മൾ മാധ്യമ പ്രവർത്തകർക്ക് കൂടുതൽ ഉത്തരവാദിത്തങ്ങൾ വന്നുചേരുകയാണ്.
അടിസ്ഥാന ജനവിഭാഗത്തിന്റെ നാവായി നമ്മളെന്നും ഉണ്ടാകണം, പൊതുമുതൽ കട്ട് മുടിക്കുന്നവർക്കെതിരെ, സ്ത്രീ പീഡകർക്കെതിരെ, പരിസ്ഥിതിക്ക് നാശം വരുത്തുന്നവർക്കെതിരെ, അങ്ങനെ അനീതി അർബുദമായി പടരുന്ന ഇടങ്ങളിലെല്ലാം വാർത്തകളിലൂടെ പ്രതിരോധം തീർക്കാൻ നമ്മൾ ഉണ്ടാകണം, വിഎസിന്റെ അതേ പോരാട്ട വീര്യവുമായി. പോരാടുന്ന ഓരോ മനുഷ്യനിലും ഒരു വി എസ് ഉണ്ട് എന്നാണല്ലോ പൊതുവെ പറയുന്നത്. മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ വിയോഗത്തിൽ യുഎഇയിലെ ഇന്ത്യൻ മാധ്യമ കൂട്ടായ്മ അനുശോചിക്കുന്നു.
ഇന്ത്യൻ മാധ്യമ കൂട്ടായ്മയുടെ ആദരാഞ്ജലികൾ. ഖിസൈസ് കാലികറ്റ് നോട്ട്ബുക്കിൽ വെച്ചുനടന്ന അനുസ്മരണയോഗത്തിൽ വനിതാ വിനോദ് അനുശോചനപ്രമേയം അവതരിപ്പിച്ചു. എംസിഎ നാസർ, ടി ജമാലുദ്ദീൻ, ഭാസ്‌കർരാജ്, ജലീൽ പട്ടാമ്പി, ഷിനോജ് ഷംസുദ്ദീൻ, സഹൽ, പ്രമദ് ബി കുട്ടി, സാലിഹ് കോട്ടപ്പള്ളി, തൻവീർ, ശ്രീരാജ് കൈമൾ, അനൂപ് കീച്ചേരി, ഷിൻസ് സെബാസ്റ്റ്യൻ, ജസിത സഞ്ജിത്, ജോബി വാഴപ്പള്ളി, അഞ്ജു ശശീധരൻ, ഹനീഫ, ജെറിൻ, യുസഫ് അലി തുടങ്ങിയവർ സംസാരിച്ചു.
റോയ് റാഫേൽ സ്വാഗതവും യാസിർ അറാഫത്ത് നന്ദിയും പറഞ്ഞു.കേരളത്തിന്റെ മുൻമുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദന്റെ വിയോഗത്തിൽ യുഎഇയിലെ ഇന്ത്യൻ മാധ്യമകൂട്ടായ്മ അനുശോചിച്ചു. 2025ലും എളുപ്പത്തിൽ വായിച്ച് മനസ്സിലാക്കാവുന്ന ഒരു പുസ്തകമല്ല വിഎസ് എന്നും അതൊരു നൂറ്റാണ്ടിന്റെ തളരാത്ത, ഒത്തുതീർപ്പാകാത്ത പോരാട്ട സൂര്യനാണെന്നും മാധ്യമപ്രവർത്തകർ അനുസ്മരിച്ചു.
Find out more: